കുറഞ്ഞ മുതല്‍ മുടക്ക്, കൂടിയ തീറ്റ പരിവര്‍ത്തന ശേഷി എന്നിവ ടര്‍ക്കിക്കോഴികളുടെ പ്രത്യേകതയാണ്
കോഴി, താറാവ് എന്നിവ കഴിഞ്ഞാല്‍ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവയില്‍ ഏറെ പ്രാധാന്യമുള്ളവയാണ് ടര്‍ക്കികള്‍. കുറഞ്ഞ മുതല്‍ മുടക്ക്, കൂടിയ തീറ്റ പരിവര്‍ത്തന ശേഷി എന്നിവ ടര്‍ക്കിക്കോഴികളുടെ പ്രത്യേകത, മാംസ്യത്തിന്റെ അളവ് കൂടുതലുമാണ്. കൂടാതെ ടര്‍ക്കി ഇറച്ചിക്ക് എല്ലായിപ്പോഴും നല്ല വില ലഭിക്കും, മാത്രമല്ല വലിപ്പമുള്ള മുട്ട, ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഏതു കാലാവസ്ഥയിലും വളര്‍ത്താം എന്നിവയും അവയുടെ പ്രത്യേകതകളാണ്. നമ്മുടെ വീട്ടുവളപ്പില്‍ അഴിച്ചുവിട്ടും വേലി കെട്ടിത്തിരിച്ച സ്ഥലത്തും കൂടുകളില്‍ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിലും വളര്‍ത്താം. ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുമ്പോള്‍ സമീകൃതാഹാരം നല്‍കേണ്ടതുണ്ട്. ഉടമസ്ഥനുമായി നന്നായി ഇണങ്ങുന്നതോടൊപ്പം വീടിന് നല്ലൊരു കാവല്‍ക്കാരന്‍ കൂടിയാണ് ടര്‍ക്കി.
ടര്‍ക്കി പ്രധാന ഇനങ്ങള്‍
1. ബ്രോഡ് ബ്രെസ്റ്റഡ് ബ്രോണ്‍സ്
ഇവയ്ക്ക് കറുത്ത നിറമാണ്. പിടക്കോഴികളുടെ നെഞ്ചിലെ തൂവല്‍ത്തുമ്പുകള്‍ക്ക് വെളുത്ത നിറമാണ്. നിറവ്യത്യാസം നോക്കി 12 ആഴ്ച പ്രായത്തില്‍ പൂവനെയും പിടയെയും തിരിച്ചറിയാം. 23-25 ആഴ്ച പ്രായത്തില്‍ ഇവ ഏകദേശം 9-10 കി.ഗ്രാം വരെ തൂക്കം വെയ്ക്കും. ഈ സമയത്ത് ഇറച്ചിക്കായി വില്‍ക്കാം.
2. ബ്രോഡ് ബ്രെസ്റ്റഡ് ലാര്‍ജ് വൈറ്റ്
ബ്രോഡ് ബ്രെസ്റ്റഡ് ബ്രോണ്‍സും വൈറ്റ് ഹോളണ്ട് എന്ന ഇനവും തമ്മില്‍ സങ്കരപ്രജനനം നടത്തി ഉണ്ടായതാണിത്. വെളുത്ത നിറമുള്ള ഇവയ്ക്ക് മറ്റുള്ള ടര്‍ക്കികളെക്കാളും ചൂടുള്ള കാലാവസ്ഥ തരണം ചെയ്യാന്‍ കഴിവുണ്ട്. പിടകളെ 18 - 20 ആഴ്ചയിലും പൂവനെ 28-30 ആഴ്ചയിലും വില്‍ക്കാം.
3. ബെല്‍സ് വില്‍ സ്മാള്‍ വൈറ്റ്
താരതമ്യേന ചെറിയ ടര്‍ക്കികളാണിവ. മുട്ടയുല്‍പ്പാദനത്തില്‍ മുന്നിലാണ്. വര്‍ഷത്തില്‍ 70-120 മുട്ടകള്‍ വരെ ലഭിക്കും. അടയിരിക്കുന്ന സ്വഭാവം കുറവാണ്. മെച്ചപ്പെട്ട പരിചരണം നല്‍കിയാല്‍ പൂവനേയും പിടയേയും 15-16 ആഴ്ച പ്രായത്തില്‍ കമ്പോളത്തിലിറക്കാം.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment