ഈ മാര്‍ഗങ്ങള്‍ പ്രയോഗിക്കൂ, തക്കാളി നിറയെ കായ്കളുണ്ടാകും

വീട്ടമ്മയുടെ കൂട്ടുകാരി എന്നൊക്കെയാണ് തക്കാളിയുടെ ഓമനപ്പേരുകള്‍. അടുക്കളയില്‍ തക്കാളിക്കുള്ള സ്ഥാനം തന്നെയാണീ പേരുകള്‍ക്ക് പിന്നില്‍. എന്നാല്‍ കേരളത്തില്‍ പലപ്പോഴും തക്കാളി നല്ല വിളവ് നല്‍കാറില്ല. നമ്മുടെ അസിഡിറ്റി കൂടിയ മണ്ണും കാലാവസ്ഥയും തക്കാളി കൃഷിക്ക് അത്രയോജിച്ചതല്ല

By Harithakeralam

പച്ചക്കറികളിലെ സുന്ദരി, വീട്ടമ്മയുടെ കൂട്ടുകാരി എന്നൊക്കെയാണ് തക്കാളിയുടെ ഓമനപ്പേരുകള്‍. അടുക്കളയില്‍ തക്കാളിക്കുള്ള സ്ഥാനം തന്നെയാണീ പേരുകള്‍ക്ക് പിന്നില്‍. എന്നാല്‍ കേരളത്തില്‍ പലപ്പോഴും തക്കാളി നല്ല വിളവ് നല്‍കാറില്ല. നമ്മുടെ അസിഡിറ്റി കൂടിയ മണ്ണും കാലാവസ്ഥയും തക്കാളി കൃഷിക്ക് അത്രയോജിച്ചതല്ല. പൂ കൊഴിച്ചിലും കായ്പ്പിടുത്തക്കുറവും സ്ഥിരം പ്രശ്‌നാണ്. ഇതിനുള്ള കാരണങ്ങളും പരാഹാരമാര്‍ഗങ്ങളും നോക്കാം.

അസിഡിറ്റി കൂടിയ മണ്ണ്

തക്കാളി കൃഷി പരാജയപ്പെടാന്‍ പ്രധാനകാരണം അസിഡിറ്റി കൂടിയ മണ്ണാണ്. അസിഡിറ്റി അഥവാ പുളിരസം കൂടിയ മണ്ണില്‍ തക്കാളി കൃഷി ചെയ്താല്‍ ബാക്റ്റീരിയല്‍ വാട്ടരോഗം മൂലം ചെടി പെട്ടെന്നു വാടി നശിച്ചു പോകും.

അസിഡിറ്റി നിയന്ത്രിക്കാം

തക്കാളി തൈ/വിത്ത് നടുന്നതിന് ഏഴ് ദിവസം മുന്‍മ്പെങ്കിലും മണ്ണില്‍ കുമ്മായ വസ്തുക്കള്‍ ചേര്‍ക്കണം. ഡോളോമെയ്‌റ്റോ, നീറ്റുക്കക്ക പൊടിച്ചതോ ഇതിനായി ഉപയോഗിക്കാം. തടം ഒന്നിന് ഒരു പിടി കുമ്മായമെന്ന കണക്കില്‍ മണ്ണില്‍ ചേര്‍ത്തിളക്കണം. ഇതിനു ശേഷം ഒരാഴ്ച കഴിഞ്ഞു തൈ നടാം.

പൂ കൊഴിച്ചിലും കായ്പിടുത്തക്കുറവും

1. പൊട്ടാഷ് ചേര്‍ന്ന വളങ്ങളുടെ കുറവ് ഇതിനു കാരണമാണ്. ഈ അവസ്ഥ മാറാന്‍ പൊട്ടാഷ് വളങ്ങള്‍ തടത്തില്‍ ചേര്‍ത്ത് കൊടുക്കുക. വളപ്രയോഗത്തിന് ശേഷം തടത്തില്‍ മേല്‍മണ്ണ് വിതറുകയും ചെറുതായി നനച്ചു കൊടുക്കുകയും ചെയ്യണം.

2. മൈക്രോ ന്യൂട്രിയന്‍സ് മണ്ണില്‍ ചേര്‍ത്തു കൊടുക്കുക.

3. നന കൂടുന്നതു പൂ കൊഴിച്ചിലിനു കാരണമാകും. ആവശ്യത്തിനു മാത്രം നനവ് കൊടുക്കുക.

4. തക്കാളി ചെടിയുടെ മുകളിലൂടെ നനയ്ക്കുന്നതു പൂ കൊഴിച്ചിലിനു മറ്റൊരു കാരണമാണ്. തടത്തില്‍ മാത്രം നനയ്ക്കാന്‍ ശ്രദ്ധിക്കുക.

5. തക്കാളിയില്‍ പരാഗണം നടക്കുന്നത് പ്രധാനമായും കാറ്റു വഴിയാണ്. തുറസായതും കാറ്റു കിട്ടുന്നതുമായ സ്ഥലത്താണ് തക്കാളി കൃഷിയേറെ അനുയോജ്യം. മതിലിനോടു ചേര്‍ന്നും വായു സഞ്ചാരം കുറഞ്ഞതുമായ സ്ഥലങ്ങളില്‍ തക്കാളി നടരുത്. ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം.

6. തക്കാളിയില്‍ കൃത്രിമ പരാഗണം നടക്കാന്‍ ചുവട് ഭാഗമിളകാതെ മുകള്‍ ഭാഗത്തെ കൊമ്പ് ചെറുതായി ഇളക്കി കൊടുക്കാം. ചെറിയ ബ്രഷോ, വിശറി കൊണ്ടോ തട്ടി കൊടുത്താല്‍ മതി. രാവിലെ ആറ്-ആറര സമയത്താണ് ഇതു ചെയ്യാന്‍ നല്ലത്.

7. തക്കാളിച്ചെടിയുടെ താഴ് ഭാഗത്തെ ഉണങ്ങിയതും കരിഞ്ഞതുമായ തണ്ടുകളും ഇലകളും യഥാസമയം മുറിച്ചുകളയുക. രോഗ കീടങ്ങളുടെ ശല്യം കുറയുകയും പുതിയ തളിര്‍ ഇലകള്‍ വന്നു ചെടി ആരോഗ്യത്തോടെ വളരുകയും ചെയും.

8. മുട്ടത്തോട്, ചായച്ചണ്ടി, പഴത്തൊലി, പച്ചക്കറി മാലിന്യം എന്നിവ ഉണക്കിപ്പൊടിച്ചതിനു ശേഷം ചാണക കുഴമ്പിലിട്ട് അതിന്റെ തെളി തക്കാളിച്ചെടിയുടെ തടത്തിലൊഴിച്ചു കൊടുക്കുന്നതു നല്ല ഫലം ചെയ്യും. തക്കാളിയുടെ പൂപൊഴിച്ചില്‍ തടയാനും കായ്പിടുത്തം കൂടാനും സഹായിക്കുന്ന വളരെ ഫലപ്രദമായ വളക്കൂട്ടാണിത്.


Leave a comment

തേന്‍ മെഴുക് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഔട്ട്‌ലെറ്റ്

കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…

By Harithakeralam
മൃഗസംരക്ഷണത്തിന് കൈത്താങ്ങായി കുടുംബശ്രീ വനിതകള്‍

സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര്‍ ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്‍കുന്ന പശുസഖിമാര്‍ക്ക്…

By Harithakeralam
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി

തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…

By Harithakeralam
വന്‍ കര്‍ഷക പങ്കാളിത്തത്തോടെ അന്താരാഷ്ട്ര കാപ്പി ദിനാചരണം

സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്‍ഗനൈസേഷന്‍  നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി…

By Harithakeralam
മെച്ചപ്പെട്ട ജീവിതവും ആരോഗ്യവും പ്രധാനം ചെയ്യുന്ന ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കും

തിരുവനന്തപുരം:   മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ്  ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…

By Harithakeralam
വികസന പ്രവര്‍ത്തനത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കൃഷി അനിവാര്യം: പി. പ്രസാദ്

തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…

By Harithakeralam
ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം

കളമശ്ശേരി:  ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…

By Harithakeralam
ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം:  ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs