മേളയുടെ ഔദ്യോഗിക ഉദ്ഘാടനം 21.02.2025 ന് രാവിലെ 10 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി . പ്രസാദ് നിര്‍വ്വഹിക്കും
കേരളത്തിലെ അഗ്രിബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കുന്നു. ചെറുകിട കര്‍ഷകര്‍ /കര്‍ഷക കൂട്ടായ്മകള്‍. എഫ്.പി.ഒകള്‍ എന്നിവരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉള്‍പ്പെടുത്തി 2025 ഫെബ്രുവരി 21 മുതല്‍ 23 വരെ മൂന്നു ദിവസങ്ങളിലായി ഒരുക്കിയിട്ടുള്ള എഫ്.പി.ഒ. പ്രദര്‍ശനം/മേളയുടെ ഔദ്യോഗിക ഉദ്ഘാടനം 21.02.2025 ന് രാവിലെ 10 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി . പ്രസാദ് നിര്‍വ്വഹിക്കും.
കോഴിക്കോട് എം.പി എം.കെ.രാഘവന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്ര/കേരള സര്‍ക്കാര്‍ പ്രതിനിധികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു. 10.000 എ.ഫ്.പി.ഒ സ്‌കീമിന് കീഴില്‍ സ്ഥാപിതമായ എ.ഫ്.പി.ഒകളുടെ സുസ്ഥിരതയും ദിര്‍ഘകാല പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ മേള. കര്‍ഷകര്‍. അഗ്രി ബിസിനസ് വിദഗ്ധര്‍, കര്‍ഷക സംഘങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ ഒത്തു ചേരലിനുള്ള ഒരു വേദി ഒരുക്കുന്നതിന് ഈ മേളയിലൂടെ സാധ്യമാകുന്നു.
കൂടാതെ സുസ്ഥിര കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വിപണി ബന്ധം മെച്ചപ്പെടുത്തുന്നതിനും ചെറുകിട കര്‍ഷകര്‍, കര്‍ഷകഗ്രൂപുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ (എഫ്.പി.സി) അഗ്രി ബിസിനസ്സ് പ്ലെയേഴ്‌സ് (എ.ബി.പി) എന്നിവര്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന KERA പദ്ധതിയിലെ ഉല്‍പാദന സഖ്യ സംരംഭം (Productive Alliance Initiative) ഈ മേളയിലൂടെ പരിചയപ്പെടുത്തുന്നു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment