നല്ല പോലെ വളര്‍ന്നാലും ചിലപ്പോള്‍ പച്ചമുളകില്‍ നിന്ന് വേണ്ടത്ര കായ്കള്‍ ലഭിച്ചു കൊള്ളണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് അടുക്കള മാലിന്യങ്ങള്‍ ഉപയോഗിച്ചു തയാറാക്കുന്ന ഈ ലായനി.
നല്ല വെയിലുള്ള കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് നമ്മുടെ അടുക്കളത്തോട്ടത്തില്‍ തന്നെ വിളയിക്കുന്നത് ഏറെ നല്ലതാണ്, കാരണം മാരകമായ കീടനാശിനികള്‍ പ്രയോഗിച്ചാണ് പച്ചമുളക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നത്. നല്ല പോലെ വളര്‍ന്നാലും ചിലപ്പോള്‍ പച്ചമുളകില്‍ നിന്ന് വേണ്ടത്ര കായ്കള്‍ ലഭിച്ചു കൊള്ളണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് അടുക്കള മാലിന്യങ്ങള്‍ ഉപയോഗിച്ചു തയാറാക്കുന്ന ഈ ലായനി.
ജൈവമാലിന്യങ്ങള്‍
നമ്മുടെ അടുക്കളയിലുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ചാണ് ഈ ലായനി തയാറാക്കുന്നത്. പ്രത്യേകിച്ച്, സവാള, ഉള്ളി എന്നിവയുടെ തൊലി, അതുപോലെ, പച്ചക്കറി അവശിഷ്ടങ്ങള്‍, ചോറ് എന്നിവയെല്ലാമാണ് ആവശ്യം.
തയാറാക്കാം
ഇവയെല്ലാം ഒരു പാത്രത്തിലാക്കി മാറ്റി വെക്കുക. ഇതൊരു കുക്കറിലിട്ടൊന്നു വേവിച്ചെടുക്കണം. നല്ല പോലെ വേവിച്ച ശേഷം ചൂടാറായി മാറ്റിവയ്ക്കാം. ഇതിനു ശേഷം മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. നേരത്തെ കുക്കറില്‍ വേവിക്കാന്‍ ഉപയോഗിച്ച വെള്ളം തന്നെ മിക്‌സിയിലും ഒഴിക്കുന്നത് നല്ലതാണ്. നന്നായി അരച്ച് വെള്ളം പോലെയാക്കി ഉപയോഗിക്കാം.
ഉപയോഗിക്കേണ്ട രീതി
നന്നായി അരച്ചു വെള്ളം പോലെയാക്കിയ ലായനിയാണ് പച്ചമുളക് ചെടികള്‍ക്ക് ഒഴിച്ചു നല്‍കേണ്ടത്. മുളകിന്റെ കടയ്ക്കല്‍ തന്നെയൊഴിച്ചു കൊടുക്കണം. ആഴ്ച്ചയിലൊരിക്കല്‍ വീതം ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത്. മുളക് വേഗത്തില്‍ വളരാനും നല്ല പോലെ പൂക്കാനും കായ്ക്കാനുമെല്ലാം ഈ ലായനി ഉപയോഗിക്കുന്നത് സഹായിക്കും.
മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയാണിപ്പോള്‍ കേരളത്തില്‍. പലയിടത്തും ഒറ്റപ്പെട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷമാകെ മൂടിക്കെട്ടിയ അവസ്ഥയിലാണ്. ന്യൂനമര്‍ദം കാരണമാണ് ഈ അവസ്ഥയെങ്കിലും കര്‍ഷകര്‍ക്ക്…
ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പച്ചമുളകും പയറും. നമ്മുടെ ഭക്ഷണ സംസ്‌കാരത്തില്‍ ഈ രണ്ടിനങ്ങള്‍ക്കും വലിയ സ്ഥാനമുണ്ടു താനും. രോഗങ്ങളും കീടങ്ങളും വലിയ തോതില്‍ ആക്രമിക്കുന്ന ചെടികളാണ് ഇവ…
ശക്തമായ മഴ മാറി വെയിലും കുറച്ചു മഞ്ഞും കൂടിയുള്ള കാലാവസ്ഥയാണിപ്പോള്‍. കൃഷിക്ക് ഏറെ അനുയോജ്യമായ സമയമാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് ഇക്കാലത്ത്…
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം നമ്മുടെ മണ്ണില്‍ നിന്ന് പല മൂലകങ്ങളും ഇല്ലാതാവുകയോ അളവില്‍ കുറവ് വരുകയോ ചെയ്തിട്ടുണ്ട്. ഇതിനാല്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളും കൃഷി ചെയ്യുമ്പോള്‍ വേണ്ട രീതിയിലുള്ള…
കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
© All rights reserved | Powered by Otwo Designs
Leave a comment