By ഡോ. മുഹമ്മദ് ആസിഫ്
2023-05-01
മഴക്കാലമാണ് പൊതുവെ പശുക്കളില്‍ അകിടുവീക്കത്തിന് ഏറ്റവും സാധ്യതയുള്ള കാലമെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ കഠിനമായ ഈ വേനല്‍ കാലത്തും പശുക്കളില്‍ അകിടുവീക്കം വരുത്തിവെയ്ക്കുന്ന ബാക്റ്റീരിയ രോഗാണുക്കളുണ്ട്. സമ്മര്‍ മാസ്‌റ്റൈറ്റിസ് അഥവാ വേനല്‍ അകിടുവീക്കം എന്നാണ് ഈ സാഹചര്യം പശുക്കളില്‍ വിളിക്കപ്പെടുന്നത്. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടതും കറവയിലുള്ളതുമായ പശുക്കളില്‍ വേനല്‍ അകിടുവീക്കം കൂടുതലായി കണ്ടുവരുന്നു. വേനല്‍ അകിടുവീക്കത്തിന് കാരണമാവുന്ന രോഗാണുക്കള്‍ പൊതുവെ ശക്തി കൂടിയവയായതിനാല്‍ വേഗത്തിലുള്ള ചികിത്സയും പ്രതിരോധവും വേണ്ടതുണ്ട്. ഡോക്ടറെ വിളിച്ച് വിദഗ്ധ ചികിത്സ നടത്താന്‍ കാണിക്കുന്ന അമാന്തവും സ്വയം ചികിത്സയുമെല്ലാം ഒടുവില്‍ പശുക്കളുടെ അകിടുകളുടെ നാശത്തിലാണ് ചെന്നവസാനിക്കുക. വേനല്‍ അകിടുവീക്കം ബാധിച്ച കറവപ്പശുക്കള്‍ക്ക് കൃത്യമായി ചികിത്സ നല്‍കിയില്ലെങ്കില്‍ അവ തീറ്റയെടുക്കാതാവുകയും ക്രമേണ ക്ഷീണവും രോഗത്തിന്റെ സമ്മര്‍ദ്ദവും മൂലം എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടപ്പിലാവുകയും ചെയ്യും. പശുക്കളെ ബാധിക്കുന്ന വേനല്‍ പരാദ രോഗങ്ങളായ തെലേറിയയും ബബീസിയയുമെല്ലാം ഈ അവസരം മുതലെടുത്ത് പെരുകുകയും പശുവിന്റെ ആരോഗ്യം ക്ഷയിക്കുകയും ചെയ്യും. വേനല്‍ അകിടുവീക്കത്തെ ചെറുത്ത് പാലുല്പാദന മികവ് നിലനിര്‍ത്താന്‍ അകിടുവീക്കനിയന്ത്രണത്തിന് നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ തൊഴുത്തില്‍ ചെയ്യുന്നുണ്ടെന്ന് കര്‍ഷകര്‍ ഉറപ്പാക്കണം.
വേനല്‍ അകിടുവീക്കം തടയാന്‍ വേണ്ടത്
കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി (5 ലിറ്റര്‍ വെള്ളത്തില്‍ 0.5 ഗ്രാം പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് പൊടി വീതം) ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. കറവയ്ക്ക് മുന്‍പ് അകിടുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്ന ബയോഫോം ( BIOFOAM - DELAVEL ) പോലുള്ള റെഡിമെയ്ഡ് ലായനികളും ഇന്ന് ലഭ്യമാണ്. കറവക്കാരന്റെ കൈകളും കറവയന്ത്രങ്ങളുടെയും ഇതേ രീതിയില്‍ വൃത്തിയാക്കേണ്ടതും പ്രധാനമാണ്. പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണ്ണമായും കറന്നെടുക്കണം. സ്ഥിരമായി ഒരു നിശ്ചിത സമയത്ത് തന്നെ കറവ നടത്തുന്നത് ഏറ്റവും നല്ലതാണ് . കൂടുതല്‍ പാലുള്ള പശുക്കള്‍ ആണെങ്കില്‍ അകിടിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ എട്ടുമണിക്കൂര്‍ ഇടവേളയില്‍ മൂന്നുതവണ കറവ നടത്താം . രണ്ടുതവണയാണ് കറവയെങ്കില്‍ ഇരുകറവകള്‍ തമ്മിലുള്ള ഇടവേള 12 മണിക്കൂര്‍ ആയി ക്രമപ്പെടുത്തുന്നതാണ് ഉചിതം. കൈകൊണ്ടാണ് കറവയെങ്കില്‍ അകിടിന് പോറലേല്‍പ്പിക്കാതെയുള്ള മുഴുകൈ കറവയാണ് അഭികാമ്യം. പശുക്കിടാക്കളെ വിട്ടുകുടിപ്പിക്കുകയാണെങ്കില്‍ അകിടില്‍ മിച്ചം വരുന്ന പാല്‍ പിന്നീട് കറന്നെടുക്കണം .
പൂര്‍ണ്ണകറവയ്ക്കു ശേഷം മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്റ് വീതം മുക്കി ടീറ്റ് ഡിപ്പിംങ് നല്‍കണം. മുലക്കണ്ണ് വഴി രോഗാണുക്കള്‍ അകിടിനുള്ളിലേക്ക് കയറുന്നത് തടയുമെന്നു മാത്രമല്ല മുലദ്വാരം പെട്ടെന്ന് അടയുന്നതിനും അയഡിന്‍ സഹായിക്കും. ടീറ്റ് ഡിപ്പിംങ് നല്‍കാന്‍ ഉപയോഗിക്കാവുന്ന മാസ്റ്റിഡിപ്പ്( MASTIDIP -AYUR VET), ലാക്ടിഫെന്‍സ് ( LACTIFENCE - DELAVEL ) പോലുള്ള റെഡിമെയ്ഡ് ലായനികളും ഇന്ന് വിപണിയില്‍ ഉണ്ട് . പാല്‍ ചുരത്തിയതിന് ശേഷം മുലദ്വാരം അടയാന്‍ ചുരുങ്ങിയത് 25 - 30 മിനുട്ട് സമയമെടുക്കും . മുലദ്വാരം അടയുന്നത് വരെ ഏറ്റവും ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെക്കെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അല്പം തീറ്റ നല്‍കാം. ഇത് തീറ്റപ്പുല്ല് അല്ലെങ്കില്‍ സൈലേജ് ആവുന്നതാണ് ഉചിതം.
അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസ്സാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. അകിടിലും മുലക്കാമ്പുകളിലും ഉണ്ടാവുന്ന വിള്ളലുകളില്‍ ബോറിക് ആസിഡ് പൊടി ഗ്ലിസറിന്‍ ദ്രാവകത്തിലോ അയഡിന്‍ ലായനിയിലോ ചേര്‍ത്ത് പ്രയോഗിക്കുന്നത് ഫലപ്രദമാണ് . അകിടിന്റെ ചര്‍മ്മത്തെ ബാധിക്കാന്‍ ഇടയുള്ള പോക്‌സ്, ഫംഗസ്, പാപ്പിലോമ പോലുള്ള സാംക്രമിക രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം.
പാല്‍ തൊഴുത്തിന്റെ തറയില്‍ പരന്നൊഴുകാതെ ശ്രദ്ധിക്കണം. പാല്‍ തൊഴുത്താന്റെ തറയിലേയ്ക്ക് പിഴിഞ്ഞ് കളയുന്നത് ഒഴിവാക്കണം. തറയില്‍ കിടക്കുമ്പോള്‍ പാല്‍ തനിയെ ചുരത്തുന്ന ചില കറവ പശുക്കളുണ്ടാവാം . ഫോസ്ഫറസ് മൂലകത്തിന്റെ അഭാവമാണ് ഈ അവസ്ഥയുടെ പ്രധാന കാരണം. വലിപ്പം കൂടിയ മുലദ്വാരമുള്ള പശുക്കളിലും പാല്‍ തനിയെ ചുരത്തുന്ന അവസ്ഥ കാണാറുണ്ട് . തനിയെ തറയില്‍ പാല്‍ ചുരത്തുന്ന അകിടുകള്‍ രോഗാണുക്കളെ മാടിവിളിക്കും. തറയില്‍ പരന്നൊഴുകുന്ന പാലില്‍ രോഗാണുക്കള്‍ എളുപ്പത്തില്‍ പെരുകും. തനിയെ പാല്‍ ചുരത്തുന്ന പശുക്കളില്‍ മാത്രമല്ല മറ്റ് പശുക്കളിലും ഇത് അകിടുവീക്ക സാധ്യത കൂട്ടും . മതിയായ ചികിത്സ ഉറപ്പാക്കി ഇത്തരം സാഹചര്യങ്ങള്‍ തടയാന്‍ ക്ഷീരകര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം . ഫോസ്ഫറസ് മൂലകത്തിന്റെ അപര്യാപ്തത പരിഹരിക്കാന്‍ ഇനോര്‍ഗാനിക് ഫോസ്ഫറസ് ഫോസ്‌ഫോ വെറ്റ് (Phosphovet) ഫോസ്ഫറസ് വെറ്റ് തുടങ്ങിയ പൊടികളോ ഗുളികകളോ കുത്തിവെയ്പുകളോ പശുക്കള്‍ക്ക് നല്‍കാം. വലിയ മുലദ്വാരമുള്ള പശുക്കളെ ദിവസം മൂന്ന് തവണയെങ്കിലും കറവ നടത്താനും തൊഴുത്തിലെ ഏറ്റവും വൃത്തിയുള്ള സ്ഥലത്ത് പ്രത്യേകം പാര്‍പ്പിക്കാനും ശ്രദ്ധിക്കണം.
പാലിന്റെ മണവും രുചിയും നിറവും രൂപവും വ്യത്യാസപ്പെടുന്നതടക്കമുള്ള അകിടുവീക്കത്തിന്റെ ബാഹ്യ ലക്ഷണങ്ങള്‍ ഒന്നും പുറത്ത് പ്രകടമാവാത്ത തരത്തിലുള്ള നിശബ്ദ അകിടുവീക്കത്തിനും (സബ് ക്ലിനിക്കല്‍ മാസ്‌റ്റൈറ്റിസ് ) പശുക്കളില്‍ സാധ്യതയുണ്ട്. പാല്‍ ക്രമേണ ക്രമേണ കുറഞ്ഞുവരുന്നതായിരിക്കും ഇത്തരം അകിടുവീക്കത്തിന്റെ പ്രധാന ലക്ഷണം. ഇങ്ങനെ നിശബ്ദ അകിടുവീക്കമുള്ള പശുക്കളില്‍ പിന്നീട് ശക്തമായ അകിടുവീക്കം ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട് . സബ് ക്ലിനിക്കല്‍ മാസ്‌റ്റൈറ്റിസ് മുന്‍കൂട്ടി തിരിച്ചറിയുന്നതിനായി അകിടുവീക്കനിര്‍ണയ കിറ്റ് ( കാലിഫോര്‍ണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ് കിറ്റ്/ സി. എം. റ്റി. ) ഉപയോഗിച്ച് വീട്ടില്‍ തന്നെ സ്വയം ചെയ്യാവുന്ന ലളിതമായ പരിശോധന കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താം.നിശബ്ദ അകിടുവീക്കം കണ്ടെത്തിയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം െ്രെടസോഡിയം സിട്രേറ്റ് പൊടി പശുവിന്റെ 100 കിലോഗ്രാം ശരീരതൂക്കത്തിന് 3 ഗ്രാം എന്ന അളവില്‍ കറവപ്പശുക്കള്‍ക്ക് നല്‍കുന്നത് രോഗം തടയാന്‍ ഫലപ്രദമാണ് .
രോഗകാരിയായ ബാക്ടീരിയകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന പാലിന്റെ അമിത ക്ഷാരനില നിര്‍വീര്യമാക്കാനും പാലിന്റെ സാധാരണ അമ്ലക്ഷാര നില കൈവരിക്കാനും െ്രെടസോഡിയം സിട്രേറ്റ് പൗഡര്‍ നേരിട്ടോ ഈ ഘടകം അടങ്ങിയ വിപണിയില്‍ ലഭ്യമായ റെഡിമെയ്ഡ് പൗഡറുകളോ ( അവാസിട്രേറ്റ്, മമ്മീഡിയം , പ്രീമാസ്‌ററ് , മാസ്റ്റിഗാര്‍ഡ് ) നല്‍കുന്നത് സഹായിക്കും. െ്രെടസോഡിയം പൗഡര്‍ മില്‍മ ക്ഷീരസംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. രോഗതീവ്രത അനുസരിച്ച് ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക് അടക്കമുള്ള അകിടുവീക്ക ചികിത്സകള്‍ നല്‍കേണ്ടതും പ്രധാനമാണ് . സി. എം. ടി. പരിശോധനയുടെ അടിസ്ഥാനത്തില്‍ ശേഖരിക്കുന്ന പാല്‍ ബാക്റ്റീരിയല്‍ കള്‍ച്ചര്‍ ആന്‍ഡ് സെന്‍സിറ്റിവിറ്റി പരിശോധനകള്‍ക്ക് വിധേയമാക്കി കൃത്യമായ ആന്റിബയോട്ടിക് മരുന്നുകള്‍ നിര്‍
ണയിക്കാനുള്ള സേവനവും മൃഗ സംരക്ഷണവകുപ്പ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
പശുക്കളുടെ തീറ്റ ശാസ്ത്രീയവും സമീകൃതവും സന്തുലിതവുമാവാന്‍ പ്രത്യേകം ശ്രദ്ധ വേണം. ശാസ്ത്രീയവും സന്തുലിതവുമായ തീറ്റക്രമം അനുവര്‍ത്തിക്കുന്നതിനൊപ്പം ആമാശയ അമ്ലത കുറയ്ക്കുന്നതിനായി ക്ഷാരഗുണമുള്ള സോഡിയം ബൈ കാര്‍ബണേറ്റ് /അപ്പകാരം, മഗ്‌നീഷ്യം ഓക്‌സൈഡ്, മഗ്‌നീഷ്യം കാര്‍ബണേറ്റ് എന്നിവയിലേതെങ്കിലും പ്രതിദിനം 100 150 ഗ്രാം വരെ തീറ്റയില്‍ ഉള്‍പ്പെടുത്താം. അകിടിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കോപ്പര്‍ , സിങ്ക് ,സെലീനിയം എന്നീ ധാതുക്കള്‍ അടങ്ങിയ മിശ്രിതങ്ങള്‍ ദിവസവും 30 ഗ്രാം എങ്കിലും നിത്യവും തീറ്റയില്‍ ഉള്‍പ്പെടുത്തണം. വറ്റുകാലത്തും പ്രസവത്തോടനുബന്ധിച്ചുമെല്ലാം ഈ മിശ്രിതങ്ങള്‍ നല്‍കണം . പശുക്കളുടെ തീറ്റയില്‍ യീസ്റ്റ്, ലാക്ടോബാസില്ലസ് തുടങ്ങിയ മിത്രാണുക്കള്‍ അടങ്ങിയ പ്രോബയോട്ടിക് മിശ്രിതങ്ങള്‍ ഉള്‍പ്പെടുത്തുന്നതും അകിടുവീക്കം പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്ന് പുതിയ ഗവേഷണങ്ങള്‍ പറയുന്നു.
ഡ്രൈ കൗ തെറാപ്പി മറക്കരുത്
ഗര്‍ഭിണിപ്പശുക്കള്‍ കറവയിലാണെങ്കില്‍ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കറവ അവസാനിപ്പിച്ച് വറ്റുകാല വിശ്രമം നല്‍കണം. രണ്ടുമാസക്കാലത്തെ വറ്റുകാല വിശ്രമം അടുത്ത ഉല്പാദനകാലത്ത് മികച്ച അളവില്‍ പാല്‍ ലഭിക്കാന്‍ സഹായിക്കും. അകിടിന്റെ പ്രതിരോധശക്തി കുറയാന്‍ ഇടയുള്ളതിനാല്‍ വറ്റുകാലത്ത് അകിടില്‍ അണുബാധക്ക് സാധ്യത കൂടുതലാണ്. അണുക്കള്‍ കൂടുതല്‍ കാലം അകിടില്‍ നിലനിന്നാല്‍ പ്രസവാനന്തരം അകിടുവീക്കത്തിനുള്ള സാധ്യത ഉയരുകയും ചെയ്യും .ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി വറ്റുകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പശുക്കള്‍ക്ക് വറ്റുകാല ചികിത്സ (െ്രെഡ കൗ തെറാപ്പി ) ഉറപ്പാക്കണം. വറ്റുകാലം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് മുഴുവന്‍ പാലും കറന്നെടുത്ത് ശേഷം കൂടുതല്‍ കാലം രോഗാണു പ്രതിരോധ ശേഷിയുള്ള തരം ആന്റിബയോട്ടിക്ക് മരുന്നുകള്‍ നാല് മുലകാമ്പിനുള്ളിലേക്കും കൊടുക്കുകയാണ് വറ്റുകാലചികിത്സയില്‍ ചെയ്യുന്നത്. ആവശ്യമെങ്കില്‍ മൂന്ന് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഒരു തവണ കൂടി ഇത്തവര്‍ത്തിക്കണം. വറ്റുകാലത്തോടൊപ്പം വറ്റുകാല ചികിത്സയും നല്‍കുന്നത് നിലനില്‍ക്കുന്ന രോഗാണുക്കളെ നശിപ്പിക്കാനും പുതിയ രോഗാണുക്കളെ തടയാനും അടുത്ത കറവക്കാലത്ത് അകിടുവീക്കം ഉണ്ടാവുന്ന സാധ്യത കുറയ്ക്കാനും സഹായിക്കും . വറ്റുകാല ചികിത്സ നല്‍കുന്നത് അടുത്ത കറവക്കാലത്ത് 8 10 ശതമാനം വരെ ഉല്‍പ്പാദനം കൂട്ടുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു .
ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി വറ്റുകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പശുക്കള്‍ക്ക് വറ്റുകാല ചികിത്സ (െ്രെഡ കൗ തെറാപ്പി ) ഉറപ്പാക്കണം. വറ്റുകാലം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് മുഴുവന്‍ പാലും കറന്നെടുത്ത് ശേഷം കൂടുതല്‍ കാലം രോഗാണു പ്രതിരോധ ശേഷിയുള്ള തരം ആന്റിബയോട്ടിക്ക് മരുന്നുകള്‍ നാല് മുലകാമ്പിനുള്ളിലേക്കും കൊടുക്കുകയാണ് വറ്റുകാലചികിത്സയില്‍ ചെയ്യുന്നത്. ആവശ്യമെങ്കില്‍ മൂന്ന് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഒരു തവണ കൂടി ഇത്തവര്‍ത്തിക്കണം. വറ്റുകാലത്തോടൊപ്പം വറ്റുകാല ചികിത്സയും നല്‍കുന്നത് നിലനില്‍ക്കുന്ന രോഗാണുക്കളെ നശിപ്പിക്കാനും പുതിയ രോഗാണുക്കളെ തടയാനും അടുത്ത കറവക്കാലത്ത് അകിടുവീക്കം ഉണ്ടാവുന്ന സാധ്യത കുറയ്ക്കാനും സഹായിക്കും . വറ്റുകാല ചികിത്സ നല്‍കുന്നത് അടുത്ത കറവക്കാലത്ത് 8 10 ശതമാനം വരെ ഉല്‍പ്പാദനം കൂട്ടുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു .
Leave a comment