വേനലില്‍ കരിഞ്ഞു ചീരയും തക്കാളിയും, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

ചീര, തക്കാളി, കറിവേപ്പില തുടങ്ങിയവയെ ചൂട് പെട്ടെന്നു തളര്‍ത്തും. രോഗങ്ങളും കീടങ്ങളും ഈ സമയത്താണ് ആക്രമിക്കാനെത്തുക.

By Harithakeralam

1.  തക്കാളി

താപനിലയിലുണ്ടാകുന്ന വര്‍ദ്ധനവ് തക്കാളിയിലെ പൂകൊഴിച്ചിലിന് കാരണമാകുന്നുണ്ട്. തക്കാളി ചെടികള്‍ക്ക് കുറഞ്ഞ തോതില്‍ തണല്‍ നല്‍കുന്നതും ആഴത്തിലുളള ജലസേചനം നല്‍കുന്നതും ഉത്തമമാണ്.

2. ചീര
ചീരയിലെ ഇലപ്പുളളിയും ഇലകരിച്ചിലും തടയാനായി ചുവന്ന ചീരയും പച്ചചീരയും ഇടകലര്‍ത്തി നടുക. ട്രൈക്കോഡെര്‍മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഇവയിലേതെങ്കിലുമുപയോഗിച്ച് വിത്ത് പരിചരണം നടത്തുക. വീശി ഒഴിക്കാതെ ചുവട്ടില്‍ മാത്രം വെളളമൊഴിക്കുക. 

രോഗം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഒരു ലിറ്റര്‍ വെളളത്തില്‍ സ്യൂഡോമോണാസ് 20 ഗ്രാമും പച്ച ചാണകം 20 ഗ്രാമും കലക്കി അതിന്റെ തെളി എടുത്തു തളിക്കുക. ഒരു ഗ്രാം സോഡാപ്പൊടിയും 5 ഗ്രാം മഞ്ഞപ്പൊടിയും ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി 7 മുതല്‍ 8 ദിവസം ഇടവിട്ട് ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക.


3.പുതിയ കൃഷിക്കായി ചീരപ്പാകുന്നത് ഇനി പുതുമഴ ലഭിച്ചതിന് ശേഷം മതി എന്ന് തീരുമാനിക്കുക.

4. കറിവേപ്പില
കറിവേപ്പിലയില്‍ മൂഞ്ഞയുടെ ആക്രമണം കണ്ടു വരുന്നു. ഇവ ഇളം തണ്ടുകളിലും ഇലകളിലും പറ്റിപ്പിടിച്ചിരുന്നു നീരൂറ്റി കുടിക്കുന്നതായി കാണാം. ഇവയുടെ ആക്രമണം നിയന്ത്രിക്കാന്‍ നീമസാല്‍ 4 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തളിച്ച ശേഷം ബ്യൂവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തളിക്കുകയും ചെയ്യുക. കറിവേപ്പിന് ആവശ്യാനുസരണം നനയും പുതയിടീലും ലഭ്യമാക്കണം.

5. ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറി, ഫലവൃക്ഷ ചെടികള്‍ക്ക് രണ്ട് നേരവും നന ഉറപ്പാക്കുക.

6. ചൂടിനെ പ്രധിരോധിക്കാന്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറി ചെടികളുടെ  മുകളില്‍ ഗ്രീന്‍നെറ്റ് വലിച്ചുകെട്ടുന്നതു വളരെ ഗുണം ലഭിക്കും.

Leave a comment

തക്കാളിച്ചെടി നിറയെ കായ്കള്‍: മണ്ണിലെ അമ്ലത കുറച്ച് കൃഷി ചെയ്യാം

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…

By Harithakeralam
തക്കാളി ഇലകളില്‍ പൂപ്പല്‍, മുളക് ഇല ചുരുളുന്നു; ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താം

അനുകൂല കാലാവസ്ഥയായതിനാല്‍ പച്ചക്കറി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടാകും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും…

By Harithakeralam
പച്ചമുളക് നന്നായി കായ്ക്കാന്‍ വളം അടുക്കളയില്‍ നിന്നു തന്നെ

മഴയും വെയിലുമൊന്നും പ്രശ്‌നമല്ലാതെ നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. കുറച്ചു ദിവസം വെള്ളത്തില്‍ നിന്നാലും പ്രശ്‌നമല്ല മുളക് ചെടി കായ്ക്കും. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഏതു കാലാവസ്ഥയിലും മുളകിനെ ബാധിക്കും.…

By Harithakeralam
മഴക്കാലത്ത് പച്ചമുളക് നല്ല വിളവ് തരും; ഈ വളങ്ങള്‍ പ്രയോഗിക്കാം

മഴക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. വെയിലും മഴയുമൊന്നും പ്രശ്‌നമല്ലാതെ പച്ചമുളക് വളരും.  കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍…

By Harithakeralam
മഴയത്തും നല്ല വിളവ്, കൃഷി രീതിയും എളുപ്പം ; പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ വളര്‍ത്താം

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍ അഥവാ അച്ചിങ്ങ. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ,…

By Harithakeralam
ശക്തമായ മഴ തുടരുന്നു; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന്‍ തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.

By Harithakeralam
ശക്തമായ മഴ തുടരുന്നു : ജാതിത്തോട്ടത്തിലും പച്ചക്കറികളിലും പ്രത്യേക ശ്രദ്ധ

കാലവര്‍ഷം നേരത്തെ എത്തിയിരിക്കുകയാണ് കേരളത്തില്‍. നല്ല മഴ രണ്ടു ദിവസമായി എല്ലായിടത്തും ലഭിക്കുന്നു. പലയിടത്തും കൃഷിത്തോട്ടം വെള്ളത്തിലായി കഴിഞ്ഞു. ജാതി, പച്ചക്കറികള്‍, കുരുമുളക് പോലുള്ള വിളകള്‍ക്ക് പ്രത്യേക…

By Harithakeralam
കോവലില്‍ നിന്നും മികച്ച വിളവ്; കനത്ത മഴയ്ക്ക് മുമ്പ് തണ്ട് വെട്ടി പരിപാലിക്കാം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവല്‍ പതിവായി കഴിക്കുന്നതു നല്ലതാണ്.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs