വീട്ട്മുറ്റത്തൊരു താമരക്കുളം

വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്.

By Harithakeralam

ഭാരതത്തിന്റെ ദേശീയ പുഷ്പമാണ് താമര. ഐശ്വര്യത്തിന്റെ പ്രതീകമായ താമര ഭാരതീയര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്, മതപരമായ ചടങ്ങുകളിലും ഒഴിവാക്കാനാകാത്തതാണ് ഈ പുഷ്പം. വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. എന്നാല്‍ പലര്‍ക്കും ഇക്കാര്യത്തില്‍ വിവിധ തരത്തിലുള്ള അബദ്ധങ്ങള്‍  പറ്റാറുണ്ട്. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. 

രണ്ടിനം താമരകള്‍

1. ന്യൂസിഫെറ

ഏഷ്യന്‍ വന്‍കരയില്‍ പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഇവ ധാരാളമായി കാണുക.  ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ സര്‍വസാധാരണമാണ്. വെളുത്തതോ പിങ്ക് നിറത്തിലുള്ളതോയാകും പൂക്കള്‍.


2. ല്യൂട്ടിയ

അമേരിക്കന്‍ ലോട്ടസെന്നും ലൂട്ടിയയെന്നും അറിയപ്പെടുന്നു, വടക്കേ അമേരിക്കയിലും കരീബിയന്‍ പ്രദേശങ്ങളിലുമുള്ളതാണിത്. മഞ്ഞ പൂക്കളാണ് ഈയിനത്തിനുണ്ടാകുക. തടാകങ്ങള്‍, ചതുപ്പുകള്‍, കുളങ്ങള്‍ പോലുള്ള  ജലാശയങ്ങളില്‍ വളരുന്നു.
വീട്ടുമുറ്റത്തൊരു താമരക്കുളം
വീട്ടുമുറ്റത്തോ ടെറസിലോ എന്തിന് പ്രകാശം ലഭിക്കുമെങ്കില്‍ അകത്തളങ്ങളില്‍ വരെ താമര വളര്‍ത്താം.  15-20  ഇഞ്ച് വ്യാസമുള്ള ചെറിയ പാത്രങ്ങളില്‍ വരെ താമരക്കിഴങ്ങുകള്‍ വളരും. 10-60 അടി നീളമുള്ള ഒരു ചെറിയ കുളം നിര്‍മിച്ചും വിത്ത് നടാം. 

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ചട്ടി, സിമന്റ് ടാങ്ക് തുടങ്ങിയവയില്‍ താമര വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. 

1. ചട്ടി, സിമന്റ് ടാങ്ക് തുടങ്ങിയവയ്ക്ക് അടിയില്‍ ദ്വാരങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.

2. വിത്ത് നടാനുള്ള മാധ്യമമായി ആദ്യം 2-3 ഇഞ്ച് മണലിടുക. തുടര്‍ന്ന് കളിമണ്ണ് 2-4 ഇഞ്ച് അളവില്‍ മണ്ണില്‍ മുകളില്‍ ഇട്ട് കൊടുക്കുക.

3. മണ്ണില്‍   വേര്, കല്ല്, എന്നിവ ഇല്ലെന്ന് ഉറപ്പാക്കണം.

4.  വീതിയേറിയതും ആഴം കുറഞ്ഞതുമായ പാത്രമാണ് ഉപയോഗിക്കാന്‍ ഏറെ അനുയോജ്യം. 

എങ്ങനെ വളര്‍ത്താം
പാത്രത്തില്‍ മണ്ണ് നിറച്ച ശേഷം വെള്ളമൊഴിച്ച് കുറച്ച് 5- 7 ദിവസം അനക്കാതെ വെക്കാം. പിന്നീട് ഇതില്‍ ചെറിയൊരു കുഴിയെടുത്ത്  ഇലകള്‍ മുകളിലേക്ക് അഭിമുഖീകരിക്കുന്ന വിധത്തില്‍ ദ്വാരത്തിലേക്ക് കിഴങ്ങ് വയ്ക്കുക. പിന്നീട് കിഴങ്ങ് മണ്ണ് ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം മൂടുക. തുടര്‍ന്ന് മണ്ണ് ചെളി കൊണ്ട് നിറയുന്നത് വരെ വെള്ളം ചേര്‍ക്കുക, ദിവസം 6 മണിക്കൂറെങ്കിലും പൂര്‍ണ്ണമായി നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മാത്രമേ ഈ പാത്രം വയ്ക്കാവൂ. 

Leave a comment

ഏതു കാലാവസ്ഥയിലും വസന്തമൊരുക്കി ടെക്കോമ

മഴയും വെയിലും ഇനി മഞ്ഞുകാലമാണെങ്കിലും നിറയെ പൂക്കളുണ്ടാകുന്ന ചെടിയാണ് ടെക്കോമ. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും ടെക്കോമയില്‍ നിറയെ പൂക്കളുണ്ടാകും. ചെറിയ മരമായും കുള്ളന്‍ ചെടിയായും ഏതാണ്ടൊരു വള്ളിച്ചെടിയായും…

By Harithakeralam
വീട്ടുമുറ്റത്തൊരു താമരക്കാട്...

വീട്ടുമുറ്റം നിറയെ മൂന്നൂറിലേറെ താമരച്ചെടികള്‍. ഓരോ ചെടിയെയും പൂവിനെയും പരിലാളിച്ചു ശ്രീവത്സനും ശ്രീദേവിയും കൂടെ തന്നെയുണ്ട്. പാറക്കടവുകാര്‍ക്ക് ഇതൊരു പുതുമ നിറഞ്ഞ കാഴ്ചയല്ല. ഏതാനും വര്‍ഷങ്ങളായി നാടിനും…

By നൗഫിയ സുലൈമാന്‍
ഉദ്യാനത്തിന് അഴകായി കലാത്തിയ

സ്വതസിദ്ധമായ പ്രത്യേകതകള്‍ കൊണ്ട് ഇതര ചെടികളില്‍ നിന്നും തികച്ചും വിഭിന്നമായ രീതിയില്‍ വളരുന്ന ഒരു അലങ്കാര ഇലച്ചെടിയാണ് കലാത്തിയ  (CALATHEA) കലാത്തിയ വിച്ചിയാന (CALATHEA VITCHIANA) എന്നാണ് ശാസ്ത്രനാമം,…

By ജോര്‍ജ്ജ് ജോസഫ് പാരുമണ്ണില്‍
വീട്ട്മുറ്റത്ത് പൂക്കാലം തീര്‍ക്കാന്‍ അത്ഭുത ലായനി

പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…

By Harithakeralam
പുല്‍ത്തകിടിയൊരുക്കാം കുറഞ്ഞ ചെലവില്‍

വീട്ടുമുറ്റത്ത് മനോഹരമായ പുല്‍ത്തകിടിയൊരുക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല.എന്നാല്‍ പണച്ചെലവും പരിപാലനവും പലപ്പോഴും തടസമാകും. വലിയ വില നല്‍കി നട്ട പുല്ലുകള്‍ രോഗം വന്നും മറ്റും നശിച്ചു പോകുന്ന പ്രശ്‌നവുമുണ്ട്.…

By Harithakeralam
നക്ഷത്രക്കൂട്ടം പോലെ പൂക്കള്‍; സുഗന്ധം പരത്തുന്ന കാമിനി മുല്ല

വീട്ടുമുറ്റത്തും ബാല്‍ക്കണിയിലും നക്ഷത്രക്കൂട്ടം വിരുന്നെത്തിയ പോലെ പൂക്കള്‍... ഒപ്പം വശ്യമായ സുഗന്ധവും - അതാണ് കാമിനി മുല്ല. മരമുല്ല, ഓറഞ്ച് ജാസ്മിന്‍, മോക്ക് ഓറഞ്ച്, സാറ്റിന്‍വുഡ് എന്നീ പേരുകൡലും ഈ…

By Harithakeralam
കുലകുത്തി പൂക്കള്‍ : മുള്ളില്ലാ റോസാച്ചെടി

പൂന്തോട്ടത്തിന്റെ ലുക്ക് മുഴുവന്‍ മാറ്റാന്‍ കഴിവുള്ള ചെടി, ഇവ കുറച്ച് വളര്‍ത്തിയാല്‍ നിങ്ങളുടെ വീട്ട്മുറ്റം നാട്ടിലാകെ വൈറലാകും. അത്ര മനോഹരമായ പൂക്കള്‍ കുല കുലയായി പൂത്തുലഞ്ഞു നില്‍ക്കും. നല്ല വെയിലുള്ള…

By Harithakeralam
പൂന്തോട്ടത്തില്‍ ചട്ടികളൊരുക്കുമ്പോള്‍ ശ്രദ്ധിക്കുക

വലിയ ആവേശത്തില്‍ വീട്ട്മുറ്റത്ത് പൂന്തോട്ടമൊരുക്കി പിന്നീട് തിരിഞ്ഞു നോക്കാത്തവരാണ് പലരും. കൃത്യമായ പരിചരണം നല്‍കിയാല്‍ മാത്രമേ പൂന്തോട്ടം മനോഹരമാകൂ. ഇതിന് സഹായിക്കുന്ന ചില ടിപ്‌സുകളാണ് താഴെ പറയുന്നത്.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs