അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍ തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും അകറ്റാനുള്ള ചില ജൈവമാര്‍ഗങ്ങള്‍ നോക്കാം.
1. തക്കാളി ഇലയില്‍ പൂപ്പല്‍ ബാധ
വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ ചേര്‍ക്കുക. സ്യൂഡോമോണസ് 10 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക.
2. മുളകിന്റെ ഇല ചുരുണ്ട് ഉണങ്ങുന്നു
തടത്തില്‍ വേപ്പിന്‍ പിണ്ണാക്കോ വേപ്പിന്‍ കുരുവോ ചതച്ച് ഇടുക. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ സ്േ്രപ ചെയ്യുകയും തടത്തിലൊഴിക്കുകയും ചെയ്യുക.
3. പപ്പായകളിലും ഇലയിലും വെള്ളപ്പൊടി കാണുന്നു. ഇതു ഒഴിവാക്കാന്‍ എന്തു ചെയ്യണം
വൈറസ് പരത്തുന്ന വെള്ളീച്ചയും മിലിമൂട്ടയുമാണ് ഇതിനു കാരണം. വെര്‍ട്ടിസിലിയം കഞ്ഞിവെള്ളത്തില്‍ ചേര്‍ത്ത് സ്േ്രപ ചെയ്ത ശേഷം അഞ്ച് ദിവസം പുളിച്ച മോര് 15 ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് ഇലകളിലും കായിലും തളിക്കുക.
4. തക്കാളി ചെടികള്‍ വാടുന്നു
20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയെടുത്ത് അതില്‍ പത്ത് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് തടത്തില്‍ ഒഴിക്കുക. സ്യൂഡോമോണസ് പത്ത് ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുക.
അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…
മഴയും വെയിലുമൊന്നും പ്രശ്‌നമല്ലാതെ നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. കുറച്ചു ദിവസം വെള്ളത്തില്‍ നിന്നാലും പ്രശ്‌നമല്ല മുളക് ചെടി കായ്ക്കും. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഏതു കാലാവസ്ഥയിലും മുളകിനെ ബാധിക്കും.…
മഴക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. വെയിലും മഴയുമൊന്നും പ്രശ്‌നമല്ലാതെ പച്ചമുളക് വളരും. കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍ അഥവാ അച്ചിങ്ങ. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ,…
മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന്‍ തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.
കാലവര്‍ഷം നേരത്തെ എത്തിയിരിക്കുകയാണ് കേരളത്തില്‍. നല്ല മഴ രണ്ടു ദിവസമായി എല്ലായിടത്തും ലഭിക്കുന്നു. പലയിടത്തും കൃഷിത്തോട്ടം വെള്ളത്തിലായി കഴിഞ്ഞു. ജാതി, പച്ചക്കറികള്‍, കുരുമുളക് പോലുള്ള വിളകള്‍ക്ക് പ്രത്യേക…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവല്‍ പതിവായി കഴിക്കുന്നതു നല്ലതാണ്.…
ഏറെ പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറിയാണ് ചീര. പണ്ടു കാലം മുതല്‍ക്കേ ചീര നമ്മുടെ ഭക്ഷ്യവസ്തുക്കളുടെ പട്ടികയിലുണ്ട്. കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയെന്നാണ് പറയുന്നത്. മഴയത്ത് നല്ല വിളവ് തരുന്ന ഇലക്കറിയാണ് ചീര.…
© All rights reserved | Powered by Otwo Designs
Leave a comment