കേരളത്തില്‍ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണ

വിദേശ ലാബിലെ സാമ്പിള്‍ പരിശോധനയില്‍ എക്‌സലന്റ് സ്റ്റാറ്റസോടെയാണ് അതിരപ്പള്ളിയിലെ ലിബറിക്ക കാപ്പി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്.

By Harithakeralam
2025-03-26

കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി. പ്രസാദ്  അറിയിച്ചു.  കാര്‍ഷികോല്പാദക കമ്പനിയുടെ നേതൃത്വത്തില്‍ 330 ഹെക്ടര്‍ സ്ഥലത്താണ് പൂര്‍ണ്ണമായും ജൈവ രീതിയില്‍ കാപ്പി, കുരുമുളക്, മഞ്ഞള്‍, കൊക്കോ തുടങ്ങിയ കൃഷികള്‍ ചെയ്തുവരുന്നത്. അന്തര്‍ദേശിയ സസ്‌റ്റൈനബിള്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയായ റൈന്‍ ഫോറസ്റ്റ് അലയന്‍സിന്റെ ജൈവ സര്‍ട്ടിഫിക്കേഷനും  കൃഷി വകുപ്പ് നടപ്പിലാക്കുന്ന PGS ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനും നേടിയിട്ടുള്ള ഇവിടത്തെ കാര്‍ഷിക ഉല്‍പ്പനങ്ങ്ള്‍ക്ക് ഗുണമേന്മയും ഏറെയാണ്.

വിദേശ ലാബിലെ സാമ്പിള്‍ പരിശോധനയില്‍ എക്‌സലന്റ് സ്റ്റാറ്റസോടെയാണ് അതിരപ്പള്ളിയിലെ ലിബറിക്ക കാപ്പി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. കാപ്പിയുടെ ഇനങ്ങളായ റോബസ്റ്റ, ലിബറിക്ക എന്നീ ഇനങ്ങളാണ് പ്രാരംഭഘട്ടത്തില്‍ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി നടപടികളുടെ പ്രാരംഭ നടപടിയായി യൂറോപ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  JS&T അസ്സോസിയേറ്റ്‌സ് എന്ന സ്ഥാപനവുമായി അതിരപ്പള്ളി െ്രെടബല്‍ വാലി എഫ്.പി.സി. ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ജൈവ രീതിയില്‍ അന്തര്‍ദേശിയ ഗുണനിലവാരത്തില്‍ ഉല്പാദിപ്പിക്കുന്ന കുരുമുളക് കയറ്റുമതിക്കായി സ്വീഡന്‍ ആസ്ഥാനമായ വൈക് വര്‍ക്‌സ് എന്ന കമ്പനിയാണ് തദവസരത്തില്‍ അതിരപ്പള്ളി െ്രെടബല്‍ വാലി എഫ്.പി.സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ധാരണാപത്രം ഒപ്പ് വെയ്ക്കുന്ന ചടങ്ങില്‍  കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, ചാലക്കുടി എം.എല്‍.എ. റ്റി.ജെ. സനീഷ് കുമാര്‍ ജോസഫ് , കാര്‍ഷിക ഉത്പാദക കമ്മീഷണര്‍ ബി അശോക് , കൃഷി അഡിഷണല്‍ ഡയറക്റ്റര്‍ കെ.പി. സലീനാമ്മ, അതിരപ്പിള്ളി െ്രെടബല്‍ വാലി പ്രൊജക്റ്റ് അഡ്വൈസര്‍ സാലുമോന്‍ എസ്. എസ്.  എന്നിവര്‍ സന്നിഹിതരായിരുന്നു. അതിരപ്പിള്ളി െ്രെടബല്‍ വാലി എഫ്.പി.സിക്കായി ചെയര്‍മാന്‍ എം രതീഷും വൈക് വര്‍ക്‌സ് അആയെ പ്രതിനിധികരിച്ചു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍  രാജേഷ് രാജഗോപാലനും ധാരണ പത്രത്തില്‍ ഒപ്പുവച്ചു.  

ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത 3 വര്‍ഷം വൈക് വര്‍ക്‌സ് അആ കോബ്രാന്‍ഡിങ് രീതിയില്‍ 2 ടണ്‍ കുമുളക് അതിരപ്പിള്ളി  ബ്രാന്‍ഡില്‍ സംഭവിക്കും. കാപ്പി യൂറോപ്പിലേക്ക് കയറ്റി അയക്കുന്നതിനായി ഖട &ഠ അസ്സോസിയേറ്റീസിനെ പ്രധിനിധികരിച്ചു  ജിനു ജോസഫ് എഫ്.പി.സിയുമായി ധാരണ പത്രമൊപ്പിട്ടു. 

ഇതു പ്രകാരം അടുത്ത 5 വര്‍ഷം 20 ടണ്‍ കാപ്പി അവര്‍ അതിരപ്പിള്ളി െ്രെടബല്‍ വാലി എഫ്.പി.സി. മുഖേന സംഭരിക്കും. കേരള സര്‍ക്കാര്‍ റി ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (RKI) പദ്ധതി സാമ്പത്തിക സഹായത്തോടെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന ആദിവാസികളുടെ സമഗ്ര ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന ഒരു പൈലറ്റ് പദ്ധതിയായാണ് ഇത് നടപ്പിലാക്കിയത്.  അതിരപ്പിള്ളി െ്രെടബല്‍ വാലി കാര്‍ഷിക പദ്ധതി യിലൂടെ ഈ പഞ്ചായത്തിലെ ആദിവാസി വിഭാഗത്തില്‍ പെടുന്ന ജനങ്ങളുടെ വിശിഷ്യാ കാര്‍ഷിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആദിവാസിവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സാധിച്ചിട്ടുണ്ട്.  

കാര്‍ഷിക വിളകളുടെ വിളവ്യാപനം മുതല്‍ കാര്‍ഷിക ഉത്പന്ന മൂല്യവര്‍ദ്ധനവും വിപണനവും വരെ ഈ പദ്ധതിയുടെ ഭാഗമായി 2021-24 കാലയളവില്‍ നടപ്പിലാക്കി വരുന്നു. PGS രീതിയില്‍ ജൈവ കൃഷി രീതികള്‍ പാരമ്പര്യമായി അനുവര്‍ത്തിക്കുന്ന ഇവിടത്തെ മുഴുവന്‍ കൃഷി ഭൂമിയിലും ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കുകയും അതിനുള്ള സഹായധനം ലഭ്യമാക്കുകയും ചെയ്തു വരുന്നു. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നേടുന്നതിനും മൂല്യവര്‍ദ്ധനവിലൂടെ വരുമാനവര്‍ദ്ധനവ് ലക്ഷ്യംവെച്ചുമാണ് ആദിവാസി കര്‍ഷകരുടെ മാത്രമായ ഒരു കര്‍ഷക ഉത്പാദക കമ്പനി അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉല്‍പാദക കമ്പനി എന്ന പേരില്‍ ആരംഭിച്ചത്. ഉത്പന്നങ്ങള്‍ മൂല്യവര്‍ധനം നടത്തുന്നതിനായി ഒരു പ്രോസസ്സിംഗ് യൂണിറ്റും വിപണനം നടത്തുന്നതിനായി ATHIRAPPILLY എന്ന ബ്രാന്‍ഡും ഉണ്ടാക്കി കര്‍ഷകരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്ന എഫ്.പി.സിക്ക് ഇതൊരു നാഴികക്കല്ലാണ്.  െ്രെടബല്‍ ഷെയര്‍ ഹോള്‍ഡേഴ്‌സ് ആയിട്ടുള്ള സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് നിലവില്‍ സംഭരണവും മൂല്യവര്ധനവും വിപണനവും നടന്നു വരുന്നത്. ATHIRAPPILLY എന്ന ബ്രാന്‍ഡില്‍ െ്രെടബല്‍ വാലി എഫ്.പി.സി. വിവിധ ജൈവ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs