പുഴുക്കളുടെ ശല്യമില്ല, ദുര്‍ഗന്ധമൊട്ടുമില്ല അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടു കമ്പോസ്റ്റ്

പുഴുക്കളുടേയും ദുര്‍ഗന്ധത്തിന്റെയും പ്രശ്‌നമില്ലാതെ കമ്പോസ്റ്റ് തയാറാക്കാനൊരു മാര്‍ഗമുണ്ട്. വലിയ ചെലവും സമയനഷ്ടവുമില്ലാതെ ഇതു ചെയ്യാം.

By Harithakeralam
2023-04-28

അടുക്കളയിലുണ്ടാകുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ ഉപയോഗിച്ചു കമ്പോസ്റ്റ് തയാറാക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ നമുക്കറിയാം. വീട്ടില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കുമെല്ലാം ഈ കമ്പോസ്റ്റ് വളമായി നല്‍കുന്നുമുണ്ടാകും. എന്നാല്‍ ദുര്‍ഗന്ധവും പുഴുക്കളുടെ ശല്യവും കമ്പോസ്റ്റ് തയാറാക്കുമ്പോഴുള്ള സ്ഥിരം പ്രശ്‌നങ്ങളാണ്. ഇതു കാരണം ഈ പരിപാടി തന്നെ അവസാനിപ്പിച്ച നിരവധി പേരുണ്ട്. പുഴുക്കളുടേയും ദുര്‍ഗന്ധത്തിന്റെയും പ്രശ്‌നമില്ലാതെ കമ്പോസ്റ്റ് തയാറാക്കാനൊരു മാര്‍ഗമുണ്ട്. വലിയ ചെലവും സമയനഷ്ടവുമില്ലാതെ ഇതു ചെയ്യാം.


കുപ്പിയും ഗ്രോബാഗും

ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്തുന്ന പച്ചക്കറികളുടെ ചുവട്ടില്‍ തന്നെയാണ് ഇത്തരത്തില്‍ കമ്പോസ്റ്റ് തയാറാക്കുക. മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഒരെണ്ണമെടുത്ത് താഴ് ഭാഗം വട്ടത്തില്‍ മുറിക്കുക, പൂര്‍ണായി മുറിക്കരുത് അടപ്പു പോലെ നിര്‍ത്തണം. കുറച്ചു ഭാഗം മുറിക്കാതെ ബാക്കി വയ്ക്കണം. ഗ്രോബാഗിലോ ചട്ടിയിലോ നട്ട ചെടിയുടെ സമീപത്ത് മണ്ണ് കുറച്ചു മാറ്റി ചെറിയൊരു കമ്പിയോ കോലോ കുത്തിവയ്ക്കുക. ചെടികള്‍ക്ക് താങ്ങ് നല്‍കാന്‍ നാട്ടുന്നതു പോലെ വച്ചാല്‍ മതി. ഇതില്‍ കുപ്പി വയ്ക്കുക, അതായത് നമ്മള്‍ വെള്ളം കുടിക്കാന്‍ തുറക്കുന്ന ഭാഗത്തിനുള്ളില്‍ കമ്പ് ആയിരിക്കണം. ഇങ്ങനെ ചെയ്താല്‍ കുപ്പി മറിഞ്ഞു വീഴുകയില്ല.

ചെറുതായി അരിഞ്ഞ പച്ചക്കറികള്‍

കുപ്പി സ്ഥാപിച്ച ശേഷം ആദ്യം കുറച്ചു കരിയിലകളാണ് ഇട്ടു കൊടുക്കേണ്ടത്. തുടര്‍ന്ന് അടുക്കളയിലെ പച്ചക്കറിമാലിന്യങ്ങള്‍ നന്നായി ചെറുതായി അരിഞ്ഞിടുക. കാല്‍ ഭാഗത്തോളമായാല്‍ കുറച്ചു ചായപ്പൊടി ചണ്ടി വിതറുക. തുടര്‍ന്ന് കമ്പോസ്റ്റ് മേക്കറായി ഉപയോഗിക്കുന്ന ലിക്വിഡ് ഒഴിക്കുക (ലിക്വിഡ് തയാറാക്കുന്ന വിധം പിന്നീട് വിശദമാക്കാം). വീണ്ടും പച്ചക്കറി അവശിഷ്ടങ്ങള്‍ ഇടുക കുറച്ചായാല്‍ ചായപ്പൊടി ചണ്ടി വിതറുക, ലിക്വിഡ് ഒഴിക്കുക. കുപ്പി നിറയുന്നതുവരെ ഇങ്ങനെ തുടരുക. കുപ്പി നിറഞ്ഞു കഴിഞ്ഞാല്‍ മുകളില്‍ കുറച്ചു മണ്ണ് വിതറി അടയ്ക്കുക, ചിരട്ട പോലെ എന്തെങ്കിലും ഉപയോഗിച്ച് അടയ്ക്കുന്നതാണ് നല്ലത്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ കുപ്പിയിലെ മാലിന്യങ്ങള്‍ അലിഞ്ഞ് കമ്പോസ്റ്റായി തുടങ്ങിക്കാണും. അപ്പോള്‍ വീണ്ടും പച്ചക്കറി അവശിഷ്ടങ്ങള്‍ ആദ്യം ചെയ്ത പോലെ ഇട്ടു കൊടുക്കാം. ഒരാഴ്ച കഴിഞ്ഞാല്‍ അവയെല്ലാം അലിഞ്ഞു നല്ല കമ്പോസ്റ്റായി മാറും. തേയിലയില്‍ നല്ല പോലെ നൈട്രജന്‍ ഉള്ളതിനാല്‍ ചെടികള്‍ക്ക് ഏറെ നല്ലതാണ്.

കമ്പോസ്റ്റ് മേക്കര്‍ ലിക്വിഡ് 

തൈരും ശര്‍ക്കരയുമാണ് ഈ ലിക്വിഡ് തയാറാക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍. ഒരു ഗ്ലാസ് തൈരെടുത്തു ചെറിയൊരു കഷ്ണം ശര്‍ക്കര മുറിച്ചിടുക. എന്നിട്ട് അടപ്പുള്ള പാത്രത്തിലായി മൂന്നു ദിവസമെടുത്തു വയ്ക്കുക. ദിവസവും ഇളക്കി കൊടുക്കണം. മൂന്നു ദിവസത്തിന് ശേഷമെടുത്ത് ഇതിലേക്ക് അഞ്ച് ഗ്ലാസ് വെള്ളംകൂടി ചേര്‍ത്ത് ഉപയോഗിക്കാം. 

ഗുണങ്ങള്‍

ഇടയ്ക്ക് കമ്പോസ്റ്റ് മേക്കര്‍ ഒഴിക്കുന്നതോടെ പച്ചക്കറി അവശിഷ്ടങ്ങളിലെ പലതരത്തിലുള്ള വസ്തുക്കള്‍ വെള്ളമായി ചെടികള്‍ക്ക് ലഭിക്കും. നന്നായി പൂക്കാനും കായ്പിടിക്കാനുമിതു സഹായിക്കും. നല്ല ഗുണനിലവാരമുള്ള കമ്പോസ്റ്റായിരിക്കും ഇത്തരത്തില്‍ തയാറാക്കുമ്പോള്‍ ലഭിക്കുക. ഇതു ഗ്രോബാഗിലും മറ്റും നടീല്‍ മിശ്രിതമായി ഉപയോഗിക്കാം.

Leave a comment

ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam
വേനലിലെ കീടനാശിനി പ്രയോഗം

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
പച്ചക്കറികളിലെ കീട-രോഗ നിയന്ത്രണത്തിന് ജീവാണുക്കള്‍

പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…

By Harithakeralam
പച്ചക്കറികള്‍ക്കും പൂന്തോട്ടത്തിലും ഒരേ പോലെ പ്രയോഗിക്കാം: വേനലിനെ ചെറുത്ത് നല്ല വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
വെയിലത്ത് പൂ കൊഴിയുന്നുണ്ടോ...? കടലപ്പിണ്ണാക്ക് രക്ഷയ്‌ക്കെത്തും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs