ഉമി നല്ല ജൈവവളം, കൂര്‍ക്കക്കൃഷിക്ക് അനുയോജ്യം

വെള്ളം കെട്ടിക്കിടക്കാത്ത വയലാണ് കുര്‍ക്കക്കൃഷിക്ക് ഏറെ അനുയോജ്യം. കൊയ്ത്ത് കഴിഞ്ഞ വയലുകളാണ് പണ്ട് കൂര്‍ക്ക കൃഷിചെയ്യാനായി തെരഞ്ഞെടുക്കാറ്. മണ്ണ് നന്നായി കൊത്തിയിളക്കി ചാണകപ്പൊടിയുമായി കൂട്ടിയിളക്കി ചെറു തടങ്ങളെടുത്ത് കൂര്‍ക്ക പടല്‍ നടാം

By Harithakeralam

മഴയുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍ കേരളത്തില്‍. മിക്ക പ്രദേശങ്ങളിലും നല്ല വെയില്‍ ലഭിക്കുന്നുണ്ട്. മഴയുടെ ശക്തി കുറയുന്നതോടെ ഈ മാസം തന്നെ കൂര്‍ക്ക കൃഷി ആരംഭിക്കാം. കൂര്‍ക്കയ്ക്കും പച്ചക്കറികള്‍ക്കും നല്ല ജൈവവളമാണ് ഉമി. ഉമിയില്‍ ധാരാളമായി സിലികോണ്‍ അടങ്ങിട്ടുണ്ട്. ചിങ്ങമാസത്തിലാണ് കൂര്‍ക്ക, മധുരക്കിഴങ്ങ് എന്നിവ നടാന്‍ ഏറ്റവും യോജിച്ച സമയം.

ഉമി മികച്ച ജൈവളം

പച്ചക്കറി തടത്തില്‍ ഉമിയിട്ടാല്‍ മണ്ണുമായി അലിഞ്ഞു വളമാകുന്നതോടൊപ്പം പച്ചക്കറി തടത്തില്‍ വായു സഞ്ചാരം ഉറപ്പ് വരുത്താം. കൂര്‍ക്ക പടല്‍ നടുമ്പോള്‍ കിഴങ്ങുകള്‍ ഇടതൂര്‍ന്നുണ്ടാക്കാന്‍ കര്‍ഷകര്‍ ഉമിയും ചാണകപ്പൊടിയും കൂട്ടി കലര്‍ത്തി തടത്തില്‍ കൊടുക്കാറുണ്ട്. കൂടാതെ കൂര്‍ക്ക പടല്‍ തടത്തില്‍ പന്തലിച്ച് കഴിഞ്ഞാല്‍ ഉമിയും ചാരവും കൂട്ടി മണ്ണ് കൂട്ടി കൊടുക്കുന്നത് കിഴങ്ങുകള്‍ വണ്ണം വെക്കാനും കൂടുതലുണ്ടാക്കാനും സഹായിക്കും.

നടീല്‍ രീതി

വെള്ളം കെട്ടിക്കിടക്കാത്ത വയലാണ് കുര്‍ക്കക്കൃഷിക്ക് ഏറെ അനുയോജ്യം. കൊയ്ത്ത് കഴിഞ്ഞ വയലുകളാണ് പണ്ട് കൂര്‍ക്ക കൃഷിചെയ്യാനായി തെരഞ്ഞെടുക്കാറ്. മണ്ണ് നന്നായി കൊത്തിയിളക്കി ചാണകപ്പൊടിയുമായി കൂട്ടിയിളക്കി ചെറു തടങ്ങളെടുത്ത് കൂര്‍ക്ക പടല്‍ നടാം. രണ്ടോ മുന്നോ മുട്ടു കണക്കാക്കി പടല്‍ മുറിക്കണം. ഒരു മുട്ട് മണ്ണിന്റെ അടിയില്‍ വരത്തക്ക രീതിയില്‍ തടത്തിലേയ്ക്ക് ഇറക്കണം. 15-20 ദിവസങ്ങള്‍കൊണ്ട് കൂര്‍ക്ക പടല്‍ തളിര്‍ത്തു പടരാന്‍ തുടങ്ങും. അതിന് ശേഷം ഉമിയും ചാരവും കൂട്ടി ആദ്യ വളപ്രയോഗം നടത്താം. നാല്- അഞ്ച് മാസം കൊണ്ട് വിളവ് എടുക്കാം.


Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs