ഉദ്യാനത്തില്‍ പൂമ്പാറ്റകളെത്തണോ...? ബട്ടര്‍ഫ്‌ളൈ ബുഷ് നടാം

വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേക്ക് പൂമ്പാറ്റകളെ ആകര്‍ഷിക്കാനുള്ള മാര്‍ഗമാണ് ബട്ടര്‍ഫൈ്‌ള ബുഷ് എന്ന ചെടി.

By Harithakeralam

ചിത്രശലഭങ്ങള്‍ കൂട്ടത്തോടെയത്തി പാറിക്കളിക്കുന്ന ഉദ്യാനം... നമ്മുടെയെല്ലാം സ്വപ്‌നമാണിത്. വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേക്ക് പൂമ്പാറ്റകളെ ആകര്‍ഷിക്കാനുള്ള മാര്‍ഗമാണ് ബട്ടര്‍ഫൈ്‌ള ബുഷ് എന്ന ചെടി. നല്ല വെയിലുള്ള സ്ഥലം തെരഞ്ഞെടുത്ത് ഈ ചെടി നടാം.


ചെടി നടാം
നല്ല വെയിലുള്ളതോ പകുതി തണല്‍ ലഭിക്കുകയോ ചെയ്യുന്ന സ്ഥലം വേണം നടാനായി തെരഞ്ഞെടുക്കാന്‍. നല്ല  നീര്‍വാര്‍ച്ചയുള്ള മണ്ണ് നിര്‍ബന്ധമാണ്.  ആറ് മുതല്‍ 12 അടി വരെ നീളത്തില്‍ വളരുന്ന ചെടി നാലോ അഞ്ചോ മീറ്റര്‍ വരെ വ്യാപിക്കും. പൂക്കളുണ്ടായി വിത്തായി താഴെ വീണ് മുളച്ച് വളരും. വിത്ത് മുളയ്ക്കാന്‍ നല്ല സൂര്യപ്രകാശം ആവശ്യമാണ്. വിത്ത് നടുകയാണെങ്കില്‍ മേല്‍മണ്ണ് അധികം വിതറാന്‍ പാടില്ല, ഒരു മാസമെങ്കിലുമെടുക്കും വിത്ത് മുളയ്ക്കാന്‍. കമ്പ് മുറിച്ചെടുത്തും നടീല്‍ വസ്തുവായി ഉപയോഗിക്കാം. ഏകദേശം 8 സെ.മീ വലുപ്പത്തില്‍ കമ്പ് മുറിച്ചെടുത്ത് താഴെയുള്ള ഇലകള്‍ ഒഴിവാക്കി നടാം.

പൂമ്പാറ്റകളുടെ താവളം
പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നത് കൊണ്ട് ചെടിയുടെ ഇലകള്‍ ലാര്‍വകള്‍ ഭക്ഷണമാക്കാം. ചെടിക്ക് ഇവ ഭീഷണിയായി തുടങ്ങുമ്പോള്‍ ലാര്‍വകളെ തുരത്തണം. കൊമ്പുകോതി  ആകൃതി നിലനിര്‍ത്താന്‍ ശ്രദ്ധിച്ചാല്‍ നല്ല ഭംഗിയായിരിക്കും. ഏതുകാലത്തും കൊമ്പുകോതല്‍ നടത്താം. നല്ല രീതിയില്‍ പരിചരണം നല്‍കി പൂമ്പാറ്റകളെ നിയന്ത്രിച്ച് നിര്‍ത്തിയാല്‍ ഉദ്യാനത്തിന് ഏറെ മുതല്‍ക്കൂട്ടാണ് ഈ ചെടി.

രോഗങ്ങള്‍
ഇലകള്‍ മഞ്ഞനിറമാകുന്നതാണ് ഇത്തരം ചെടികള്‍ക്കുള്ള പ്രധാന പ്രശ്‌നം.  സൂക്ഷ്മ മൂലകങ്ങള്‍ ആഗിരണം ചെയ്യാന്‍ കഴിയാതെ  വരുമ്പോഴാണ് ഇലകള്‍ മഞ്ഞയാകുന്നത്. ജൈവകീടനാശിനികള്‍ മാത്രമേ ബുഷിന് പ്രയോഗിക്കാവൂ. ഇടയ്ക്ക് സ്യൂഡോമോണസ് തെളിച്ചു കൊടുക്കുന്നതു നല്ലതാണ്. പച്ചച്ചാണകം നേര്‍പ്പിച്ച് ചുവട്ടിലൊഴിക്കുന്നതും ഗുണം ചെയ്യും. കളനാശിനികള്‍ സ്പ്രേ ചെയ്യുമ്പോള്‍ കാറ്റിലൂടെ ഇലകളില്‍  പതിച്ചാല്‍ പോലും ഈ ചെടിക്ക് അപകടകരമാണ്.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs