ശക്തമായ ചൂടില്‍ വാടി നില്‍ക്കുന്ന അടുക്കളത്തോട്ടത്തിനൊരു പുതുജീവന്‍ പകരാന്‍ വേനല്‍മഴയ്ക്ക് കഴിയും
കടുത്ത വേനലിന് ചെറിയൊരു ശമനം നല്‍കി കേരളത്തില്‍ എല്ലായിടത്തും വേനല്‍മഴ ലഭിച്ചു. ശക്തമായ ചൂടില്‍ വാടി നില്‍ക്കുന്ന അടുക്കളത്തോട്ടത്തിനൊരു പുതുജീവന്‍ പകരാന്‍ വേനല്‍മഴയ്ക്ക് കഴിയും. വേനല്‍ കടുത്തതോടെ വലിയ വിളവൊന്നുമില്ലാതെ മുരടിച്ചു നില്‍ക്കുകയായിരിക്കും പച്ചക്കറികളെല്ലാം. പുതുമഴ ലഭിച്ചതോടെ ഇവയെല്ലാം സജീവമാക്കാം. വരും ദിവസങ്ങളിലും ഇടയ്ക്ക് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അടുക്കളത്തോട്ടങ്ങള്‍ സജീവമാക്കി കൂടുതല്‍ വിളവ് ലഭിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍.
1. മികച്ച വിളവ് ലഭിക്കാന്‍ ചെടികള്‍ പ്രൂണ്‍ ചെയ്യല്‍ നല്ലൊരു വിദ്യയാണ്. നിലവിലുള്ളതും വിളവ് കുറഞ്ഞതുമായ കോവല്‍, വഴുതന, പച്ചമുളക് , കാന്താരിമുളക് എന്നിവയുടെ ശിഖിരങ്ങള്‍ കോതി വിടാന്‍ (പ്രൂണിങ്ങ് ) പറ്റിയ സമയമാണ് ഇപ്പോള്‍. ഇങ്ങനെ ചെയ്താല്‍ പുതിയ തളിര്‍പ്പുകളും ശിഖിരങ്ങളും വന്നു പെട്ടന്നു തന്നെ വീണ്ടും വിളവ് ലഭിക്കും.
2. മഴ ലഭിച്ചതോടെ പച്ചക്കറിത്തടത്തില്‍ പെട്ടെന്നു ചീയുന്ന ജൈവ അവശിഷ്ടങ്ങളിട്ട് ജൈവ വളങ്ങള്‍ വിതറി മണ്ണു കയറ്റി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതോടെ ശോഷിച്ച ചെടികള്‍ പെട്ടെന്ന് ആരോഗ്യമുള്ളതായി മാറും. വേഗത്തില്‍ വിളവ് ലഭിക്കാനും സഹായിക്കും.
3. ഗ്രോബാഗില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് ജൈവകമ്പോസ്റ്റും വളവുമിട്ടു മണ്ണ് വിതറി കൊടുക്കണം .കാലാവസ്ഥ മാറിയതോടെ ചെടികള്‍ ആരോഗ്യത്തോടെ വളര്‍ന്നു വന്നു കൊള്ളും.
4. പുതുമഴ ലഭിക്കുന്നതോടെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാം.മെയ് അവസാനത്തോടെ ഇഞ്ചി, മഞ്ഞള്‍ എന്നിവ തടങ്ങളെടുത്തു നടാം.
5. കപ്പ, ചേന, കാവിത്ത്, ചേമ്പ് എന്നിവ നടാന്‍ പറ്റിയ സമയമാണ് ഇപ്പോള്‍.
6. തൈ തെങ്ങുകള്‍ക്ക് വേനല്‍ മഴ ലഭിക്കുന്നതോടെ എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക്, ചാണകപ്പൊടി എന്നിവയിട്ടു മണ്ണ് വിതറിയാല്‍ ആരോഗ്യത്തോടെ വളരും.
7. കായ്ഫലം തരുന്ന തെങ്ങുകള്‍ക്ക് പൊട്ടാഷ് വളമായ ചാരം തെങ്ങ് ഒന്നിന് രണ്ട് കൊട്ട തടത്തില്‍ വിതറുന്നത് ഈ സമയത്ത് വളരെ നല്ലതാണ്.8. പച്ചക്കറി തൈകള്‍ തയ്യാറാക്കാന്‍ അനുയോജ്യമായ സമയമാണിത്. മഴക്കാലത്ത് പച്ചക്കറി കൃഷി വിജയിക്കണമെങ്കില്‍ നാലില പ്രായമായ വലിയ തൈകള്‍ വേണം നടാന്‍. വഴുതന, തക്കാളി, പച്ചമുളക് എന്നിവ ഇങ്ങനെ വേണം നടാന്‍. ഇപ്പോള്‍ തൈകള്‍ തയ്യാറാക്കിയാല്‍ ജൂണ്‍ ആകുമ്പോഴെക്കും നടാം പറ്റിയ പ്രായമാകും.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില് മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്ത്തിയെടുക്കാന് ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള് ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന് പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള് സ്വീകരിച്ചാല് നല്ല വിളവ് പയറില്…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല് പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില് വലിയ മാറ്റങ്ങള് സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല് നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല് പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന് ആഗ്രഹിക്കുന്നവര്…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment