ഗ്രീന്‍വാലിയിലെ വ്യത്യസ്ത പഴങ്ങള്‍

മലപ്പുറം ജില്ലയിലെ മക്കരപറമ്പില്‍ മൂന്നേക്കര്‍ സ്ഥലത്ത് ഡ്രാഗണ്‍ ഫ്രൂട്ട് വിളയിച്ച് വിജയം കണ്ടെത്തിയിരിക്കുകയാണ് ഉമ്മര്‍ കുട്ടി എന്ന കര്‍ഷകന്‍. പ്രവാസ ജീവിതം അവസാനിപ്പിച്ച് കര്‍ഷകനായ ഉമ്മര്‍ കുട്ടിയുടെ ഗ്രീന്‍വാലി ഫാമിലെ വ്യത്യസ്ത കൃഷി വിശേഷങ്ങള്‍.

By Harithakeralam

വിദേശത്ത് നിന്നുമെത്തി നമ്മുടെ നാട്ടുകാരായി മാറിയ നിരവധി പഴങ്ങളും പച്ചക്കറികളുമുണ്ട്. ഇവയുടെ കൂട്ടത്തിലേക്ക് അതിവേഗമെത്തുന്ന പഴവര്‍ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത എന്നാല്‍ ഏറെ ഗുണങ്ങളുള്ളൊരു പഴമാണിത്. മലപ്പുറം ജില്ലയിലെ മക്കരപറമ്പില്‍ മൂന്നേക്കര്‍ സ്ഥലത്ത് ഡ്രാഗണ്‍ ഫ്രൂട്ട് വിളയിച്ച് വിജയം കണ്ടെത്തിയിരിക്കുകയാണ് ഉമ്മര്‍ കുട്ടി എന്ന കര്‍ഷകന്‍. പ്രവാസ ജീവിതം അവസാനിപ്പിച്ച് കര്‍ഷകനായ ഉമ്മര്‍ കുട്ടിയുടെ ഗ്രീന്‍വാലി ഫാമിലെ വ്യത്യസ്ത കൃഷി വിശേഷങ്ങള്‍.

പച്ചക്കറികള്‍
മതിയാക്കി പഴത്തിലേക്ക്

നീണ്ട കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരമാക്കിയ ഉമ്മര്‍ കുട്ടി പച്ചക്കറികള്‍ വിളയിച്ചാണ് കൃഷിയിലേക്കിറങ്ങിയത്. ചെങ്കല്ല് വെട്ടിയെടുത്തു നിരപ്പാക്കിയ സ്വന്തം സ്ഥലത്ത് പോളിഹൗസ് സ്ഥാപിച്ചും അല്ലാതെയും ധാരാളം പച്ചക്കറികള്‍ വിളയിച്ചു. പരിപൂര്‍ണമായി ജൈവരീതിയില്‍ വിളയിച്ചിട്ടും ലാഭകരമായ രീതിയില്‍ കൃഷി മുന്നോട്ടു കൊണ്ടു പോകാനായില്ല. മലപ്പുറത്ത് നിന്നും കിലോമീറ്റുകള്‍ക്ക് അപ്പുറമുള്ള സ്ഥലങ്ങളില്‍ പോലുമെത്തിച്ച് വിപണം നടത്തിയിട്ടും കാര്യമുണ്ടായില്ല. ഇതോടെയാണൊരു മാറ്റം ആഗ്രഹിച്ചത്. കച്ചവടക്കാരും ഇടനിലക്കാരും കര്‍ഷകനെ ചൂഷണം ചെയ്യുന്ന രീതി അനുഭവിച്ച് അറിയുകയും ചെയ്തു.

വിമാനയാത്രയിലെ വഴിത്തിരിവ്

ദുബായ് നിന്നുമുള്ളൊരു വിമാനയാത്രയിലാണ് ഡ്രാഗണ്‍ ഫ്രൂട്ടിനെക്കുറിച്ച് കേള്‍ക്കുന്നത്. ദുബൈ ഷെയ്ക്കിന്റെ ഷെഫിനെ യാത്രക്കിടെ പരിചയപ്പെട്ടു. ഷെയ്ക്ക് ദിവസവും ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതിനെക്കുറിച്ച് ഷെഫ് പറയുന്നത്. തുടര്‍ന്ന് നാട്ടിലെത്തി കൃഷിയെക്കുറിച്ച് പഠിച്ചു. ഇതിനു ശേഷമാണ് കൃഷി തുടങ്ങിയത്. ഇന്റര്‍നെറ്റില്‍ നിന്നും വിവിധ വാട്ട്‌സ്ആപ്പ് കൂട്ടായ്മകളില്‍ നിന്നുമെല്ലാം കൃഷിയെക്കുറിച്ച് പഠിച്ചു. ഇപ്പോള്‍ മൂന്നേക്കറിലെത്തി നില്‍ക്കുന്നു കൃഷി, പോളിഹൗസില്‍ അടക്കം പഴങ്ങള്‍ വിളയിക്കുന്നു. ആറ് വ്യത്യസ്ത ഇനങ്ങളിലുള്ളവ ഗ്രീന്‍വാലിയിലുണ്ട്, എന്നാല്‍ വ്യാപകമായി മൂന്നിനങ്ങള്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. അകത്തെ പഴം വെള്ള, ചുവപ്പ് നിറത്തിലുള്ളവയാണ് കൂടുതല്‍, മഞ്ഞ നിറത്തിലുള്ളതുമുണ്ട്. കൂടാതെ തൈകള്‍ തയാറാക്കി വില്‍ക്കുകയും ചെയ്യുന്നു.

വെള്ളം കുറച്ച് മതി

ഏതു കൃഷിക്കും പ്രധാനമാണ് ജലത്തിന്റെ ലഭ്യത. എന്നാല്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് വളരെക്കുറച്ചു വെള്ളം മതി. കുന്നിന്‍മുകളിലുള്ള ഗ്രീന്‍വാലി ഫാമില്‍ വെള്ളത്തിന്റെ ലഭ്യത കുറവാണ്. ആഴ്ചയില്‍ ഒരിക്കലൊക്കെ നനച്ചു കൊടുത്താല്‍ മതി. തടത്തിലൊരിക്കലും വെള്ളം കെട്ടി നില്‍ക്കരുത്. മെക്‌സിക്കോയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ജന്മദേശമെന്ന് അറിയപ്പെടുന്നത്. വിയറ്റ്‌നാം, സ്‌പെയ്ന്‍, ഹവായ്, അമേരിക്ക, തായ്‌ലന്‍ഡ്, ശ്രീലങ്ക, ഇക്വഡോര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെയിതു കൃഷി ചെയ്യുന്നുണ്ട്. ഇവിടങ്ങളിലുള്ള കര്‍ഷകരുമായെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട് കൃഷി രീതികള്‍ പങ്കുവയ്ക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട് ഈ കര്‍ഷകന്‍. സിമന്റില്‍ നിര്‍മിച്ച തൂണില്‍ ചേര്‍ത്ത് വച്ചാണ് ചെടി വളര്‍ത്തുക. വളര്‍ന്ന് തുണിനൊപ്പമെത്തിയാല്‍ തലപ്പ് മുറിക്കും. നട്ട് ഏഴ് മാസം മുതല്‍ നാലു വര്‍ഷം വരെയെടുത്താണ് വിളവെടുക്കാനാകുക. ഇനത്തിന്റെ സ്വഭാവവും നടുന്ന രീതിയും പരിചരണമുറകളുമെല്ലാം ആശ്രയിച്ചിരിക്കും കായ്കളുണ്ടാകുന്ന കാലയളവ്. വിത്ത് നട്ടും, കായ്ച്ച തണ്ട് മുറിച്ചും ഗ്രാഫ്റ്റ് ചെയ്തുമാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത്. ഇതില്‍ കായ്ച്ച തണ്ടു മുറിച്ചെടുത്ത് തൈകളുണ്ടാക്കുന്ന രീതിയാണ് നല്ലത്. വിത്ത് ഉപയോഗിച്ച് തയാറാക്കിയ തൈ വളര്‍ന്ന് കായ്ക്കാന്‍ ഏതാണ് മൂന്നര- നാലു വര്‍ഷം വരെ സമയമെടുക്കാറുണ്ട്.

ജൈവരീതിയില്‍ കൃഷി

പൂര്‍ണമായും ജൈവ രീതിയിലുള്ള കൃഷിയാണ് ഫാമില്‍. ചാണകത്തിന് വെച്ചൂര്‍ ഇനത്തില്‍പ്പെട്ട പശുവും കുട്ടിയുമുണ്ട്. അത്യാധുനിക സംവിധാനത്തോടെ മഴ വെള്ള സംഭരണിയെല്ലാം തയാറാക്കിയാണ് ഫാം ഒരുക്കിയിരിക്കുന്നത്. ജീവാമൃതം, ഗുണപജലം തുടങ്ങിയ ജൈവ കീടനാശിനികളും വളര്‍ച്ചാ ഉത്തേജകങ്ങളും ഉപയോഗിക്കുന്നു. മഴവെള്ള സംഭരണിയില്‍ മീന്‍ വളര്‍ത്തുന്നുമുണ്ട്. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികളെങ്കിലും നാം വീട്ടില്‍ വളര്‍ത്തിയെടുക്കണമെന്ന അഭിപ്രായമുള്ളയാളാണ് ഉമ്മര്‍ കുട്ടി. നമ്മുടെ വീട്ടില്‍ വെണ്ടയാണ് ഉള്ളതെങ്കില്‍ അയല്‍വാസിക്ക് ചിലപ്പോള്‍ വെള്ളരിയാകും. ഇവ പരസ്പരം കൈമാറുന്നതിലൂടെ ഊഷ്മളമായ സ്‌നേഹ ബന്ധമുണ്ടാകുന്നു. ജാതി-മത- രാഷ്്ട്രീയ ഭേദമന്യേ മനുഷ്യന്‍ ഒന്നാണെന്ന സന്ദേശം ഊട്ടിയുറപ്പിക്കാന്‍ കൃഷി സഹായിക്കും. വരുന്ന തലമുറയ്ക്കും ഈ മനോഹര പ്രകൃതി കൈമാറേണ്ടത് നമ്മുടെ കടമയാണ്. ഇതിന് രാസവളങ്ങളും കീടനാശിനികളും അമിതമായി പ്രയോഗിച്ചുള്ള കൃഷി ഒഴിവാക്കണം. ഇതിനുള്ള സഹായങ്ങള്‍ കര്‍ഷകരുടേയും കൃഷി മേഖലയിലെ വിദഗ്ധരുടേയും ഭാഗത്ത് നിന്നുണ്ടാകണമെന്നും പറയുന്നു ഉമ്മര്‍കുട്ടി.

വിപണനം നേരിട്ട്

ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ സീസണ്‍. ഇക്കാലയളില്‍ ധാരാളം പേര്‍ നേരിട്ട് ഗ്രീന്‍വാലി ഫാമിലെത്തി പഴങ്ങള്‍ വാങ്ങും. കച്ചവടക്കാര്‍ക്ക് മൊത്തത്തിലുള്ള വില്‍പ്പന വളരെ കുറവാണ്. വിളവെടുപ്പ് ഉത്സവമെല്ലാം നടത്തി ജനകീയമായാണ് വില്‍പ്പന. ജൈവവൈവിധ്യം നിറഞ്ഞ മറ്റു സസ്യങ്ങളും പഴച്ചെടികളും ഫാമിലുണ്ട്. ഇവയെല്ലാം കാണാനും തൈകള്‍ വാങ്ങാനുമായി നിരവധി പേര്‍ ഫാമിലെത്താറുണ്ട്. വരുന്നവരെല്ലാം പഴവും രുചിച്ച് തൈയും വാങ്ങിയേ മടങ്ങൂ. കേരളത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിക്ക് വലിയ സാധ്യതകളുണ്ടെന്നാണ് ഉമ്മര്‍ക്കുട്ടിയുടെ അഭിപ്രായം. വെള്ളം വളരെ കുറച്ചു മതി എന്നത് തന്നെ പ്രധാന ഗുണം. കീടങ്ങളുടെ ആക്രമണം പേടിക്കേണ്ട കാര്യമല്ല, രോഗങ്ങളും വളരെ കുറച്ചു മാത്രമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറ്. വലിയ പരിചരണം നല്‍കേണ്ട ആവശ്യമില്ലാത്തതിനാല്‍ ജോലിക്കാരുടെ എണ്ണവും കുറക്കാം. ഇതില്ലെല്ലാം ഉപരി ഏറെ ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉമ്മര്‍കുട്ടിയെ വിളിക്കാം – 8089870430.

Leave a comment

പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…

By പി.കെ. നിമേഷ്
പഴച്ചെടികളും മൃഗ-പക്ഷി പരിപാലനവും: സമ്മിശ്ര കൃഷിയുമായി മൃദുല ഹരി

നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…

By നൗഫിയ സുലൈമാന്‍
മട്ടുപ്പാവ് കൃഷിയിലെ ' വിജയ 'സ്പര്‍ശം

വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…

By നൗഫിയ സുലൈമാന്‍
ഈന്തപ്പഴം കൃഷി ചെയ്ത് വരുമാനം ലക്ഷങ്ങള്‍: എസ്എന്‍ജി കമാന്‍ഡോയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ…

By Harithakeralam
കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യ വിപ്ലവം

കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…

By Harithakeralam
ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ അവാക്കാഡോ തോട്ടം... ഹര്‍ഷിദിന്റെ വെണ്ണപ്പഴ വിപ്ലവം

അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്‌ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…

By Harithakeralam
ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs