വളര്‍ച്ച വേഗത്തിലാക്കാനും വിളവ് ഇരട്ടിക്കാനും ജൈവലായനി

പച്ചക്കറിത്തോട്ടത്തില്‍ നിന്നും മികച്ച വിളവ് ലഭിക്കാനും ചെടികളുടെ ആരോഗ്യത്തിനും പലതരം വളങ്ങള്‍ നല്‍കാറുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തവും ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ കഴിയുന്നതുമായ വളക്കൂട്ടിനെയാണ് ഹരിതകേരളം ന്യൂസ് ഇന്നു പരിചയപ്പെടുത്തുന്നത്.

By Harithakeralam

പച്ചക്കറിത്തോട്ടത്തില്‍ നിന്നും മികച്ച വിളവ് ലഭിക്കാനും ചെടികളുടെ ആരോഗ്യത്തിനും പലതരം വളങ്ങള്‍ നല്‍കാറുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തവും ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ കഴിയുന്നതുമായ വളക്കൂട്ടിനെയാണ് ഹരിതകേരളം ന്യൂസ് ഇന്നു പരിചയപ്പെടുത്തുന്നത്. ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുകയും ഇരട്ടിവിളവ് നല്‍കുകയും ചെയ്യും ഈ ഉത്തേജകം.


ആവശ്യമുള്ള സാധനങ്ങള്‍

1. പച്ചച്ചാണകം- അഞ്ച് കിലോ
2. കടലപ്പിണ്ണാക്ക്- രണ്ടു കിലോ

3. വേപ്പിന്‍പ്പിണ്ണക്ക്- ഒരു കിലോ

4. എല്ല് പൊടി ഒരു കിലോ
5. അഞ്ച് കിലോ അസോള അല്ലെങ്കില്‍ ചീമക്കൊന്ന ഇല (ഇവ ലഭ്യമല്ലെങ്കില്‍ പെട്ടെന്ന് അലിയുന്ന മറ്റ് ഇലകള്‍ ഉപയോഗിക്കാം)
6. വലിയ ഒരു ബക്കറ്റ് അല്ലെങ്കില്‍ മീഡിയം വലിപ്പമുള്ള ബാരല്‍.

തയ്യാറാക്കുന്നവിധം

ഒന്നു മുതല്‍ അഞ്ച് വരെയുള്ള സാധനങ്ങളെല്ലാം കൂടി ബക്കറ്റ്/ബാരലില്‍ ഇട്ട് അല്‍പ്പം വെള്ളവും ഒഴിച്ച് ചെറുതായി ഇളക്കി രണ്ട് ദിവസം അടച്ച് വെക്കുക. രണ്ടാം ദിവസം ബക്കറ്റിലെ സാധനങ്ങള്‍ പുളിച്ച് പൊന്തിയിട്ടുണ്ടാവും. ഒന്നുകൂടി നന്നായി ഇളക്കി കുറച്ചുകൂടി വെള്ളമൊഴിച്ച് രണ്ട് മൂന്ന് ദിവസം കൂടി അടച്ച് വെക്കുക. ഇത്രയും ദിവസങ്ങള്‍കൊണ്ട് പച്ചിലയും ചാണകവും പിണ്ണാക്കും എല്ലാം കൂടി അലിഞ്ഞ് നല്ല കുഴമ്പ് പരുവത്തിലായിട്ടുണ്ടാവും. നന്നായി ഇളക്കി കുറച്ചെടുത്ത് ഉപയോഗിക്കാം.

ഉപയോഗിക്കുന്ന വിധം

ഈ വളര്‍ച്ചാ ഉത്തേജകം രണ്ട് രീതിയില്‍ ഉപയോഗിക്കാം. കൂടുതല്‍ വെള്ളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ചു കൊടുക്കുന്നതാണ് ഒരു രീതി. അല്ലെങ്കില്‍ കുഴമ്പു രൂപത്തിലുള്ള മിശ്രിതം അരക്കപ്പ് വീതം പച്ചക്കറി തടത്തില്‍ ചുറ്റുമൊഴിച്ചതിനു ശേഷം മണ്ണ് വിതറുക. തുടര്‍ന്നു നനച്ചു കൊടുക്കണം. ഇങ്ങനെ പത്ത് ദിവസം കൂടുമ്പോള്‍ പച്ചക്കറി വിളകള്‍ക്ക് നല്‍കിയാല്‍ ചെടികളില്‍ പുതിയ വേരുകളും തുടര്‍ന്നു പുതിയ തളിരിലകളും വരും. ചെടി കൂടുതല്‍ കരുത്തുറ്റതാവും. പൂ പൊഴിച്ചില്‍ തടഞ്ഞ് കൂടുതല്‍ വിളവ് തരാന്‍ ഈ വളര്‍ച്ചാ ഉത്തേജകം സഹായിക്കും.

Leave a comment

വേരുതീനിപ്പുഴുവിനെയും കായ്തുരപ്പനേയും ജൈവരീതിയില്‍ തുരത്താം

വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള  കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…

By Harithakeralam
ചെടികള്‍ക്കും മുട്ട ഹെല്‍ത്തി ഫുഡ് : എഗ്ഗ് അമിനോ ആസിഡ് തയാറാക്കാം

വേനല്‍മഴ നല്ല പോലെ  മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പച്ചക്കറിച്ചെടികള്‍ നിറയെ കായ്കള്‍: പൂന്തോട്ടം പൂത്തുലയും : പഴത്തൊലി മികച്ച വളം

വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…

By Harithakeralam
കീടങ്ങളെ തുരത്തിയാല്‍ വഴുതനയില്‍ ഇരട്ടി വിളവ്

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…

By Harithakeralam
ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs