വാഴക്കന്ന് നടാന്‍ അനുയോജ്യമായ സമയാണിപ്പോള്‍. ചുരുങ്ങിയ കാലയളവില്‍ മേന്മയേറിയ കുലകള്‍ ലഭിക്കാന്‍ അനുയോജ്യമാണ് ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍.
വാഴക്കന്ന് നടാന്‍ അനുയോജ്യമായ സമയാണിപ്പോള്‍. ചുരുങ്ങിയ കാലയളവില്‍ മേന്മയേറിയ കുലകള്‍ ലഭിക്കാന്‍ അനുയോജ്യമാണ് ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍. .നേന്ത്രന്‍, റോബസ്റ്റ, പൂവന്‍, ഞാലിപ്പൂവന്‍ തുടങ്ങി എല്ലാ ഇനങ്ങളും ടിഷ്യുകള്‍ച്ചര്‍ ഇനത്തില്‍ ലഭ്യമാണ്. ഗവണ്‍മെന്റ് ഏജന്‍സികള്‍, കൃഷി ഭവനുകള്‍, നേഴ്‌സറികള്‍ എന്നിവ വഴി തൈകള്‍ ലഭിക്കും.
ഗുണങ്ങള്‍
1. മാതൃ സസ്യത്തിന്റെ അതേ രൂപ-ഭാവ-സ്വഭാവങ്ങളാവും ഉണ്ടാവുക.
2. രോഗ കീട വിമുക്തമായിരിക്കും.
3. തൈകള്‍ എല്ലാം ഒരേ വളര്‍ച്ചാ നിരക്കിലായിരിക്കും.
4. ഏതു കാലാവസ്ഥയിലും നടാം.
തൈകള്‍ പരിചരിക്കുന്ന രീതി
ആരോഗ്യമുള്ളതും അത്യുല്‍പ്പാദന ശേഷിയുള്ളതുമായ ഒരു നല്ല മാതൃ വാഴയില്‍ നിന്നും ആയിരക്കണക്കിന് തൈകള്‍ ഉണ്ടാക്കാന്‍ സാധിക്കും. രണ്ടു മാസം പോളിത്തീന്‍ കവറിനുള്ളില്‍ ഗ്രീന്‍ ഹൗസില്‍ വളര്‍ത്തിയ ശേഷമാണ് ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്. തീരെ വലുപ്പം കുറഞ്ഞ തൈകളായതിനാല്‍ നല്ല പരിചരണം ആവശ്യമാണ്. നട്ട് 2-3 മാസം കഴിയുമ്പോള്‍ സാധാരണ കന്നു പോലെ ഇവ വളര്‍ന്നു വരും.
നടീല്‍ രീതി
50 സെ.മീ. സമചതുരത്തിലും, ആഴത്തിലും കുഴിയെടുത്ത്, വരികള്‍ തമ്മിലും വാഴകള്‍ തമ്മിലും രണ്ട് മീറ്റര്‍ അകലം വരത്തക്കവണ്ണം തൈകള്‍ നടണം. നടുന്നതിനു മുന്‍പായി കാല്‍ കിലോ കുമ്മായം ഒരു കുഴിക്ക് എന്ന കണക്കിന് ചേര്‍ത്ത് തടം നന്നായി ഇളക്കണം.തുടര്‍ന്ന് അഞ്ച് ആറ് ദിങ്ങള്‍ക്ക് ശേഷം ഓരോ കുഴിയിലും 5 കിലോ ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്‌റ്റോ മേല്‍മണ്ണുമായി യോജിപ്പിച്ചതിനു ശേഷം കുഴി മണ്‍നിരപ്പുവരെ മൂടുക. കുഴിയുടെ നടുവില്‍ തൈ നടാനുള്ള ചെറിയ കുഴി എടുത്ത് വേരുകള്‍ക്ക് ക്ഷതം വരാതെ കവര്‍ കീറി മണ്ണോടു കൂടി നടുക. തൈയുടെ ചുറ്റിനും ഉള്ള മണ്ണ് പതിയെ അമര്‍ത്തി കൊടുക്കുക. ചെറിയ കമ്പു കൊണ്ട് താങ്ങു കൊടുക്കുക. നേരിട്ട് വെയിലേല്‍ക്കാതെ തണല്‍ നല്‍കണം. ഒരു ഹെക്ടറില്‍ 2500 വാഴ വരെ വളര്‍ത്താം.
വളപ്രയോഗം
സാധാരണ വാഴയെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ വളങ്ങള്‍ ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ക്ക് ആവശ്യമാണ്. ജൈവവളങ്ങള്‍ നാലു തവണകളായി നല്‍കണം. ഇത് കൂടാതെ ആദ്യത്തെ മൂന്ന് മാസം കടലപ്പിണ്ണാക്ക് തടത്തില്‍ നല്‍കുന്നതും പച്ചില കമ്പോസ്റ്റ് നല്‍കുന്നതും വളര്‍ച്ച വേഗത്തിലാക്കും. വെള്ളം ആവശ്യത്തിന് കൊടുക്കണം.
രോഗ പ്രതിരോധം
സാധാരണ വാഴകള്‍ക്ക് കാണാറുള്ള കൂമ്പടപ്പ്, കൊക്കാന്‍ , മൊസേക്ക് രോഗം തുടങ്ങിയ വൈറസ് രോഗങ്ങള്‍ ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ക്ക് കുറവാണ്. വൈറസ് രോഗബാധയില്ലെന്ന് ഉറപ്പു വരുത്താന്‍ വൈറസ് ഇന്‍ഡക്‌സിങ്ങ് എന്ന സാങ്കേതികവിദ്യ സഹായിക്കുന്നു. മാതൃ സസ്യത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്.
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ…
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
© All rights reserved | Powered by Otwo Designs
Leave a comment