മുട്ട കുറവാണെങ്കിലും രുചികരവും പോഷക സമൃദ്ധവുമായ മാംസമാണുള്ളത്. വീട്ടില്‍ അലങ്കാരത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ ഇവ മനുഷ്യരോട് എളുപ്പത്തില്‍ ഇണങ്ങും.
അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ് ഈയിനം കോഴികള്‍. മുട്ട കുറവാണെങ്കിലും രുചികരവും പോഷക സമൃദ്ധവുമായ മാംസമാണുള്ളത്. വീട്ടില്‍ അലങ്കാരത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ ഇവ മനുഷ്യരോട് എളുപ്പത്തില്‍ ഇണങ്ങും.
ഇന്ത്യന്‍ കോഴി
ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പ്രത്യേകിച്ച് തമിഴ്‌നാട് , ആന്ധ്രാപ്രദേശ് , ഛത്തീസ്ഗഢ് , ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ അസില്‍ ധാരാളമുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് അസില്‍ ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. ഏറ്റവും പഴക്കം ചെന്ന പോരാളി കോഴി ഇനങ്ങളില്‍ ഒന്നാണിത്. ആന്ധ്രാപ്രദേശിലെ ഖമ്മം ഛത്തീസ്ഗഡിലെ ബസ്തര്‍ , ദന്തിവാര ജില്ലകളിലും ഒഡീഷയിലെ കോരാപുട്ട് , മല്‍ക്കണഗിരി ജില്ലകളിലും അസില്‍ വ്യാപകമായി കാണപ്പെടുന്നു.
തളരാത്ത പോരാളി
തളരാത്ത പോരാളിയാണ് അസില്‍, എത്ര സമയം പൊരുതാനുള്ള ശാരീരിക ക്ഷമത മറ്റിനങ്ങളില്‍ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നു. പണ്ട് കോഴിപ്പോര് നടക്കുന്ന കാലത്ത് മുറിവേറ്റ് അപകടകരമായ അവസ്ഥയിലെത്തിയാല്‍ പോലും ഇവ പിന്മാറില്ല. പൊരുതി മരിക്കുന്നതാണ് ശീലം.
മനോഹര തൂവലുകള്‍
പോരാട്ടത്തിനൊപ്പം സൗന്ദര്യത്തിനും പേരുകേട്ടവയാണ് അസിലുകള്‍. പല നിറത്തിലുള്ള തൂവലുകള്‍ ഇവയെ സുന്ദരമാക്കുന്നു. ചെറിയ കൊക്കാണെങ്കിലും ബലമേറിയതാണ്. നീളമുള്ള കഴുത്തും കാലുകളുമുണ്ട്. വാലാകട്ടെ ചെറുതും തൂങ്ങിക്കിടക്കുന്നതുമാണ്. ശക്തമായ കാലുകളാണ് മറ്റൊരു കരുത്ത് ഇവ നല്ല വലിപ്പവുമുണ്ടാകും.
മുട്ട കുറവ് ഇറച്ചി സ്വാദിഷ്ടം
മുട്ടയുത്പാദനം കുറവുള്ള ഇനങ്ങളാണിവ. എന്നാല്‍ അടയിരിക്കുന്ന സ്വഭാവമുണ്ട്. പൂവന് നാല് മുതല്‍ അഞ്ച് കിലോ വരെയും പിടയ്ക്ക് മൂന്നു മുതല്‍ നാല് കിലോ വരെയും തൂക്കമുണ്ടാകും. മാംസം ഏറെ രുചികരമാണ്.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment