മധുരം കിനിയും മാങ്കോസ്റ്റീന്‍ നടാം, നമ്മുടെ മുറ്റത്തും

പഴങ്ങളുടെ റാണിയെന്നാണ് മാങ്കോസ്റ്റീന്‍ അറിയപ്പെടുന്നത്. ഉഷ്ണമേഖല പ്രദേശങ്ങളിലെ ഫലവൃക്ഷമായ ഇതു കുടം പുളിയുടെ ഗണത്തില്‍പ്പെടുന്നു. തൂമഞ്ഞു പോലെ വെളുത്ത മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം.

By Harithakeralam

മധുരവും ഗുണവും ഏറെ നിറഞ്ഞ പഴമാണ് മാങ്കോസ്റ്റീന്‍. കേരളത്തില്‍ മിക്കയിടത്തും തരക്കേടില്ലാത്ത രീതിയില്‍ മങ്കോസ്റ്റീന്‍ വളരും. തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായി നടാന്‍ ഏറെ അനുയോജ്യമാണിത്. പുതിയ തൈ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. പഴങ്ങളുടെ റാണിയെന്നാണ് മാങ്കോസ്റ്റീന്‍ അറിയപ്പെടുന്നത്. ഉഷ്ണമേഖല പ്രദേശങ്ങളിലെ ഫലവൃക്ഷമായ ഇതു കുടം പുളിയുടെ ഗണത്തില്‍പ്പെടുന്നു. തൂമഞ്ഞു പോലെ വെളുത്ത മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും പോഷകക്കലവറയാണ് ഈ പഴം. കാന്‍ഡി, ജാം, പ്രിസര്‍വ്, ടോപ്പിങ്, ഐസ്‌ക്രീം, ജ്യൂസ്, വൈന്‍ തുടങ്ങിയവ തയ്യാറാക്കാനും ഈ പഴം ഉപയോഗിക്കുന്നു.

ഗുണങ്ങള്‍

വീട്ടു വളപ്പില്‍ ഒരു മാങ്കോസ്റ്റിനുള്ളത് കുടുബത്തിലുള്ളവരുടെയെല്ലാം ആരോഗ്യപരിപാലനത്തിന് ഉപകരിക്കും. പുറംതോട് ഔഷധ നിര്‍മാണത്തിന് ധാരാളമായി ഉപയോഗിച്ചു വരുന്നു. ശരീരസൗന്ദര്യ സംരക്ഷണത്തിനാണ് കൂടതലും ഉപയോഗിക്കുന്നത്. മാങ്കോസ്റ്റിന്‍ ജ്യൂസും മറ്റും ഇതര ഉല്‍പ്പന്നങ്ങള്‍ക്കും കാന്‍സര്‍ ചികിത്സകള്‍ക്കു പ്രയോജനപ്പെടുത്താമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

തൈകള്‍

ക്ലോസിയേസി സസ്യകുടുംബത്തിലെ അംഗമാണ് മങ്കോസ്റ്റിന്‍. ഗുണമേന്മയുള്ള മാങ്കോസ്റ്റിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രായമുള്ളതും, ധാരാളം ഫലങ്ങള്‍ നല്‍കുന്നതുമായ മാതൃവൃക്ഷങ്ങളില്‍ നിന്ന് വിത്തുകള്‍ ശേഖരിക്കണം. ധാരാളം ഫലങ്ങള്‍ ഉണ്ടാവാന്‍ വിത്തു വഴി ഉല്‍പ്പാദിപ്പിക്കുന്ന തൈകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

കൃഷി രീതി

800 മുതല്‍ 2500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് മാങ്കേസ്റ്റിന്‍ കൃഷി ചെയ്യുന്നത്. കേരളത്തില്‍ വയനാട്, പത്തനംത്തിട്ട, ഇടുക്കി, തൃശ്ശൂര്‍, എന്നിവിടങ്ങളിലാണ് മാങ്കോസ്റ്റിന്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. തണല്‍ സ്ഥലങ്ങളാണ് മങ്കോസ്റ്റിന്‍വിളയ്ക്ക് ഏറെ അനുയോജ്യം. വീട്ടുവളപ്പിലും ,കാപ്പിത്തോട്ടങ്ങളിലും ,തെങ്ങിന്‍ തോപ്പുകളിലും ഇടവിളയായി മാങ്കോസ്റ്റിസ് കൃഷി ചെയ്യാം. സമതലങ്ങളില്‍ മേയ് ജൂണ്‍ മാസങ്ങളില്‍ വിളവെടുക്കുമ്പോള്‍ വയനാട്ടില്‍ വിളവെടുപ്പ് സെപ്തംബര്‍ ഒക്ടോബര്‍ വരെ നീണ്ടു പോകാറുണ്ടന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടായി മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുന്ന മേപ്പാടി റോസ് ഗാര്‍ഡനിലെ കുരുവിള ജോസഫ് പറഞ്ഞു. പ്രത്യേക കാര്‍ഷിക മേഖലയായി തിരഞ്ഞെടുത്ത വയനാട്ടില്‍ പത്ത് ഫലവര്‍ഗ്ഗ ഗ്രാമങ്ങള്‍ക്ക് നടപടി തുടങ്ങി കഴിഞ്ഞു. ഇതില്‍ രണ്ട് ഗ്രാമപഞ്ചായത്തുകളില്‍ മാങ്കോസ്റ്റിന്‍ കൃഷി വ്യാപനമാണ് ഉദ്ദേശിക്കുന്നത്.

ഉയര്‍ന്ന വില

ആറു മാസത്തോളം നീണ്ടു നില്‍ക്കുന്ന പഴലഭ്യത, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കാന്‍ ഇടയാക്കും. പടര്‍ന്നു പന്തലിക്കുന്ന ചെടികള്‍ വളരെ പതുക്കയെ വളരുകയുള്ളു. വളരുന്നതിനുസരിച്ചു ഇലകള്‍ക്ക് പച്ച നിറം കൂടുകയും ഒടുവില്‍ കടും പച്ച നിറമാകുകയും ചെയ്യും. മാങ്കോസ്റ്റിന്‍ കേരളത്തില്‍ പ്രിയമേറി വരുകയാണ്. കേരളത്തിലെ ഉഷ്ണമേഖല കാലവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ പഴവര്‍ഗ്ഗമാണ് മാങ്കോസ്റ്റിന്‍. പഴം മൂന്ന് മുതല്‍ നാല് ആഴ്ച വരെ കേടുകൂടാതെ ഇരിക്കുന്നതിനാല്‍ കയറ്റുമതിക്കും അനന്ത സാധ്യതകളാണ് ഉള്ളത്.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs