ചായ അമിതമായി കുടിക്കുന്നതു പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ദിവസം രണ്ടു ഗ്ലാസ് ചായയെങ്കിലും കുടിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. മലയാളിക്ക് ഉന്മേഷം നല്‍കുന്ന പാനീയങ്ങളില്‍ പ്രധാനിയാണ് ചായ. എന്നാല്‍ ചായ അമിതമായി കുടിക്കുന്നതു പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
1. ചായ അമിതമായി കുടിച്ചാല്‍ ശരീരത്തില്‍ലെത്തുന്ന കഫീനിന്റെ അളവും വര്‍ധിക്കും. ഇത് കാലക്രമേണ നിങ്ങളുടെ ചര്‍മത്തെ വരണ്ടതാക്കും, പ്രായമായവരുടെ ശരീരം പോലെ ചുളിവുകളും വരകളും വരുത്തുകയും ചെയ്യും.
2. ചായ കുടിക്കുന്നത് ഇടയ്ക്കിടെയുള്ള മൂത്രശങ്കയ്ക്ക് കാരണമാകുന്നു. മൂത്രം ധാരാളമൊഴിക്കുമ്പോള്‍ ശരീത്തിലെ ജലം നഷ്ടമാകും. ഇതിനാല്‍ ചായ കുടിക്കുന്ന ശീലമുള്ളവര്‍ നിരന്തരം വെള്ളവും കുടിക്കണം.
3. ചായയിലെ കഫീന്‍, ടാനിന്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ ആമാശയ പാളികളെ പ്രകോപിപ്പിക്കുന്നു, ഇത് ദഹനക്കേട്, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നു.
ശ്രദ്ധിക്കുക
ചായ കുടിക്കുന്നതു കൊണ്ട് ശരീരത്തിന് കാര്യമായ ഗുണങ്ങളൊന്നുമില്ല. കുറച്ചു സമയം ഒരു ഉണര്‍വ് ലഭിക്കുമെന്നു മാത്രമേയുള്ളൂ. സ്ഥിരമായി ചായ കുടിച്ച് ശീലിച്ചവര്‍ക്ക് പൂര്‍ണമായും ഒഴിവാക്കാനും ബുദ്ധിമുട്ടായിരിക്കും. നിര്‍ത്താന്‍ സാധിച്ചില്ലെങ്കിലും സ്ഥിരമായി കുടിക്കുന്ന ചായയുടെ അളവ് മെല്ലെ കുറച്ചു കൊണ്ടുവരുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment