കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

ചുമ, കഫക്കെട്ട്, മൂക്കൊലിപ്പ്, തൂക്കല്‍, ദഹനക്കുറവ്, തീറ്റസഞ്ചി നിറഞ്ഞിരിക്കുന്ന അവസ്ഥ എന്നിവ കോഴിക്ക് ഈ കാലാവസ്ഥയിലുണ്ടാകുന്ന പ്രധാന രോഗങ്ങളാണ്. പ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് പല തരം രോഗങ്ങള്‍ ഇവയെ പിടികൂടുക.

By Harithakeralam

മഴ ശക്തമായതോടെ മനുഷ്യര്‍ക്കെന്ന പോലെ നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വിവിധ തരത്തിലുളള അസുഖങ്ങള്‍ പിടികൂടുന്നത് നിത്യസംഭവമായിരിക്കുന്നു. ഇതില്‍ പ്രത്യേക ശ്രദ്ധ നിര്‍ബന്ധമായും നല്‍കേണ്ടവയാണ് കോഴിക്കുഞ്ഞുങ്ങള്‍. ചുമ, കഫക്കെട്ട്, മൂക്കൊലിപ്പ്, തൂക്കല്‍, ദഹനക്കുറവ്, തീറ്റസഞ്ചി നിറഞ്ഞിരിക്കുന്ന അവസ്ഥ എന്നിവ കോഴിക്ക് ഈ കാലാവസ്ഥയിലുണ്ടാകുന്ന പ്രധാന രോഗങ്ങളാണ്. പ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് പല തരം രോഗങ്ങള്‍ ഇവയെ പിടികൂടുക. തക്ക സമയത്ത് വേണ്ട മുന്‍കരുതലുകളെടുത്താല്‍ കോഴിക്കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ വളരും. 1. മാസത്തില്‍ ഒരു തവണ നിര്‍ബന്ധമായും വിരവരുന്ന് നല്‍കുക. 2. ആദ്യ 45 ദിവസം വരെ ഗ്രോവര്‍ എന്ന തീറ്റ മാത്രം കൊടുക്കുക. 3. പതിനഞ്ച് ദിവസം കൂടുമ്പോഴും പച്ചമഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, ആര്യവേപ്പില, ആടലോടകം, തുളസി എന്നിവ ചേര്‍ത്ത് നന്നായി അരച്ചു കുടിക്കുന്ന വെള്ളത്തില്‍ ചേര്‍ത്തു നല്‍കുക. 4. കോഴിക്കൂടിനുള്ളില്‍ ഈര്‍പ്പം ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണം. വെള്ളവും ഭക്ഷണവും മറിഞ്ഞു വീണ് ഈര്‍പ്പമുണ്ടായാല്‍ കോഴിക്ക് ചുമ, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. 5. നല്ല വായു സഞ്ചാരം ഉള്ളതായിരിക്കണം കൂട്, സ്ഥലക്കുറവ് വന്നാല്‍ കോഴികള്‍ തമ്മില്‍ കൊത്തിച്ചാകും. 6. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് തീറ്റയും വെള്ളവും എപ്പോഴും ഉറപ്പാക്കണം. 7. വാഴയില, വാഴത്തട, പച്ചപ്പുല്ല്, ചീരയിനങ്ങള്‍ തുടങ്ങിയവ ദിവസവും കൊടുക്കാം. കോഴികള്‍ തമ്മില്‍ കൊത്തു കൂടുന്നത് ഒഴിവാക്കാനിതു സഹായിക്കും. 8. കോഴി കുഞ്ഞുങ്ങള്‍ക്ക് നാലാം മാസം മുതല്‍ മുട്ട തീറ്റയായ ലെയര്‍ മാഷ് കൊടുത്തു തുടങ്ങണം.

Leave a comment

ചെമ്പരത്തി വരിക്ക പ്ലാവ് തൈ നട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം:  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വാര്‍ഡ് തല ഫലവൃക്ഷത്തൈ നടീല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെമ്പരത്തി വരിക്ക…

By Harithakeralam
കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

മഴ ശക്തമായതോടെ മനുഷ്യര്‍ക്കെന്ന പോലെ നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വിവിധ തരത്തിലുളള അസുഖങ്ങള്‍ പിടികൂടുന്നത് നിത്യസംഭവമായിരിക്കുന്നു. ഇതില്‍ പ്രത്യേക ശ്രദ്ധ നിര്‍ബന്ധമായും നല്‍കേണ്ടവയാണ്…

By Harithakeralam
കന്നുകുട്ടികള്‍ക്ക് വേണം പ്രത്യേക പരിചരണം

കന്നുകുട്ടികള്‍ക്ക് നല്ല പരിചരണം നല്‍കിയെങ്കില്‍ മാത്രമേ ആരോഗ്യത്തോടെ വളരുകയുള്ളൂ. ചെറുപ്പത്തിലേ നല്ല പരിചരണം നല്‍കി ആരോഗ്യത്തോടെ വളര്‍ത്തിയാല്‍ മാത്രമേ മുതിര്‍ന്നാല്‍ പാല്‍ ഉത്പാദനവും നല്ലതാവൂ. ഇക്കാര്യത്തില്‍…

By Harithakeralam
ഓമന മൃഗങ്ങളുടെ ഓമനത്ത്വം കൂട്ടാം, പഞ്ഞിപോലുള്ള രോമങ്ങള്‍ വൃത്തിയാക്കാം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. എന്നാല്‍ കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍…

By Harithakeralam
കാലാവസ്ഥ മാറുന്നു; കോഴികള്‍ കൃത്യമായി മുട്ടയിടാനുള്ള മാര്‍ഗം

അത്യാധുനിക രീതിയിലുള്ള കൂടുകളില്‍ വളരെ എളുപ്പത്തില്‍ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളര്‍ത്തുന്നവര്‍ നഗരത്തിലും നാട്ടിന്‍പുറത്തുമിപ്പോള്‍ ധാരാളമുണ്ട്. ഇവര്‍ക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികള്‍ കൃത്യമായി…

By Harithakeralam
കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. തീറ്റ കൊടുക്കും പോലെ തന്നെ അവ തയാറാക്കാനും…

By Harithakeralam
അജലോകത്ത് പഞ്ചാബിന്റെ പ്രൗഢി, ആദായം കൊണ്ടുവരും ബീറ്റല്‍

ഉയര്‍ന്ന പാല്‍ ഉല്‍പാദനത്തിനും മാംസോല്‍പാദനമികവിനും പ്രത്യുല്‍പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, അമൃത്സര്‍ എന്നീ രണ്ട് ജില്ലകളാണ് ബീറ്റല്‍ ആടുകളുടെ വംശഭൂമിക.…

By ഡോ. എം. മുഹമ്മദ് ആസിഫ്
ആടുവളര്‍ത്തല്‍: യുവാക്കള്‍ക്കും വീട്ടമ്മാര്‍ക്കും മികച്ച സ്വയം തൊഴില്‍

ഇനി ഇതിനൊന്നും സാഹചര്യമില്ലങ്കില്‍ ദിവസം മുന്നോ നാലോ തവണ പോത്തുകളുടെ ശരീരത്തില്‍ നന്നായി വെള്ളം നനച്ച് നല്‍കണം. പോത്തുകളുടെ ശരീര സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരുക്കുന്ന ഈ ക്രമീകരണം അവയുടെ തീറ്റ പരിവര്‍ത്തന ശേഷിയും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs