കൃത്രിമ നിറം ചേര്‍ക്കാത്ത ഭക്ഷ്യ വസ്തുക്കള്‍ക്കായി ബേക്കറികളില്‍ പ്രത്യേക ഇടമൊരുക്കുന്ന പദ്ധതിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്. നിറമല്ല രുചി എന്ന പേരിലാണ് കോഴിക്കോട് ജില്ലയില്‍ ബോധവത്ക്കരണ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.
കൃത്രിമ നിറം ചേര്‍ക്കാത്ത ഭക്ഷ്യ വസ്തുക്കള്‍ക്കായി ബേക്കറികളില്‍ പ്രത്യേക ഇടമൊരുക്കുന്ന പദ്ധതിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്. നിറമല്ല രുചി എന്ന പേരിലാണ് കോഴിക്കോട് ജില്ലയില്‍ ബോധവത്ക്കരണ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷ നിയമ പ്രകാരം ഭക്ഷ്യ വസ്തുക്കളില്‍ കൃതൃമ നിറങ്ങള്‍ ചേര്‍ക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. കൃത്രിമ നിറങ്ങള്‍ അമിതമായി ശരീരത്തിലെത്തുന്നത് ആസ്മ, അലര്‍ജി, കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവക്ക് കാരണമാകാം. കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസാമ്പിള്‍ പരിശോധന നടത്തി ഫയല്‍ ചെയ്ത കേസുകളുടെ എണ്ണം പരിശോധിച്ചതില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തവ വളരെ കൂടുതലാണെന്ന് കാണപ്പെട്ടു. അതുകൊണ്ടാണ് 'നിറമല്ല രുചി' എന്ന ഒരു ബോധവത്കരണ പരിപാടി ജില്ലയില്‍ ആവിഷ്‌കരിച്ചത്.
ഉല്പാദകര്‍ നിയമ വിരുദ്ധമായായി നിറങ്ങള്‍ ചേര്‍ക്കുന്നത് ഒഴിവാക്കുകയും ഉപഭോക്താക്കളില്‍ നിറമില്ലാത്ത ഉല്പന്നങ്ങളോട് താല്പര്യമുണ്ടാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബേക്കറികളില്‍ നിറമില്ലാത്തവക്കായി ഒരിടം colorless zone ഒരുക്കും.
ജില്ലയിലെ ബേക്കറി ഉല്പാദകരുടെയും വില്പനക്കാരുടെയും സംഘടനയായ ബേക്‌സുമായി സഹകരിച്ചാണ് പരിപാടി നടപ്പില്‍ വരുത്തുകയെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ എ. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
ബേക്കറി ഉല്പന്നങ്ങളില്‍ ചിലതില്‍ നിറങ്ങള്‍ നിയന്ത്രിതമായ അളവില്‍ അനുവദനീയമാണ് എങ്കിലും ചിപ്‌സ്, റസ്‌ക്, ബണ്‍, ബ്രഡ് എന്നിവയില്‍ നിറങ്ങള്‍ ചേര്‍ക്കാന്‍ പാടില്ല. കൃതൃമ നിറങ്ങള്‍ അധികമായി ശരീരത്തില്‍ എത്തുന്നത് ആരോഗ്യകരമല്ല.
ഹോട്ടല്‍ ഭക്ഷണത്തിലൊന്നും തന്നെ കൃത്രിമ നിറം ചേര്‍ക്കാന്‍ പാടില്ല. എന്നാല്‍ ചിലര്‍ ചിക്കന്‍ െ്രെഫ, ബിരിയാണി, കുഴിമന്തി, ചില്ലിചിക്കന്‍, ബീഫ് എന്നിവയിലൊക്കെ നിറം ചേര്‍ത്ത് വില്‍പ്പന നടത്തുന്നവരുണ്ട്. നിയമ വിരുദ്ധമായി കൃതൃമ കളര്‍ ചേര്‍ത്തതിന് ജില്ലയില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉപഭോക്താക്കള്‍ നോ പറയാന്‍ പറഞ്ഞാല്‍ ഉല്പാദകരും അവ ഒഴിവാക്കാന്‍ നിര്‍ബന്ധരാകും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment