പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും പശുക്കളുമെല്ലാം ചേര്‍ന്നുള്ള സമ്മിശ്ര കൃഷിക്ക് ഉത്തമ ഉദാഹരണമാണിവിടെ
കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും പശുക്കളുമെല്ലാം ചേര്‍ന്നുള്ള സമ്മിശ്ര കൃഷിക്ക് ഉത്തമ ഉദാഹരണമാണിവിടെ. 2020 ല്‍ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച യുവ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ശ്രീവിദ്യക്കായിരുന്നു. ആറേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനൊപ്പം ട്രാവല്‍ ഏജന്‍സിയുമിവര്‍ നടത്തുന്നു.
കേരളത്തിലെ മറ്റിടങ്ങളെപ്പോലെയുള്ള ഭൂപ്രകൃതിയല്ല കാസര്‍കോഡിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍. ചെങ്കല്ല് പാറയും നല്ല വെയിലുമെല്ലാമുള്ള ഇവിടെ പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷി ചെയ്യുക വലിയ വെല്ലുവിളിയാണ്. എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണിവര്‍. പാറപ്രദേശത്ത് മണ്ണിട്ട് ഉയര്‍ത്തിയും ഭൂമി തട്ടുകളായി തിരിച്ചുമെല്ലാമാണ് കൃഷിക്ക് അനുയോജ്യമാക്കിയത്. സൂര്യകാന്തി, വിവിധയിനം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം വിളയുന്നത് ഇത്തരം മണ്ണിലാണ്. ഇതിനൊപ്പം കോഴിയും പശുവും മീനുമെല്ലാമുണ്ട്. കൃത്യതാ കൃഷി രീതിയാണ് പിന്തുടരുന്നത്. ഇതിനാല്‍ തുടര്‍ച്ചയായി കൃഷി ചെയ്യാന്‍ സൗകര്യമാണ്. നിരവധി അംഗീകാരങ്ങളും ശ്രീവിദ്യയുടെ അധ്വാനത്തിന് ലഭിച്ചിട്ടുണ്ട്. 2020 മികച്ച യുവ കര്‍ഷകയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. കേരള കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്നു.
പൂത്ത് നില്‍ക്കുന്ന സൂര്യകാന്തിപാടത്ത് മധുരമൂറുന്ന തണ്ണിമത്തന്‍. ശ്രീവിദ്യയുടെ ഈ കൃഷി രീതി കേരളത്തിലൊന്നടങ്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തണ്ണിമത്തന്‍ നട്ടിരുന്ന ചാലുകൡലാണ് സൂര്യകാന്തിയുടെ വിത്തിട്ടത്. ഇതില്‍ പൂക്കള്‍ വന്നു തുടങ്ങിയതിനൊപ്പം തണ്ണിമത്തന്‍ പഴുത്ത് തുടങ്ങി. ധാരാളം പേര്‍ തണ്ണിമത്തന്‍ വാങ്ങാനും പൂക്കള്‍ കാണാനുമൊക്കെയായി കൃഷിത്തോട്ടത്തിലെത്തി. ചുവപ്പ് നിറത്തിലുള്ള സാധാരണ തണ്ണിമത്തനൊപ്പം ഓറഞ്ച്, മഞ്ഞ ഇനങ്ങളും കൃഷി ചെയ്തിരുന്നു. പാഷന്‍ ഫ്രൂട്ട് കൃഷിയാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരിനം. മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി വിളവ് ഒരു തോട്ടത്തില്‍ നിന്നു ലഭിച്ചു. പഴത്തിനു നല്ല വില ലഭിച്ചതിനൊപ്പം ജാം, അച്ചാര്‍ പോലുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇതില്‍ നിന്നുണ്ടാക്കുകയും ചെയ്തു.
ഏതാണ്ടെല്ലായിനം പച്ചക്കറികളും സീസണ്‍ അനുസരിച്ച് ശ്രീവിദ്യ കൃഷി ചെയ്യാറുണ്ട്. പയര്‍, വെള്ളരി, ചിരങ്ങ, വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ നല്ല പോലെ വിളവ് ലഭിക്കും. ശീതകാല പച്ചക്കറികളും കൃത്യമായി വിളയിക്കാറുണ്ട്. ജൈവ രീതിയില്‍ മാത്രമാണ് കൃഷി ചെയ്യുക. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം കാരണം രാസകീടനാശിനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സ്ഥലമാണ് ഇവിടെ. ചാണകം, കോഴിക്കാഷ്ടം പോലുളളവയാണ് വളമായി ഉപയോഗിക്കുന്നത്. കൃഷിഭവനുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സൂക്ഷ്മമൂലകങ്ങള്‍ ഉപയോഗിക്കും. വേപ്പെണ്ണ, ബ്യൂവേറിയ പോലുള്ളവയാണ് കീടങ്ങളുടെ ആക്രമണം രൂക്ഷമാകുമ്പോള്‍ പ്രയോഗിക്കുക. കീടങ്ങളുടെ ആക്രമണമിപ്പോള്‍ വലിയ രീതിയിലുണ്ടെന്നാണ് ശ്രീവിദ്യ പറുന്നത്.
കാസര്‍കോഡിന്റെ സ്വന്തം ഇനമായ കുള്ളന്‍ പശുവാണ് ശ്രീവിദ്യയുടെ കാര്‍ഷിക ജീവിതത്തിന്റെ പ്രധാന കരുത്ത്. പാല്‍ വളരെകുറച്ചുള്ള ഇനമാണെങ്കിലും ചാണകം ജൈവകൃഷിക്ക് ഏറെ നല്ലതാണ്. ഇതിനൊപ്പം കോഴി, മുട്ടക്കോഴി, മീന്‍ വളര്‍ത്തല്‍ എന്നിവയെല്ലാമുണ്ട്. പടുതാകുളത്തില്‍ നടത്തിയിരുന്ന മീന്‍ വളര്‍ത്തല്‍ തത്ക്കാലം നിര്‍ത്തിവച്ചിരിക്കുന്നു. വളര്‍ത്ത് മീനുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് കാരണം. കടല്‍ മീന്‍ നല്ല പോലെ ലഭിക്കാന്‍ തുടങ്ങിയതോടെ വളര്‍ത്ത് മീനുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. അക്വാപോണിക്‌സ്, ബയോഫഌക്‌സ് രീതിയിലെല്ലാം മീന്‍ വളര്‍ത്തിയിരുന്നു. ഇപ്പോള്‍ കുറച്ച് ഗൗരാമികളെ മാത്രമാണ് വളര്‍ത്തുന്നത്. ഫിഷറീസ് വകുപ്പില്‍ നിന്ന് ഇതിനെല്ലാം നല്ല സഹായമാണ് ലഭിച്ചത്. മുട്ടക്കോഴി വളര്‍ത്തലിലും തീറ്റവില വലിയ പ്രതിസന്ധിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നു പറയുന്നു ശ്രീവിദ്യ.
വിവിധ തരത്തിലുള്ള ഫലവൃക്ഷങ്ങളാണ് പൂങ്കാവനത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ചാമ്പ, ഞാവല്‍, പപ്പായ, അബിയു, ലോംഗന്‍, ചെറി, ഡ്രാഗണ്‍ ഫ്രൂട്ട്, ജംബോട്ടിക്കാബ തുടങ്ങിയ പലതരം ഫലവൃക്ഷങ്ങള്‍ പരിപാലിക്കുന്നുണ്ട്. പപ്പായയുടെ പലതരം ഇനങ്ങള്‍ കൃഷി ചെയ്തിട്ടുണ്ട്. എന്നാല്‍ ജലക്ഷാമം ഫലവൃക്ഷങ്ങളുടെ വളര്‍ച്ച് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ചെങ്കല്‍പ്പാറയായി കിടന്നിരുന്ന സ്ഥലത്താണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഴച്ചെടികള്‍ ഇവര്‍ വളര്‍ത്തുന്നത്. മരുഭൂമി പോലെ കിടന്നിരുന്ന സ്ഥലത്ത് പുതിയ പഴച്ചെടികള്‍ നടാനുള്ള ഒരുക്കത്തിലാണിവര്‍.
പച്ചക്കറികളും പഴങ്ങളുമൊന്നും വില്‍പ്പന നടത്താന്‍ ഒട്ടും ബുദ്ധിമുട്ട് വരാറില്ലെന്നു പറയുന്നു ശ്രീവിദ്യ. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് വലിയൊരു വില്‍പ്പന നടക്കുന്നത്. ശുദ്ധമായ പച്ചക്കറികള്‍ നല്ല വില നല്‍കി വാങ്ങാന്‍ ധാരാളം പേരുണ്ട്. കാര്‍ഷിക കൂട്ടായ്മകളിലൂടെയും വില്‍പ്പന നടക്കുന്നു. കോവിഡ് കാലത്താണ് ഇത്തരം കൂട്ടായ്മകള്‍ സജീവമായത്. സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം നടന്ന് പച്ചക്കറി വില്‍പ്പന നടത്തിയിരുന്നു. ഒരിക്കല്‍ വാങ്ങിയവര്‍ പിന്നെ സ്ഥിരം കസ്റ്റമേഴ്‌സായി മാറും. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് രാധാകൃഷ്ണനും മക്കളായ രേവതി കൃഷ്ണയും ശിവനന്ദും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…
നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…
നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…
കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…
അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…
© All rights reserved | Powered by Otwo Designs
Leave a comment