ടെന്‍ഷനടിച്ച് ഇരിക്കേണ്ട, ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ

ടെന്‍ഷന്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു

By Harithakeralam

മനസും ശരീരവും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ടെന്‍ഷന്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു. ജോലിത്തിരക്കോ കുടുംബപ്രശ്നങ്ങളോ കാരണം ടെന്‍ഷനടിക്കുമ്പോള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. 


1. കശുവണ്ടിപ്പരിപ്പ്
ഇതില്‍ അടങ്ങിയിരിക്കുന്ന സിങ്ക് നാഡിവ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമമാണ്. മനസില്‍ അനാവശ്യ ഉത്കണ്ഠ ഉണ്ടാകുന്നതിനെ അകറ്റാന്‍ കശുവണ്ടിപ്പരിപ്പ് കഴിക്കുന്നതു സഹായിക്കും.

2. സ്ട്രോബറി
വിറ്റാമിന്‍ സിയുടെ കലവറയാണ് സ്ട്രോബറി. മാനസിക പിരമിറുക്കം കുറയ്ക്കാന്‍ വിറ്റാമിന്‍ സി സഹായിക്കും. ടെന്‍ഷനടിച്ച് ഇരിക്കുമ്പോള്‍ ഒരു സ്ട്രോബറി കഴിച്ചു നോക്കൂ.
3. ചോക്ക്ലേറ്റ്
കുട്ടികളുടെയും സ്ത്രീകളുടെയും പ്രിയപ്പെട്ട ആഹാരമാണ് ചോക്ക്ലേറ്റ്. പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യാന്‍ ചോക്ക്ലേറ്റിന് കഴിയും.

4. ഗ്രീന്‍ ടീ
തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന പാനീയമാണ് ഗ്രീന്‍ ടീ. നന്നായി പെരുമാറാനും ചിന്തിക്കാനും ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് സഹായിക്കും. 
5. വാഴപ്പഴം
പൊട്ടാസ്യവും വിറ്റാമിനുകളും വാഴപ്പഴത്തില്‍ ധാരാളമുണ്ട്. ഹൃദയമിടിപ്പ് സാധാരണ ഗതിയിലാക്കാന്‍ വാഴപ്പഴത്തിന് കഴിയും. മാനസിക പിരിമുറക്കമുള്ളപ്പോള്‍ ശരീരത്തിലെ പൊട്ടാസ്യം കുറഞ്ഞു പോകും. ഈ സമയത്ത് വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. 

Leave a comment

മില്ലറ്റ് കഫേ സംരഭകര്‍ക്ക് പരിശീലനം

തിരുവനന്തപുരം:  മില്ലറ്റ് കഫേ സംരംഭകര്‍ക്കായി ചെറുധാന്യങ്ങളുടെ പാചക പരിശീലന പരിപാടി സംഘടിപ്പിച്ചു. ദൈനംദിന ആഹാരക്രമത്തില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ചെറുധാന്യങ്ങളുടെ കൃഷിയും അവയില്‍…

By Harithakeralam
ദിവസവുമൊരു വാഴപ്പഴം; ഗുണങ്ങള്‍ ഏറെയാണ്

വാഴപ്പഴത്തിന് നല്ല വിലയാണിപ്പോള്‍, കേരളത്തിലെ പ്രതികൂല കാലാവസ്ഥയും വന്യമൃഗ ശല്യവുമെല്ലാം പഴക്കൃഷിക്ക് തിരിച്ചടിയായപ്പോള്‍ ഗുണം കൊയ്യുന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്. നമ്മുടെ ഭക്ഷണ ശീലത്തിലെ സ്ഥിരം…

By Harithakeralam
ഭാരം കുറയ്ക്കാനും മുടി കൊഴിച്ചില്‍ ഒഴിവാക്കാനും മുളപ്പിച്ച പയര്‍

മുളപ്പിച്ച പയര്‍ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. സലാഡുകളില്‍ ഉപയോഗിച്ച് വേവിക്കാതെയും തോരന്‍ പോലുള്ള വിഭവങ്ങളാക്കിയും കഴിക്കാവുന്നതാണ്.

By Harithakeralam
ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുമായി മെട്രോമെഡ് ഇന്റനാഷണല്‍ കാര്‍ഡിയാക് സെന്റര്‍

കോഴിക്കോട്: ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുമായി മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറി കൂടാതെ നൂതന സാങ്കേതിക വിദ്യയായ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ഉത്തരകേരളത്തില്‍…

By Harithakeralam
മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ....? അറിയാനുള്ള മാര്‍ഗങ്ങള്‍

മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…

By Harithakeralam
ഡെങ്കിപ്പനി മുതല്‍ നിപ വരെ; പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

പകര്‍ച്ചവ്യാധികളുടെ പിടിയിലാണ് നമ്മുടെ നാട്. ഏറെ കൊട്ടിഘോഷിച്ച കേരള മോഡലൊക്കെ എവിടെ പോയെന്ന് കണ്ടറിയണം. മഴക്കാല ശുചീകരണം പാളിയും മാലിന്യം നിര്‍മാജനം വേണ്ട പോലെ നടക്കാത്തതും സംഗതി ഗുരുതരമാക്കിയിരിക്കുന്നു.…

By Harithakeralam
വെണ്ടയ്ക്ക പതിവാക്കാം; ഗുണങ്ങള്‍ നിരവധി

ഏതുകാലത്തും നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പച്ചക്കറിയാണ് വെണ്ട. എളുപ്പത്തില്‍ കൃഷി ചെയ്യാമെന്നതാണ് വെണ്ടയുടെ പ്രത്യേകത. ദിവസവും വെണ്ടയ്ക്ക കഴിച്ചാല്‍ ശരീരത്തിനു നിരവധി ഗുണങ്ങളുണ്ട്. കുട്ടികളുടെ ഭക്ഷണത്തില്‍…

By Harithakeralam
കണ്ണിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടവ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണെന്ന് പറയാം. ഇതിനാല്‍ കണ്ണിനെ കാക്കാന്‍ നല്ല ഭക്ഷണം കഴിച്ചേ പറ്റൂ. ആരോഗ്യത്തോടെയുള്ള നല്ല കാഴ്ചയ്ക്ക് നാം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.  

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs