മറ്റു വിളകളെപ്പോലെ തെങ്ങ് കൃഷിയിലും മലയാളിയുടെ സാനിധ്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ തെങ്ങു നടേണ്ടത് അത്യാവശ്യമാണ്.
മലയാളിയുടെ കല്‍പ്പവൃക്ഷമാണ് തെങ്ങ്, തെങ്ങ് ചതിക്കില്ലെന്നാണ് നമ്മുടെ വിശ്വാസം. മറ്റു നാണ്യവിളകളെല്ലാം വന്‍ വില തകര്‍ച്ച നേരിടുമ്പോഴും തെങ്ങ് ഈ വിശ്വാസം സംരക്ഷിക്കുന്നുണ്ട്. 50 മുതല്‍ 55 രൂപവരെയാണിപ്പോള്‍ ഒരു കിലോ തേങ്ങയുടെ വില. മറ്റു വിളകളെപ്പോലെ തെങ്ങ് കൃഷിയിലും മലയാളിയുടെ സാനിധ്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ തെങ്ങു നടേണ്ടത് അത്യാവശ്യമാണ്. നടാനുള്ള തേങ്ങ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ.
1. മടല്‍ ഇടിച്ചിലുള്ള തെങ്ങില്‍ നിന്നുള്ള തേങ്ങ നടാനെടുക്കരുത്.
2. 20-25 വര്‍ഷം പ്രായമായ തെങ്ങില്‍ നിന്നു വേണം വിത്ത് തേങ്ങയെടുക്കാന്‍.
3. 35 ല്‍ കൂടുതല്‍ ഓലകള്‍ ഉള്ളതും, പന്ത്രണ്ട് കുലകള്‍ ഉള്ളതുമായ തെങ്ങായിരിക്കണം.
4. വലിയ വലിപ്പമില്ലാത്ത ഇടത്തരം തേങ്ങയാണ് തെരഞ്ഞെടുക്കേണ്ടത്.
5. പേടു കായിക്കാത്ത, മച്ചിങ്ങ പൊഴിച്ചില്‍ ഇല്ലാത്ത തെങ്ങില്‍ നിന്നു വിത്ത് തേങ്ങയെടുക്കാന്‍.
6. ഓലമടല്‍ നേരെ വടിപോലെ വിരിഞ്ഞ് തുഞ്ചം അല്‍പ്പം വളഞ്ഞ് നില്‍ക്കുന്ന തെങ്ങില്‍ നിന്നായാല്‍ നല്ലത്.
7. കുലയില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന തേങ്ങകള്‍ തെരഞ്ഞെടുക്കുക.
8. വെള്ളത്തില്‍ലിട്ടാല്‍ നേരെ നില്‍ക്കുന്ന (തൊപ്പി) നില്‍ക്കുന്ന തെങ്ങയാണ് നല്ലത്.
9. കുലയുടെ ആദ്യത്തെയും അവസാനത്തെയും തേങ്ങകള്‍ നടാന്‍ എടുക്കരുത്.
തേങ്ങകള്‍ പാകും മുമ്പ്
1. തെരഞ്ഞെടുത്ത തേങ്ങകള്‍ തണലത്ത് തൊപ്പി താഴെക്കാക്കി 21 ദിവസം വെയ്ക്കുക.
2. തേങ്ങകള്‍ പാകുമ്പോള്‍ താപ്പി മുകളിലേയ്ക്ക് ആക്കി പാകുക.
തെങ്ങിന്‍ തൈകള്‍ തെരഞ്ഞെടുക്കുമ്പോള്‍
1. ആറു മാസത്തിനുള്ളില്‍ മുളച്ചതായിരിക്കണം.
2. ഒരു വര്‍ഷം പ്രായമായ തെങ്ങിന്‍ തൈയ്ക്ക് 6-8 ഓലകള്‍ ഉണ്ടായിരിക്കണം.
3. ഓലക്കാലുകള്‍ നേരത്തെ വിരിയണം.
4. ഓലയുടെ അഗ്രഭാഗത്ത് ആനവാല്‍ വിരിയുന്നതു നല്ലതാണ്.
5. പാകിയ തൈക്കളില്‍ ഏറ്റവും മികച്ച 60 % മാത്രമേ തെരഞ്ഞെടുക്കാവൂ.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment