ഔഷധമായും പച്ചക്കറിയായും മണിത്തക്കാളി

ധാരാളം ശാഖകളോട് കൂടി നാലടിയോളം വരെ വളരുന്ന മണിത്തക്കാളി വഴുതനയുടെ കുടുംബത്തില്‍പ്പെട്ടതാണ്. കേരളത്തിലെ ഏതു കാലാവസ്ഥിയിലും നന്നായി വളരും.

By Harithakeralam

ഒരേ സമയം ഔഷധമായും പച്ചക്കറിയായും ഉപയോഗിക്കാവുന്നതാണ് മണിത്തക്കാളി. കറുത്ത് തുടുത്ത കായ്കള്‍ ധാരാളമുണ്ടാകുന്ന മണിത്തക്കാളി പണ്ടൊക്കെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ധാരാളമുണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതു വളര്‍ത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. അടുക്കളത്തോട്ടത്തില്‍ രണ്ടോ മൂന്നോ മണിത്തക്കാളി ചെടികള്‍ വളര്‍ത്തിയാല്‍ കറിയുണ്ടാക്കാനും വിവിധ അസുഖങ്ങള്‍ക്കുള്ള മരുന്നായും ഉപയോഗിക്കാം. വഴുതനയുടെ കുടുംബക്കാരന്‍ ധാരാളം ശാഖകളോട് കൂടി നാലടിയോളം വരെ വളരുന്ന മണിത്തക്കാളി വഴുതനയുടെ കുടുംബത്തില്‍പ്പെട്ടതാണ്. കേരളത്തിലെ ഏതു കാലാവസ്ഥിയിലും നന്നായി വളരും. പച്ചനിറത്തിലും പഴുത്തു തുടങ്ങുമ്പോള്‍ വയലറ്റ് കലര്‍ന്ന കറുപ്പ് നിറത്തിലുമാണ് കായ്കള്‍ കാണപ്പെടുക. വിത്ത് വിതച്ചാണ് മണിത്തക്കാളി കൃഷി ചെയ്യുക. വലിയ പരിചരണമൊന്നും കൂടാതെ തന്നെ നന്നായി വളര്‍ന്നു കൊള്ളും. വിത്തുകള്‍ വിവിധ നഴ്സറികളില്‍ വാങ്ങാന്‍ ലഭിക്കും. ഔഷധമായും മണിത്തക്കാളി ആയുര്‍വേദ- പ്രകൃതി ചികിത്സയില്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ടിത്. ആയുര്‍വേദത്തില്‍ മണിത്തക്കാളി സമൂല ഔഷധമാണ്. ത്രിദോഷ ശമനിയായും പറയപ്പെടുന്നു. ഹൃദ്രോഗങ്ങള്‍ക്കും വായിലും വയറ്റിലുമുണ്ടാകുന്ന അള്‍സറിനും ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം, കരള്‍ രോഗങ്ങള്‍, വാതരോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്കും പ്രതിവിധിയാണ്രേത മണിത്തക്കാളി. ചവര്‍പ്പാണെങ്കിലും ഇതിന്റെ പഴം കഴിക്കുന്നത് വയറ്റിലെ അള്‍സറിനു ഫലപ്രദമാണ്. പ്രോട്ടീന്‍, കൊഴുപ്പ്, ധാന്യകം, കാത്സ്യം, നിയാസിന്‍, ജീവകം സീ ഇവയെക്കൂടാതെ സൊലാമൈന്‍ എന്നൊരു ആല്‍ക്കലോയിഡും അടങ്ങിയിട്ടുണ്ട്. പച്ചക്കറിയും ഇലക്കറിയും പച്ചക്കറിയായും ഇലക്കറിയായും മണിത്തക്കാളി ഉപയോഗിക്കാം. കായ്കള്‍ കൊണ്ടു വട്ടലുകള്‍ ഉണ്ടാക്കാം. ഇലകളും തണ്ടുകളും ചീരപോലെയും ഉപയോഗിക്കാവുന്നതാണ്.

Leave a comment

ചിക്കന്‍ കറി മുതല്‍ നര മാറ്റാനുള്ള എണ്ണ വരെ : റോസ് മേരിയാണ് താരം

ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…

By Harithakeralam
ബിരിയാണിയുടെ രുചി കൂട്ടും സര്‍വ സുഗന്ധി

ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…

By Harithakeralam
അരൂതയുടെ അത്ഭുത ഗുണങ്ങള്‍

നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…

By Harithakeralam
ബുദ്ധി വികസിക്കാന്‍ ബ്രഹ്‌മി

ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…

By Harithakeralam
സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാന്‍ കറ്റാര്‍വാഴ

പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…

By Harithakeralam
യൗവനം നിലനിര്‍ത്തും ശ്വാസകോശ രോഗങ്ങള്‍ക്ക് പ്രതിവിധി ; അറിയാം തഴുതാമയുടെ ഗുണങ്ങള്‍

ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍…

By Harithakeralam
ദാഹശമനിയും ഔഷധവും

കരിങ്ങാലിയിട്ടു തിളപ്പിച്ച വെള്ളം നമ്മുടെ പ്രിയപ്പെട്ട ദാഹശമനിയാണ്. പിത്തവും കഫവും ശമിപ്പിക്കുന്ന കരിങ്ങാലി നിരവധി ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണിത്.…

By Harithakeralam
വേപ്പിന്റെ ഗുണങ്ങള്‍

േരു കേള്‍ക്കുമ്പോളേ കയ്പ്പ് മനസില്‍ വന്നു കയറിയിട്ടുണ്ടാകും. എന്നാല്‍ വേപ്പിന്റെ ഔഷധ ഗുണങ്ങള്‍ നിരവധിയാണ്. നിംബാ, വേമ്പക, രമണം, നാഡിക എന്നീ പേരുകളില്‍ സംസ്‌കൃതത്തില്‍ വേപ്പ് അറിയപ്പെടുന്നു. ഏകദേശം പന്ത്രണ്ടു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs