കൃഷി സമൃദ്ധി, ഫ്രൂട്ട് സിറ്റി പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നേമം കൃഷി ഭവന്‍

സംസ്ഥാനത്ത് കൃഷി സമൃദ്ധി പദ്ധതില്‍ ആദ്യഘട്ടമായി തിരഞ്ഞെടുത്ത 107 പഞ്ചായത്തുകളില്‍ ഒന്നായ നേമം കൃഷി ഭവന്‍ കതിര്‍ ആപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ സമഗ്രമായ വിവരശേഖരണം നടത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറയ്ക്കുന്നത്.

By Harithakeralam
2025-03-15

 തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നേമം കൃഷി ഭവന്‍. പാപ്പനംകോട് ദര്‍ശന ഓഡിറ്റോറിയത്തില്‍ തിരുവനന്തപുരം നഗരസഭ വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍  ഷാജിത നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സംസ്ഥാനത്ത് കൃഷി സമൃദ്ധി പദ്ധതില്‍ ആദ്യഘട്ടമായി തിരഞ്ഞെടുത്ത 107 പഞ്ചായത്തുകളില്‍ ഒന്നായ നേമം കൃഷി ഭവന്‍ കതിര്‍ ആപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ സമഗ്രമായ വിവരശേഖരണം നടത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറയ്ക്കുന്നത്. ഇതിനായി കതിര്‍ ആപ്പ് രജിസ്‌ട്രേഷന്‍ നടപടികളില്‍ പരിശീലനം ലഭിച്ച എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയിലെ 300 ഓളം എന്‍.എസ്.എസ്. വോളന്റിയര്‍മാരെയാണ് ഫീല്‍ഡ് തലത്തില്‍ കര്‍ഷകരുടെ അതിവേഗത്തിലുള്ള വിവരശേഖരണത്തിനായി നിയോഗിച്ചിരിക്കുന്നത്. കൃഷി ഭവന്‍ പരിധിയിലെ 7 വാര്‍ഡുകളില്‍ 5 വീതം രജിസ്‌ട്രേഷന്‍ സെന്ററുകള്‍ ഇതിനായി പ്രവര്‍ത്തിക്കും. വിവരശേഖരണത്തെതുടര്‍ന്ന് മൈക്രോപ്ലാനുകള്‍ തയ്യാറാക്കുകയും, സമഗ്ര കാര്‍ഷിക വികസന പദ്ധതികള്‍ രൂപവത്കരിക്കുകയും ചെയ്യും.

ഇതിനെ തുടര്‍ന്ന് ഉത്പാദന, സേവന, മൂല്യവര്‍ദ്ധിത കൃഷിക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കും. കര്‍മ്മപരിപാടി നിര്‍വൃഹണത്തിന്റെ ആദ്യപരി പാടിയായി 'ഫ്രൂട്ട്‌സിറ്റി' എന്ന പദ്ധതി തയ്യാറാക്കി നിര്‍വ്വഹിക്കും. നാച്ചുറല്‍ റിസോഴ്‌സ് പ്രൊട്ടക്ഷന്‍ ഫോഴ്‌സുമായി (NRPF) സഹകരിച്ച് ട്രീ ടാഗ് എന്ന പ്ലേറ്റ്‌ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് ഫ്രൂട്ട് സിറ്റി പദ്ധതി നടപ്പിലാക്കുക. നടുന്ന ഓരോ വൃക്ഷതൈയുടെയും വിവരങ്ങള്‍, ആറു മാസം കൂടുമ്പോഴുള്ള വളര്‍ച്ച, കാര്‍ബണ്‍ ന്യൂട്രലൈസേഷന്‍ തോത് എന്നിവ മനസിലാക്കാന്‍ സാധിക്കുന്നത് വഴി നേമത്തെ കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിക്കുന്നതിന് പ്രാരംഭ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

കൃഷി ചെയ്യുന്നതിന്റെയും  കാര്‍ഷിക മേഖലയുടെയും ആവശ്യകതയെപ്പറ്റി കൃഷി മന്ത്രി സദസ്സില്‍ സന്നിഹിതരായിരുന്ന യുവാക്കളോട് സംസാരിച്ചു. ഭക്ഷണം കഴിക്കുന്ന ഏതൊരു വ്യക്തിയും കൃഷിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരാണ്, കൃഷി നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട് മന്ത്രി പറഞ്ഞു. വയലും വീടും എന്നൊരു കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും, കടയും വീടും എന്ന സംസ്‌കാരത്തിലേക്ക് മാറിയ മലയാളി ഇന്ന് ആപ്പും വീടും എന്ന സ്ഥിതിയിലേക്ക് മാറിയത് ശുഭകരമായ ഒരു കാര്യമല്ലെന്നും മന്ത്രി സൂചിപ്പിച്ചു. ഭാവിയില്‍ കാര്‍ഷിക സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പ്രാധാന്യമേറുമെന്നും കൃഷി നമ്മുടെ നിലനില്‍പ്പിന്റെ ആവശ്യകതയാണെന്ന് മനസിലാക്കി അതിനെ നമ്മുടെ ഉത്തരവാദിത്തമാക്കി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ നേമം കൃഷി ഭവന്‍ പരിധിയിലെ കുരുവി കൃഷിക്കൂട്ടം സി.എസ്.ഐ.ആര്‍. ചകകടഠ യുടെ ഇന്‍ക്യൂബേഷന്‍ സെന്റര്‍ മുഖേനെ വിപണിയിലെത്തിച്ച മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

വിവര ശേഖരണത്തിന്റെ ഭാഗമായി മന്ത്രിയും എന്‍.എസ്.എസ്. വോളന്റിയര്‍മാരോടൊപ്പം കര്‍ഷകരുടെ ഭവനങ്ങള്‍ സന്നര്‍ശിച്ച് കതിര്‍ ആപ്പ് രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. സി.എസ്.ഐ.ആര്‍. (NIIST) ഡയറക്ടര്‍ ഡോ. അനന്തരാമകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍  എസ്.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍, കൃഷി വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ സലീനാമ്മ കെ.പി. പദ്ധതി വിശദീകരണവും വാര്‍ഡ് കൗണ്‍സിലര്‍മാരായ എം.ആര്‍. ഗോപന്‍,  ദീപിക. യു. സൗമ്യ. എല്‍. ശ്രീദേവി എസ്. കെ. എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. കൃഷി ഓഫീസര്‍ കെ.ജി. ബിനുലാല്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ തോമസ് സാമുവല്‍,  NRPF കോര്‍ഡിനേറ്റര്‍ പ്രൊഫ. ദര്‍ശന എസ്. ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിജി സൂസന്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs