വീട്ട് മുറ്റത്ത് നട്ടു വളര്‍ത്താന്‍ ഏറെ അനുയോജ്യമായ ഇനമാണ് സിന്ദൂരം മാങ്ങ. കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല വിളവ് നല്‍കുന്ന ഇവ രുചിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്.
വീട്ട്മുറ്റത്ത് കുലകുലയായി സിന്ദൂര നിറത്തില്‍ കായ്ച്ച് നില്‍ക്കുന്ന മാമ്പഴങ്ങള്‍, കണ്ണിനും മനസിലും ആനന്ദം നല്‍കുന്ന ഈ കാഴ്ചയ്ക്കായി സിന്ദൂര മാങ്ങ നടാം. വീട്ട് മുറ്റത്ത് നട്ടു വളര്‍ത്താന്‍ ഏറെ അനുയോജ്യമായ ഇനമാണ് സിന്ദൂരം മാങ്ങ. കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല വിളവ് നല്‍കുന്ന ഇവ രുചിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്.
വിപണിയില്‍ മുമ്പന്‍
മാമ്പഴങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് ഏറെ ആവശ്യക്കാരുള്ള മാമ്പഴമാണ് സിന്ദൂരം. രുചിയും നിറവും തന്നെയാണ് സിന്ദൂരം മാങ്ങകളെ പ്രിയങ്കരമാക്കി മാറ്റുന്നത്. മാമ്പഴത്തിന്റെ ചിത്രങ്ങള്‍ ഗൂഗിളിലും സമൂഹ്യമാധ്യമങ്ങളിലും തെരഞ്ഞാല്‍ ലഭിക്കുന്നതില്‍ ഏറെയും സിന്ദൂരത്തിന്റെയാണ്.
പാകമായി തുടങ്ങിയാല്‍ നിറം മാറ്റം
മൂത്തു പാകമാകുമ്പോഴാണ് സിന്ദൂരത്തിന്റ ചുവപ്പ് കളറിലേക്ക് മാങ്ങ മാറി വരുക. പഴുത്തു കഴിഞ്ഞാല്‍ അതീവ മധുരമുള്ള സ്വാദിഷ്ടമുള്ള മാംസളമായ കാമ്പുമുണ്ടാകും. മാങ്ങയുടെ പുറം ഭാഗം ചുവപ്പ് കലര്‍ന്നു കായ്ച്ചു നിക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയായതിനാല്‍ വീട്ട്മുറ്റത്തും പൂന്തോട്ടത്തിലുമൊക്കെ നടാന്‍ ഏറെ അനുയോജ്യമാണ്.
നടീല്‍ രീതി
ഈയിനത്തിന്റെ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ വേണം നടാന്‍. ഇത്തരം തൈകള്‍ 3- 4 വര്‍ഷം കൊണ്ട് കായ്ച്ചു തുടങ്ങും. സാധാരണ ഫല വൃക്ഷങ്ങള്‍ നടുന്നതു പോലെ കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ച് തൈ നടാം. തുടക്കത്തില്‍ നല്ല പരിചരണം നല്‍കണം. വേനലില്‍ കൃത്യമായ രീതിയില്‍ നനയ്ക്കണം. വെള്ളം ചുവട്ടില്‍ അമിതമായി കെട്ടികിടക്കാതെ ശ്രദ്ധിക്കുകയും വേണം. നല്ല പരിചരണം നല്‍കിയാല്‍ മൂന്നു വര്‍ഷം കൊണ്ടു തന്നെ ധാരാളം മാങ്ങകള്‍ ലഭിക്കും
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment