സ്ഥലമില്ലാത്തവര്‍ക്കും വെള്ളത്തിന്റെ ക്ഷാമം കാരണം കൃഷി ചെയ്യാനാകാത്തവര്‍ക്കും ആശ്രയമാകുകയാണ് സിബി ജോസഫിന്റെ തിരിനന കൃഷി രീതി.
സ്ഥലമില്ലാത്തവര്‍ക്കും വെള്ളത്തിന്റെ ക്ഷാമം കാരണം കൃഷി
ചെയ്യാനാകാത്തവര്‍ക്കും ആശ്രയമാകുകയാണ് സിബി ജോസഫിന്റെ തിരിനന കൃഷി രീതി.
വീടിന്റെ ടെറസില്‍ തിരിനനയിലുടെ പച്ചക്കറിക്കൃഷിയില്‍ മികച്ച വിളവ്
സ്വന്തമാക്കാനാകുമെന്ന് ഈ പരമ്പരാഗത കര്‍ഷകന്‍ തെളിയിച്ചു കഴിഞ്ഞു. തിരിനന
സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ തിരക്കേറിയ ജീവിതത്തില്‍ നനയ്ക്കായി
പ്രത്യേക സമയം തന്നെ മാറ്റിവെയ്‌ക്കേണ്ടതില്ലെന്നതാണ് പ്രത്യേകത.
തിരിനനയിലൂടെ നല്‍കുന്ന വളങ്ങള്‍ ഒരു തരത്തിലും നഷ്ടപ്പെടാതെ പൂര്‍ണ്ണമായും
ചെടിക്ക് തന്നെ ലഭിക്കുന്നതോടെ ഉത്പാദന വര്‍ധനവും ഉണ്ടാകുന്നു. ചെടിക്ക്
ആവശ്യമുള്ള വെള്ളം മാത്രം വലിച്ചെടുക്കുന്നതോടെ വെള്ളം തീരെ
പാഴാകുകയുമില്ല.
പിവിസി പൈപ്പുകള്‍
സിഡബ്യൂആര്‍ഡിഎം വികസിപ്പിച്ചെടുത്ത തിരിനനയ്ക്ക് (WICK IRRIGATION) സംവിധാനം ഏര്‍പ്പെടുത്തുന്നത് പിവിസി പൈപ്പുകള്‍ മുഖേനയാണ്. പിവിസി പൈപ്പില്‍ നിന്നും ചെടി നട്ട ഓരോ ഗ്രോ ബാഗിലേക്കും നിശ്ചിത അളവില്‍ വെള്ളം കിനിഞ്ഞിറക്കുന്നതാണ് തിരി നന സംവിധാനം. 50 ഗ്രോ ബാഗുകളിലെ കൃഷിക്കായി തിരിനന സംവിധാനം പതിമൂവായിരം രൂപയുടെ അടുത്ത് ചെലവ് വരുമെന്ന് സിബി പറയുന്നു. പത്ത് ഗ്രോ ബാഗുകള്‍ക്കായും ഈ സംവിധാനം ഏര്‍പ്പെടുത്താനാകും. ഒരു തവണ ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ വര്‍ഷങ്ങള്‍ കൃഷി ചെയ്യാനാകും. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഗ്രോ ബാഗ് മാത്രം മാറ്റേണ്ടി വരും. ഓരോ സീസണിലും വിളവെടുപ്പ് കഴിഞ്ഞാല്‍ അതേ ഗ്രോ ബാഗില്‍ തന്നെ അടുത്ത കൃഷിയിറക്കാം. ഇതിലൂടെ വളം അശേഷം നഷ്ടപ്പെടില്ല. നഗരജീവിതത്തിന്റെയും ജോലിയുടെയും തിരക്കിലമര്‍ന്ന് പോയവര്‍ക്ക് ഏറെ ആശ്വാസമാണ് തിരിനന കൃഷി. ഒരാഴ്ച കാലമൊന്നും വെള്ളം നനച്ചില്ലെങ്കിലും ചെടിക്ക് ഈ സംവിധാനത്തിലൂടെ വെള്ളം ലഭിച്ചിരിക്കും. തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, പയര്‍, പടവലം തുടങ്ങിയ പച്ചക്കറികളെല്ലാം ടെറസില്‍ തിരി നനയിലൂടെ മികച്ച വിളവ് സ്വന്തമാക്കാനാകുമെന്ന് സിബി അനുഭവസാക്ഷ്യം വിവരിക്കുന്നു. നൂറില്‍ പരം ഗ്രോ ബാഗുകളിലാണ് ഇദ്ദേഹം തിരി നനയെ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷി ചെയ്യുന്നത്.
മൂന്നു വര്‍ഷമായി തിരിനന കൃഷി
ചെറുപ്പം മുതല്‍ കൃഷി ചെയ്യുന്ന സിബി മൂന്ന് വര്‍ഷമായി തിരിനന കൃഷിയില്‍ സജീവമായിട്ട്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി നിഷ്പ്രയാസം ഇത്തരത്തില്‍ ഉണ്ടാക്കാനാകുമെന്ന് ഇദ്ദേഹം പറയുന്നു. വീട്ടിലെ ആവശ്യം കഴിഞ്ഞ ശേഷം അയല്‍വാസികള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും പച്ചക്കറി നല്‍കാന്‍ ഉണ്ടാകാറുണ്ടെന്നും സിബി. പെരുവണ്ണാമൂഴിയിലെ ഇടപാടിയില്‍ പരമ്പരാഗത കര്‍ഷക കുടുംബാംഗമായ ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്തുള്ള ഉമ്മളത്തൂരിലാണ് താമസം. സ്വകാര്യ പ്രിന്റിങ് പ്രസിലെ മെഷീന്‍ ഓപ്പറേറ്റര്‍ കൂടിയായ സിബി ജോലിയുടെ ഇടവേളകളാണ് കൃഷിയ്ക്കായി മാറ്റി വയ്ക്കുന്നത്. ഭാര്യയായ ദേവഗിരി സേവിയോ എല്‍.പി. സ്‌കൂളിലെ അധ്യാപിക ജോസിയും മക്കളായ ലിയയും ജൂഡിനും എല്ലാ പിന്തുണയുമായി കൂടെയുണ്ട്.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനും മുന്നില്‍
തിരിനന കൃഷി വിജയിച്ചതോടെ വീടുകളിലും ഫ്‌ളാറ്റുകളിലും സ്‌കൂളുകളിലും തിരിനനയിലൂടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും സിബിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. പന്തീരാങ്കാവ് ഗവ. സ്‌കൂള്‍, ദേവഗിരി സേവിയോ എല്‍.പി. സ്‌കൂള്‍, മാളിക്കടവ് എം.എസ്.എസ്. സ്‌കൂള്‍ ഉള്‍പ്പെടെ മുപ്പതില്‍ പരം സ്ഥലങ്ങളില്‍ സിബിയുടെ നേതൃത്വത്തില്‍ തിരി നന ജൈവകൃഷി ഒരുക്കി നല്‍കിയിട്ടുണ്ട്. വിഷമില്ലാത്ത പച്ചക്കറി എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. തിരി നന കൃഷി വിളവ് ലഭിക്കുന്നത് വരെ സിബിയുടെ സേവനം ലഭ്യമാണെന്നത് നഗരവാസികളെ പോലും കൃഷിയുടെ ആരാധകരാക്കുന്നുണ്ട്. ചട്ടിയില്‍ കുറ്റി കുരുമുളക് ഉണ്ടാക്കി നല്‍കിയും ഇദ്ദേഹം ശ്രദ്ധേയനാണ്. തിരിനന സംവിധാനത്തിനൊപ്പം ഗ്രോ ബാഗുകളില്‍ പച്ചക്കറിതൈകള്‍ സെറ്റ് ചെയ്തും സിബി വിതരണം ചെയ്യുന്നുണ്ട്. സിബി ജോസഫിന്റെ ഫോണ്‍: 9048207355
സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…
കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…
രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…
വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…
ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…
ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…
കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്കോഡ് ജില്ലയില് ബേദഡുക്ക പഞ്ചായത്തില് കൊളത്തൂരാണ് ഈ യുവ കര്ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്ഗങ്ങളും മീനും കോഴിയും…
© All rights reserved | Powered by Otwo Designs
Leave a comment