നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന പദ്ധതി ആവിഷ്‌കരിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്.
തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന പദ്ധതി ആവിഷ്‌കരിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേരള നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഏതാണ്ട് 70 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തില്‍ ജല ആഗമന നിര്‍ഗമന സംവിധാനങ്ങളിലെ അപര്യാപ്തത, ബണ്ടുകളില്‍ ചളി നിറഞ്ഞ് ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന സ്ഥിതി, കാര്‍ഷിക യന്ത്രങ്ങള്‍ പാടശേഖരത്തിലേക്ക് എത്തിക്കുന്നതിന് സൗകര്യമില്ലായ്മ, പുറംബണ്ടുകളിലെ ബലക്ഷയം തുടങ്ങി നിരവധി പ്രശ്‌നങ്ങളാല്‍ കഴിഞ്ഞ നാലുവര്‍ഷമായി കൃഷിയിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് യോഗത്തില്‍ ആലപ്പുഴ എംഎല്‍എ, പി.പി. ചിത്രരഞ്ജന്‍ അറിയിച്ചു. നഗരസഭയിലെ 4 വാര്‍ഡുകളിലായി നിലകൊള്ളുന്ന കരളകം പാടശേഖരത്തിന്റെ പ്രശ്‌ന പരിഹാരത്തിന് മുന്‍ വര്‍ഷങ്ങളില്‍ ഫണ്ട് വകയിരുത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി കൃഷിയിറക്കാന്‍ കഴിയാതെ വന്നതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണെന്നും, ഇവയുടെ ഒക്കെ ശാശ്വത പരിഹാരത്തിന് കൃഷിവകുപ്പിന്റെ ഇടപെടല്‍ അത്യന്താപേക്ഷിതമാണെന്നും ചെയര്‍പേഴ്‌സണ്‍ കെ കെ ജയമ്മ യോഗത്തില്‍ അറിയിച്ചു.
കൃഷിവകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തിനോട് (സ്‌റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍) 10 ദിവസത്തിനകം ഒരു പഠനം നടത്തി വിശദമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ കൃഷി മന്ത്രി നിര്‍ദേശം നല്‍കി. പാടശേഖരത്തിലെ ജലസേചന സംവിധാനം, പുനഃരുജ്ജീവനം, പുറം ബണ്ട് ബലപ്പെടുത്തല്‍, 4 പമ്പ് ഹൗസുകളുടെ നിര്‍മ്മാണം, കാര്‍ഷിക യന്ത്രങ്ങള്‍ ഉള്‍പ്പെടെ പാടശേഖരത്തില്‍ എത്തിക്കുന്നതിന് ട്രാക്ടര്‍ ബ്രിഡ്ജുകള്‍ ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്, കൃഷിവകുപ്പിന്റെയും എം.എല്‍.എ ഫണ്ട്, നഗരസഭ ഫണ്ട് എന്നിവ സംയോജിപ്പിച്ചുകൊണ്ട് രണ്ടുകോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
പാടശേഖരത്തിന്റെ റിസര്‍വ്വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് റവന്യൂ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സതീദേവി എം.ജി, വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി അരവിന്ദ്, കര്‍ഷക പ്രതിനിധി കെ.സി. ജോസഫ്, കൃഷി അഡീഷണല്‍ ഡയറക്ടര്‍ മീന ടി.ഡി, അഡീഷണല്‍ സെക്രട്ടറി സുരേഷ് കുമാര്‍ കെ, സ്‌റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ വി.ബാബു, ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അമ്പിളി.സി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment