തക്കാളിയും മുളകും നിറയെ കായ്ക്കും. അടുക്കളയിലെ മാലിന്യകൊണ്ട് ഒരു വളര്‍ച്ചാ ഹോര്‍മോണ്‍.

ചായ ചണ്ടി, പഴത്തൊലി, ഉള്ളിത്തോലി, തുടങ്ങിയവ കൊണ്ട് ചെടികളുടെ വളര്‍ച്ചക്ക് ഉദകുന്ന നല്ല ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം

By Harithakeralam
2024-12-13

അടുക്കളയില്‍ നിന്ന് നാം ദിവസവും ഒഴിവാക്കുന്ന മുട്ടത്തോട് ചായ ചണ്ടി, പഴത്തൊലി, ഉള്ളിത്തോലി, തുടങ്ങിയവ കൊണ്ട് ചെടികളുടെ വളര്‍ച്ചക്ക് ഉദകുന്ന നല്ല ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം.നൈട്രജന്‍, ഫോസ്ഫറസ് പൊട്ടാഷ് തുടങ്ങി ചെടികള്‍ക്ക് വേണ്ട ഒട്ടുമിക്ക മൂലകങ്ങളും ഇതില്‍  അടങ്ങിയിട്ടുണ്ട്. ചെടികള്‍ നല്ല പോലെ വളരാനും പൂ കൊഴിച്ചില്‍ ഇല്ലാതെ വിളവ് നല്‍കാനുമിതു സഹായിക്കും.

ആവശ്യമുള്ള വസ്തുക്കള്‍

മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് തൊലി, ഉള്ളി തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാനെടുക്കാം.

ഉണക്കി തുടക്കം

അടുക്കളയില്‍ നിന്നു ലഭിക്കുന്ന മാലിന്യങ്ങള്‍ വെയിലത്തിട്ട് നന്നായി ഉണക്കുകയാണ് ആദ്യം വേണ്ടത്. പൊടിച്ചെടുക്കേണ്ടതിനാല്‍ നല്ല പോലെ ഉണക്കിയെടുക്കണം. നാലോ അഞ്ചോ ദിവസം ഉണക്കിയ ശേഷം ഒരു മിക്സിയിലിട്ട് ഇവ നന്നായി പൊടിച്ചെടുക്കുക.

തയാറാക്കല്‍

ഒരു ബക്കറ്റെടുത്ത് കാല്‍ ഭാഗം പച്ചച്ചാണകം നിറയ്ക്കലാണ് ആദ്യ പടി. ഇതിലേയ്ക്ക് പൊടിച്ചു വെച്ചിരിക്കുന്നവയിട്ട് അല്‍പ്പം വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചുവെക്കണം. രണ്ടു ദിവസം കൂടി ഈ മിശ്രിതം ഇളക്കി അടച്ചു വെക്കാം. മൂന്നാം ദിവസം ബക്കറ്റ് തുറന്നു നോക്കിയാല്‍ നല്ല കുഴമ്പു രൂപത്തിലായിട്ടുണ്ടാവും.

 

ഉപയോഗ ക്രമം

 

ബക്കറ്റിലെ കുഴമ്പു രൂപത്തിലുള്ള മിശ്രിതത്തിലേയ്ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു നേര്‍പ്പിച്ചു തെളി ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു കപ്പ് മിശ്രിതത്തിലേയ്ക്ക് നാല് - അഞ്ച് കപ്പ് വെള്ളമെന്ന കണക്കിന് ഉപയോഗിക്കാം. നേര്‍പ്പിച്ചതിനു ശേഷം വേണം ചെടികളുടെ തടത്തിലൊഴിച്ചു കൊടുക്കാന്‍. ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഈ വളപ്രയോഗം നടത്തിയാല്‍ ചെടികള്‍ കരുത്തോടെ വളര്‍ന്നു വന്നു നല്ല ഫലം തരും. കൂടുതല്‍ പൂക്കള്‍ വിരിയുകയും ഇവയുടെ പൊഴിച്ചില്‍ തടഞ്ഞ് കായ്പ്പിടുത്തം വര്‍ധിക്കുകയും ചെയ്യും.

Leave a comment

വേരുതീനിപ്പുഴുവിനെയും കായ്തുരപ്പനേയും ജൈവരീതിയില്‍ തുരത്താം

വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള  കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…

By Harithakeralam
ചെടികള്‍ക്കും മുട്ട ഹെല്‍ത്തി ഫുഡ് : എഗ്ഗ് അമിനോ ആസിഡ് തയാറാക്കാം

വേനല്‍മഴ നല്ല പോലെ  മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പച്ചക്കറിച്ചെടികള്‍ നിറയെ കായ്കള്‍: പൂന്തോട്ടം പൂത്തുലയും : പഴത്തൊലി മികച്ച വളം

വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…

By Harithakeralam
കീടങ്ങളെ തുരത്തിയാല്‍ വഴുതനയില്‍ ഇരട്ടി വിളവ്

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…

By Harithakeralam
ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs