ഒരു കാലത്ത് കേരളത്തിലെ ജനതയുടെ ദാഹമകറ്റിയിരുന്ന നമ്മുടെ കുളങ്ങള്‍ കുടിവെള്ളത്തിന്റെ ബാങ്കുകളാണ്. അവയുടെ സംരക്ഷകരാകാന്‍ നമ്മള്‍ തയ്യാറാകണം
തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുളങ്ങളും നെല്‍വയലുകളും ഭൂഗര്‍ഭ ജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ഒരേക്കര്‍ നെല്‍വയല്‍ വര്‍ഷത്തില്‍ 5 കോടി ലിറ്റര്‍ ജലം സംഭരിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു കാലത്ത് നാടിന്റെ അഭിമാനവും ആ നാടിന്റെ സമൃദ്ധിയുടെയും സൂചനകളായിരുന്നു അവിടത്തെ കുളങ്ങള്‍ എന്നാല്‍ ഇന്ന് അവയില്‍ പലതും നാശത്തിന്റെ വക്കിലാണ്. പ്രബുദ്ധര്‍ എന്ന് പറഞ്ഞു നടക്കുന്ന നമ്മള്‍ തന്നെയാണ് ഇവയെ മലിനമാക്കുന്നതിനും വഴിയൊരുക്കുന്നത്. ഈ പ്രവണതയ്ക്ക് മാറ്റം ഉണ്ടാവണം. ഒരു കാലത്ത് കേരളത്തിലെ ജനതയുടെ ദാഹമകറ്റിയിരുന്ന നമ്മുടെ കുളങ്ങള്‍ കുടിവെള്ളത്തിന്റെ ബാങ്കുകളാണ്. അവയുടെ സംരക്ഷകരാകാന്‍ നമ്മള്‍ തയ്യാറാകണം മന്ത്രി കൂട്ടിചേര്‍ത്തു.
ICMR പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്നുണ്ടാകുന്ന രോഗങ്ങളില്‍ 56.4 ശതമാനവും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലം ഉണ്ടാകുന്നതാണ്. ആരോഗ്യകരമായ ഭക്ഷണം എന്നത് ശുദ്ധജലത്തിന്റെ കൂടി കാര്യം പരിഗണിച്ചാണ്. അമൃത സരോവര്‍ പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തിയാണ് കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏകോപിപ്പിച്ച് പൂര്‍ത്തിയാക്കിയത്. ക്ഷേത്രക്കുളത്തിലെ മാലിന്യം നീക്കം ചെയ്ത് ആഴം കൂട്ടുകയും, കല്‍ക്കെട്ടിനു സംരക്ഷണ ഭിത്തി നല്‍കി കല്‍ക്കെട്ടിന്റെ ഉള്‍വശത്തായി കൈവരിയോടുകൂടിയ നടപ്പാതയും കടവും നിര്‍മ്മിച്ചു. കൂടാതെ കുളത്തിന് ചുറ്റും വൈദ്യുത വിളക്കുകള്‍ നല്‍കി മോടി പിടിപ്പിക്കുകയും സംരക്ഷണ ഭിത്തിയുടെ നവീകരനും പദ്ധതിയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ.പ്രശാന്ത് അധ്യക്ഷനായ ചടങ്ങില്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, എ.ഡി.ജി.പി. പി. വിജയന്‍ ഐ.പി.എസ്. KLDC മാനേജിങ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.കെ.ശാലിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. സുരകുമാരി, കവഡിയാര്‍ കൗണ്‍സിലര്‍ സതികുമാരി എസ്, പേരൂര്‍ക്കട കൗണ്‍സിലര്‍ ജമീല ശ്രീധരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. എ.അജികുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പ്രകാശ്.സി.വി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സി.എസ്. സുധന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എം.കെ.ദേവരാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ക്ഷേത്രം ഉപദേശക സമിതി മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ നന്ദി പ്രകാശിപ്പിച്ചു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment