ത്രിപുരേശ്വരി ഒറ്റവര്‍ഷംകൊണ്ടു രണ്ടു കിലോ വരെ തൂക്കം വയ്ക്കും. വര്‍ഷത്തില്‍ 70 മുതല്‍ 101 മുട്ടകളും നല്‍കും.
ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ് ത്രിപുരേശ്വരിക്ക് ലഭിച്ചിരിക്കുന്നത്. ഇതുള്‍പ്പെടെ 10 തദ്ദേശീയ ഇനം കന്നുകാലി, പക്ഷി വര്‍ഗങ്ങള്‍ക്ക് പട്ടികയില്‍ ഇടം ലഭിച്ചു.
ത്രിപുരേശ്വരി ഒറ്റവര്‍ഷംകൊണ്ടു രണ്ടു കിലോ വരെ തൂക്കം വയ്ക്കും. വര്‍ഷത്തില്‍ 70 മുതല്‍ 101 മുട്ടകളും നല്‍കും. ഗോമതി, കോവൈ, ധലൈ, സൗത്ത്-വെസ്റ്റ് ത്രിപുര എന്നിവിടങ്ങളിലാണ് ഈയിനെ താറാവുകളെ വ്യാപകമായി കണ്ടു വരുന്നത്. കാണാന്‍ ഏറെ സുന്ദരികളുമാണ് ഈയിനം. ഇറച്ചിക്കും മുട്ടയ്ക്കുമായി ധാരാളം കര്‍ഷകര്‍ ഇവയെ വളര്‍ത്തുന്നുണ്ട്.
കേരളത്തില്‍നിന്നു വെച്ചൂര്‍ പശു, മലബാറി ആട്, തലശ്ശേരി ചിക്കന്‍ തുടങ്ങിയവയാണു മുന്‍പ് പട്ടികയിലിടം പിടിച്ചത്. ഉല്‍പാദനക്ഷമത, കാഴ്ചയിലുള്ള വ്യത്യാസം ഇവകൂടി പരിഗണി ച്ചാണു ദേശീയതലത്തില്‍ അംഗീകാരം നല്‍കുന്നത്. ത്രിപുരേശ്വരിക്കു പുറമേ പാട്ടി (അസം), മൈഥിലി (ബിഹാര്‍) എന്നിവയാണ് ഐസിഎആര്‍ അംഗീകാരം ലഭിച്ച മറ്റു താറാവ് ഇനങ്ങള്‍. തദ്ദേശയിനം നായ്ക്ക ളില്‍ തമി ഴ്‌നാട്ടില്‍ നിന്നുള്ള രാജപാളയം, ചിപ്പിപ്പാറ ഇനങ്ങളും പട്ടികയിലെത്തി.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment