ചാഴിയെ തുരത്തി പയര്‍ വിളയിക്കാം

വേനല്‍ക്കാലത്ത് പയര്‍ കൃഷി ചെയ്താല്‍ മുഞ്ഞയടക്കം നിരവധി കീടങ്ങള്‍ ആക്രമിക്കാനെത്തും. ചാഴി,മുഞ്ഞ തുടങ്ങിയ കീടങ്ങളെ അകറ്റി പയര്‍ വിളയിക്കാം.

By Harithakeralam
2024-01-08

നല്ല വെയിലത്തും മഴയത്തും ഒരു പോലെ വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പച്ചക്കറികളില്‍ ഒന്നാണിത്. അതുപോലെ കീടങ്ങളുടെ ആക്രമണവും പയറില്‍ രൂക്ഷമായിരിക്കും. വേനല്‍ക്കാലത്ത് പയര്‍ കൃഷി ചെയ്താല്‍ മുഞ്ഞയടക്കം നിരവധി കീടങ്ങള്‍ ആക്രമിക്കാനെത്തും. ചാഴി,മുഞ്ഞ തുടങ്ങിയ  കീടങ്ങളെ അകറ്റി പയര്‍ വിളയിക്കാം.

മുഞ്ഞ

കറുത്ത നിറത്തിലുള്ള ഇവ സസ്യ ഭാഗങ്ങളില്‍ പറ്റിയിരുന്ന് നീരൂറ്റിക്കുടിച്ച് ചെടിയുടെ വളര്‍ച്ച മുരടിപ്പിക്കും. ഇലകള്‍ മഞ്ഞളിക്കാന്‍ മുഞ്ഞ കാരണമാകും. പൂവിലും ഇളം തണ്ടിലും കായിലും ഇവയുടെ ആക്രമണം കൂടുതലായിരിക്കും.

1. ബിവേറിയ വാസിയാന എന്ന മിത്ര കുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി ആഴ്ച ഇടവിട്ട് ചെടികളില്‍ തളിക്കുക.

2. വേപ്പ് അധിഷ്ടിത കീടനാശിനി 5 മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ സ്്രേപ ചെയ്യുക.

3. നീറിനെ ചെടിയില്‍ കയറ്റി വിടുക.

4. ഒരു ഭാഗം കറ്റാര്‍ വാഴക്കറ, രണ്ടു ഭാഗം പഴങ്കഞ്ഞിവെള്ളം, 8 ഭാഗം പച്ചവെള്ളം എന്ന തോതില്‍ കലര്‍ത്തി ചെടികളുടെ ഇളം തണ്ടില്‍ സ്പ്രേ ചെയ്യുക.

ചാഴി

പയറിന്റെ ഏറ്റവും വലിയ ശത്രുവാണ്. ചാഴി കായ്കളില്‍ നിന്നും നീരൂറ്റിക്കുടിച്ച് വളര്‍ച്ച മുരടിപ്പിക്കുന്നു.

1. ബിവേറിയ വാസിയാന എന്ന മിത്രകുമിള്‍ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ സ്്രേപ ചെയ്യുക.

3. മത്തി അമിനോ അമ്ലം തയ്യാറാക്കി 3 മിലി ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ തളിക്കുക.

4. ഉണക്കമീന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് അതിന്റെ തെളി എടുത്ത്  ഇലകളിലും ഇളം തണ്ടിലും സ്പ്രേ ചെയ്യുക. രൂക്ഷമണം കൊണ്ട് ചാഴിയുടെ ശല്യം കുറയും.5.  വേപ്പ് അധിഷ്ടിത കീടനാശിനികള്‍ 5% വീര്യത്തില്‍ സ്്രേപ ചെയ്യുക.

 കായ്തുരപ്പന്‍ പുഴു

കായ് തുരന്നു വിത്തുകള്‍ തിന്നു നശിപ്പിക്കും. ഇതോടെ പയര്‍ ഉപയോഗ ശൂന്യമാകും.

1. നാലിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച ഗോമൂത്രത്തില്‍ ലിറ്റര്‍ ഒന്നിന് 20 ഗ്രാം കാന്താരി , 20ഗ്രാം വെളുത്തുള്ളി എന്നിവ അരച്ചു പിഴിഞ്ഞ് ചേര്‍ത്ത് അല്‍പ്പം സോപ്പ് വെള്ളം കൂടി തളിക്കുക.2.  നടുമ്പോള്‍ തടത്തില്‍  വേപ്പിന്‍പിണ്ണാക്കു കൂടി നടുക.

3.  ബിവേറിയ വാസിയാന/ വെര്‍ട്ടിസീലിയം ലായനി ഇവയില്‍ ഏതെങ്കിലും 20 ഗ്രാം 1 ലിറ്റര്‍ വെള്ളമെന്ന തോതില്‍ ആഴ്ച ഇടവിട്ട് തളിക്കുക.

4.   സന്ധ്യാസമയത്ത് തോട്ടത്തിനു സമീപം ചെറിയ തോതില്‍ തീയിടുന്നത് ഗുണം ചെയ്യും.

 വാട്ടരോഗം

മണ്ണിനോടു ചേര്‍ന്ന് തണ്ടില്‍ നനഞ്ഞ പാടുകള്‍ കാണുന്നു. ക്രമേണ തണ്ടു ചീയും, അടുത്തുള്ള ചെടികളിലേക്കു  വ്യാപിക്കുകയും ചെയ്യും.          

1.മണ്ണിന്റെ അമ്ലത (പുളിപ്പുരസം) മാറുന്നതിന് തടം തയ്യാറാക്കുമ്പോള്‍തന്നെ കുമ്മായവസ്തുക്കള്‍ ചേര്‍ക്കുക.

2. ഒരേ സ്ഥലത്ത് ആവര്‍ത്തിച്ച് പയര്‍ കൃഷി അരുത്.

3.തടത്തില്‍ ട്രക്കോഡര്‍മ്മ സമ്പുഷ്ട കാലിവളം ചേര്‍ക്കുക.

4. രോഗം ബാധിച്ച ചെടികളെ ഉടന്‍ പറിച്ചു നശിപ്പിക്കുക.

Leave a comment

വഴുതനയും മുളകും നശിപ്പിക്കുന്ന കീടങ്ങള്‍: ജൈവരീതിയില്‍ തുരത്താനുള്ള മാര്‍ഗങ്ങള്‍

നമ്മുടെ കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. പച്ചക്കറികളില്‍ കീടങ്ങളുടെ ആക്രമണം രൂക്ഷമാണെന്ന പരാതി കര്‍ഷകര്‍ക്കെല്ലാമുണ്ട്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണമാണ് ഇതില്‍ പ്രധാനം.…

By Harithakeralam
ഭാരം കുറയ്ക്കാം, ചെടികള്‍ക്ക് നല്ല വേരോട്ടം ലഭിക്കും; ഗ്രോബാഗ് ഇതു പോലെ നിറച്ചു നോക്കൂ

ടെറസിന് മുകളില്‍ പച്ചക്കറി വളര്‍ത്തുന്നവരുടെ പ്രധാന പ്രശ്‌നമാണ് ഭാരമുളള ഗ്രോബാഗും ചട്ടികളുമെല്ലാം ചുമക്കുകയെന്നത്. മണ്ണും ചാണകവും ചകിരിച്ചോറുമെല്ലാം ചേര്‍ത്ത മിശ്രിതം നിറയ്ക്കുന്നതോടെ ഗ്രോബാഗും ചട്ടികളുമെല്ലാം…

By Harithakeralam
ടെറസില്‍ കൃഷി പരാജയമാകുന്നുണ്ടോ...? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

മഴയുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍. കൃഷിയില്‍ പുതിയൊരു തുടക്കത്തിന് പറ്റിയ സമയമാണിപ്പോള്‍, പ്രത്യേകിച്ച് ടെറസ് കൃഷിയില്‍. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിക്കണം. ഗ്രോബാഗ് കൃഷിയാണ് ടെറസില്‍…

By Harithakeralam
കീടങ്ങളെ തുരത്താന്‍ നാടന്‍ പ്രയോഗങ്ങള്‍

നമ്മുടെ കൃഷിയിടത്തിലും സമീപത്തുമുള്ള വിവിധ ചെടികളുടെ ഇലകള്‍ ഉപയോഗിച്ച് മികച്ച കീടനാശിനികള്‍ തയാറാക്കാം. ഇവയ്‌ക്കൊപ്പം ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവ കൂടി ഉപയോഗിച്ചാല്‍ സംഗതി ഗംഭീരമായി.  മിലിമൂട്ട,…

By Harithakeralam
ചെടികള്‍ തഴച്ചു വളരാന്‍ അരി കഴുകിയ വെള്ളം

ഒരു ചെലവുമില്ലാതെ വളരെപ്പെട്ടെന്നു ലഭിക്കുന്ന ലായനി, ജൈവവളമായും വളര്‍ച്ചാ ഉത്തേജകമായുമെല്ലാം ഉപയോഗിക്കാം - അതാണ് അരി കഴുകിയ വെള്ളം. എല്ലാ വീട്ടിലെ അടുക്കളയിലും ഒരു നേരമെങ്കിലും അരി കഴുകിയ വെളളം ലഭിക്കും.…

By Harithakeralam
മഴക്കാലത്ത് കറിവേപ്പിനും വേണം പ്രത്യേക ശ്രദ്ധ

മഴക്കാലത്ത് കറിവേപ്പിനും വേണം പ്രത്യേക പരിചരണം. നിലവിലെ കാലാവസ്ഥയെ അതിജീവിച്ച് കറിവേപ്പ് ചെടി ആരോഗ്യത്തോടെ വളരാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam
പന്തല്‍ വിളകള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

ഏതു കാലാവസ്ഥയിലും  അത്യാവശ്യം വിളവ് തരുന്ന വിളകളാണ് പാവല്‍, കോവല്‍,  പടവലം,  പയര്‍ തുടങ്ങിയവ. ഇവയില്‍ ചിലതിനെ പന്തിലിട്ടാണ് വളര്‍ത്തുക. പടവലം  , പയര്‍, കോവല്‍ എന്നിവയൊക്കെ മഴക്കാലത്തും…

By Harithakeralam
ഈ പത്തുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗ് കൃഷി ലാഭത്തിലാക്കാം

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs