ചെങ്കല്‍കുന്നില്‍ സ്‌നേഹം വിളയുമ്പോള്‍

താമരശേരി രൂപതയ്ക്ക് കീഴില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് പ്രവര്‍ത്തിക്കുന്ന കരുണ ഭവനില്‍ അന്തേവാസികളുടെ നേതൃത്വത്തില്‍ മികച്ചൊരു കൃഷിത്തോട്ടമാണ് ഒരുക്കിയിരിക്കുന്നത്.

By പി.കെ. നിമേഷ്

ഇവിടെ വിളയുന്ന പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും അല്‍പ്പം സ്‌നേഹത്തിന്റെയും കരുതലിന്റെയും സ്പശം കൂടിയുണ്ട്. ചെങ്കല്‍ കുന്നില്‍ വിളഞ്ഞു നില്‍ക്കുന്ന പപ്പായയും പയറും പച്ചമുളകും തക്കാളിയുമെല്ലാം ആ സ്‌നേഹം അനുഭവിച്ചരാണ്. ജീവിതയാത്രയില്‍ ഒറ്റക്കായിപ്പോയ ഒരുകൂട്ടമാളുകളുടെ അധ്വാനത്തിന്റെ ബാക്കിപത്രമാണീ ഏദന്‍തോട്ടം. താമരശേരി രൂപതയ്ക്ക് കീഴില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് പ്രവര്‍ത്തിക്കുന്ന ്കരുണ ഭവനില്‍ അന്തേവാസികളുടെ നേതൃത്വത്തില്‍ മികച്ചൊരു കൃഷിത്തോട്ടമാണ് ഒരുക്കിയിരിക്കുന്നത്. 

നിലമൊരുക്കി
ശാസ്ത്രീയ കൃഷി

ചെങ്കല്‍ ക്വാറിയായിരുന്ന സ്ഥലം കൃത്യവും ശാസ്ത്രീയവുമായാണ് കൃഷിക്കായി മാറ്റിയെടുത്തത്. ജെസിബി ഉപയോഗിച്ച് മണ്ണെല്ലാം നിരപ്പാക്കി പിഎച്ച് പരിശോധിച്ചു ആവശ്യമായ അടിവളമെല്ലാം ചേര്‍ത്ത ശേഷമാണ് തൈകള്‍ നടുന്നത്. ഇതിനു വേണ്ട സാമ്പത്തിക സഹായം കൃഷി ഭവനില്‍ നിന്നു ലഭിച്ചു. കുരുവട്ടൂര്‍ കൃഷി അസിസ്റ്റന്റ് ടി.എ. ബീനയുടെ നേതൃത്വത്തിലാണിതെല്ലാം നടത്തിയത്. വിത്ത് ട്രേകളില്‍ പാകിയും തൈകള്‍ വാങ്ങിയും നട്ടു. ഗ്രോബാഗിലാണ് ആദ്യം കൃഷി തുടങ്ങിയത്. 2000 ത്തോളം ഗ്രോബാഗുകളില്‍ ആരംഭിച്ച കൃഷി പിന്നീട് വിപുലമാക്കി. പയര്‍. വെണ്ട, പച്ചമുളക്, കാന്താരി, തക്കാളി, പടവലം, പാവയ്ക്ക, കാബേജ്, കോളിഫഌവര്‍, കുക്കുംബര്‍, പപ്പായ തുടങ്ങി 15 ഇനങ്ങളോളം ഇവിടെ കൃഷി ചെയ്യുന്നു. റെഡ് ലേഡി ഇനത്തില്‍പ്പെട്ട ആയിരത്തോളം ഓളം പപ്പായകളാണ് വളര്‍ത്തുന്നത്.

അന്തേവാസികളുടെ പരിചരണം

ജീവിത യാത്രയില്‍ ഒറ്റയ്ക്കായിപ്പോയവരെ സംരക്ഷിക്കാനാണ് താമരശേരി രൂപതയുടെ കീഴില്‍ കരുണ ഭവന്‍ എന്ന സ്ഥാപനം തുടങ്ങിയിരിക്കുന്നത്. പറോപ്പടി സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാദര്‍ ജോസഫ് കളരിക്കലാണ് കരുണാഭവന്റെ ഡയറക്റ്റര്‍. സ്ത്രീകളും പുരുഷന്‍മാരുമടക്കം 35 ഓളം പേരാണ് ഇവിടെ അന്തേവാസികളായിട്ടുള്ളത്. മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ് ഇവരില്‍ ഏറെയും. ഇവരുടെ മാനസികമായ ഉല്ലാസം ലക്ഷ്യമിട്ടാണ് കരുണ ഭവനില്‍ കൃഷി ആരംഭിക്കുന്നത്. ഇവിടെയുള്ളവര്‍ ചേര്‍ന്നാണ് വളമിടലും നനയും വിളവെടുപ്പുമെല്ലാം നടത്തുന്നത്. രാവിലെയും വൈകിട്ടും കൃഷിയിടത്തില്‍ കുറെ സമയം ചെലവഴിക്കുന്നത് വലിയ ഊര്‍ജ്ജമാണിവര്‍ക്ക് നല്‍കുന്നതെന്ന് പറയുന്നു ഫാദര്‍ ജോസഫ് കളരിക്കല്‍. വിളഞ്ഞു നില്‍ക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും കാണുന്നതു തന്നെ മനസിന് കുളിര്‍മ നല്‍കുന്ന കാര്യമാണ്. അവരുടെ ജീവിതത്തിലുമിതു വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. രാവിലെ എട്ട് മണി മുതല്‍ ഒമ്പത് വരെ മിക്കവരും കൃഷിയിടത്തില്‍ സജീവമാണ്, വൈകിട്ട് വീണ്ടുമെത്തുകയും ചെയ്യും. 

മത്സ്യക്കൃഷിയും

പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നതിനൊപ്പം കൃത്രിമ കുളങ്ങള്‍ നിര്‍മിച്ച് മത്സ്യങ്ങളെ വളര്‍ത്തുന്നുമുണ്ട്. രണ്ടു കുളങ്ങളിലായി 3000 മീനുകളെയാണ് വളര്‍ത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റെഡ് തിലാപ്പിയ, ആസാം വാള എന്നീ മീനുകളെയാണ് വളര്‍ത്തുന്നത്. മത്സ്യക്കുളത്തില്‍ ഒരു വിളവെടുപ്പ് നടന്നു കഴിഞ്ഞു. അടുത്തതിനുള്ള ഒരുക്കത്തിലാണിവര്‍. മീനുകള്‍ക്ക് തീറ്റ കൊടുക്കാനും മറ്റും വലിയ ഉല്‍സാഹമാണ് ഇവിടെയുള്ളവര്‍ക്ക്.

പരിശുദ്ധം, ജൈവം

നൂറു ശതമാനം ജൈവകൃഷിയാണ് ഭവനില്‍ നടത്തുന്നതെന്ന് പറയുന്നു കൃഷി അസിസ്റ്റന്റ് ടി.എ. ബീന. കോഴിക്കാഷ്ടം, ചാണകപ്പൊടി, ഹരിത കഷായം, ചാണകസ്ലറി തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്. വലിയ രീതിയിലുള്ള കീടങ്ങളും രോഗങ്ങളുമൊന്നും ആക്രമിക്കാനെത്തിയിട്ടില്ല. അടുത്ത സീസണിലും കൃഷി വ്യാപിക്കാന്‍ തന്നെയാണ് കരുണാഭവന്റെയും ഇതിന് നേതൃത്വം നല്‍കുന്നവരുടേയും തീരുമാനം. വഴുതന, പച്ചമുളക് എന്നിവ നടാനുള്ള ഒരുക്കങ്ങളിപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. താമരശേരി രൂപത മെത്രാന്‍ മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍ കരുണാഭവന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പിന്തുണയാണ് നല്‍കുന്നത്. സമയം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം കൃഷിത്തോട്ടത്തിലെത്തി ഇവിടുത്ത അന്തേവാസികള്‍ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്. 

പ്രചോദനമാകട്ടെ കൃഷി

നല്ല വെയിലുള്ള വെട്ട് പാറയായിരുന്ന പ്രദേശം ഇന്ന് പല തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും വിളയുന്ന ഹരിത ഭൂമിയാണ്. ഇവിടെയുള്ള അന്തേവാസികളുടെയും മറ്റും കഠിനാധ്വാനം തന്നെയാണീ മാറ്റത്തിന് പിന്നില്‍. നിരവധി പേരാണ് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാനും കൃഷിത്തോട്ടം കാണാനുമിവിടെയെത്തുന്നത്. ആഴ്ചയില്‍ 10,000 രൂപയ്ക്ക് റെഡ് ലേഡി പപ്പായ മാത്രമിവിടെ വിറ്റു പോകുന്നുണ്ട്. പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി എത്തുന്നവര്‍ ഇവിടെയെത്തി പച്ചക്കറികള്‍ വാങ്ങിയാണ് മടങ്ങുക. ബാക്കി വരുന്നവ വേങ്ങേരി മാര്‍ക്കറ്റില്‍ എത്തിച്ച് നല്‍കും. സ്വന്തമായി കൃഷി ചെയ്യാന്‍ ചിലര്‍ക്കെങ്കിലുമിതൊരു പ്രചോദനമാകുകയാണെങ്കില്‍ ഏറെ സന്തോഷമുണ്ടെന്നാണ് കരുണാഭവന്റെ പക്ഷം. ഈ പദ്ധതിയുടെ ചുവടുപിടിച്ച് പാറോപ്പടി ഇടവകയിലെ എല്ലാ ഭവനങ്ങളിലും കൃഷി ആരംഭിക്കാനുള്ള പദ്ധതികള്‍ക്കും ഇവിടെ രൂപം നല്‍കുന്നുണ്ട്. 

Leave a comment

പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…

By പി.കെ. നിമേഷ്
പഴച്ചെടികളും മൃഗ-പക്ഷി പരിപാലനവും: സമ്മിശ്ര കൃഷിയുമായി മൃദുല ഹരി

നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…

By നൗഫിയ സുലൈമാന്‍
മട്ടുപ്പാവ് കൃഷിയിലെ ' വിജയ 'സ്പര്‍ശം

വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…

By നൗഫിയ സുലൈമാന്‍
ഈന്തപ്പഴം കൃഷി ചെയ്ത് വരുമാനം ലക്ഷങ്ങള്‍: എസ്എന്‍ജി കമാന്‍ഡോയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ…

By Harithakeralam
കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യ വിപ്ലവം

കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…

By Harithakeralam
ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ അവാക്കാഡോ തോട്ടം... ഹര്‍ഷിദിന്റെ വെണ്ണപ്പഴ വിപ്ലവം

അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്‌ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…

By Harithakeralam
ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs