ചുരുങ്ങിയ കാലയളവില്‍ മേന്മയേറിയ കുലകള്‍ ലഭിക്കുമെന്നതാണ് ടിഷ്യുകള്‍ച്ചര്‍ വാഴയുടെ പ്രത്യേകത. നേന്ത്രന്‍, റോബസ്റ്റ, പൂവന്‍, ഞാലിപ്പൂവന്‍ തുടങ്ങി എല്ലാ ഇനങ്ങളും ടിഷ്യുകള്‍ച്ചര്‍ ഇനത്തില്‍ ലഭ്യമാണ്.
റെക്കോര്‍ഡ് വിലയാണിപ്പോള്‍ കേരളത്തില്‍ നേന്ത്രപ്പഴത്തിന്. നമ്മുടെ നാട്ടില്‍ കൃഷി കുറഞ്ഞു പോയതാണ് വലിയ വിലക്കയറ്റിന് കാരണം. വ്യാപകമായി നേന്ത്രന്‍ കൃഷി ചെയ്തിരുന്ന മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ കാട്ടുമൃഗങ്ങളുടെ ശല്യവും രോഗ-കീടബാധകളും കാരണം കര്‍ഷകര്‍ ദുരിതത്തിലാണ്. പലരും കൃഷി അവസാനിപ്പിച്ചു. ഇതിന്റെ ഫലമായി വിപണിയില്‍ പഴമെത്തുന്നതു കുറഞ്ഞു, സാധാരണക്കാരന് വാങ്ങാന്‍ കഴിയാത്ത അവസ്ഥയുമായി. ഇവിടെയാണ് ടിഷ്യൂകള്‍ച്ചര്‍ വാഴകളുടെ പ്രസക്തി. ചുരുങ്ങിയ കാലയളവില്‍ മേന്മയേറിയ കുലകള്‍ ലഭിക്കുമെന്നതാണ് ടിഷ്യുകള്‍ച്ചര്‍ വാഴയുടെ പ്രത്യേകത. നേന്ത്രന്‍, റോബസ്റ്റ, പൂവന്‍, ഞാലിപ്പൂവന്‍ തുടങ്ങി എല്ലാ ഇനങ്ങളും ടിഷ്യുകള്‍ച്ചര്‍ ഇനത്തില്‍ ലഭ്യമാണ്. ഗവണ്‍മെന്റ് ഏജന്‍സികള്‍, കൃഷി ഭവനുകള്‍, നേഴ്‌സറികള്‍ എന്നിവ വഴി തൈകള്‍ ലഭിക്കും.
1. മാതൃ സസ്യത്തിന്റെ അതേ രൂപഭാവസ്വഭാവങ്ങളാവും ഉണ്ടാവുക.
2. രോഗ കീട വിമുക്തമായിരിക്കും.
3. തൈകള്‍ എല്ലാം ഒരേ വളര്‍ച്ചാ നിരക്കിലായിരിക്കും.
4. ഏതു കാലാവസ്ഥയിലും നടാം.
ആരോഗ്യമുള്ളതും അത്യുല്‍പ്പാദന ശേഷിയുള്ളതുമായ ഒരു നല്ല മാതൃ വാഴയില്‍ നിന്നും ആയിരക്കണക്കിന് തൈകള്‍ ഉണ്ടാക്കാന്‍ സാധിക്കും. രണ്ടു മാസം പോളിത്തീന്‍ കവറിനുള്ളില്‍ ഗ്രീന്‍ ഹൗസില്‍ വളര്‍ത്തിയ ശേഷമാണ് ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്. തീരെ വലുപ്പം കുറഞ്ഞ തൈകളായതിനാല്‍ നല്ല പരിചരണം ആവശ്യമാണ്. നട്ട് 23 മാസം കഴിയുമ്പോള്‍ സാധാരണ കന്നു പോലെ ഇവ വളര്‍ന്നു വരും.
50 സെ.മീ. സമചതുരത്തിലും, ആഴത്തിലും കുഴിയെടുത്ത്, വരികള്‍ തമ്മിലും വാഴകള്‍ തമ്മിലും രണ്ട് മീറ്റര്‍ അകലം വരത്തക്കവണ്ണം തൈകള്‍ നടണം. നടുന്നതിനു മുന്‍പായി കാല്‍ കിലോ കുമ്മായം ഒരു കുഴിക്ക് എന്ന കണക്കിന് ചേര്‍ത്ത് തടം നന്നായി ഇളക്കണം. തുടര്‍ന്ന് അഞ്ച് ആറ് ദിങ്ങള്‍ക്ക് ശേഷം ഓരോ കുഴിയിലും 5 കിലോ ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ് റ്റോ മേല്‍മണ്ണുമായി യോജിപ്പിച്ചതിനു ശേഷം കുഴി മണ്‍നിരപ്പുവരെ മൂടുക. കുഴിയുടെ നടുവില്‍ തൈ നടാനുള്ള ചെറിയ കുഴി എടുത്ത് വേരുകള്‍ക്ക് ക്ഷതം വരാതെ കവര്‍ കീറി മണ്ണോടു കൂടി നടുക. തൈയുടെ ചുറ്റിനും ഉള്ള മണ്ണ് പതിയെ അമര്‍ത്തി കൊടുക്കുക. ചെറിയ കമ്പു കൊണ്ട് താങ്ങു കൊടുക്കുക. നേരിട്ട് വെയിലേല്‍ക്കാതെ തണല്‍ നല്‍കണം. ഒരു ഹെക്ടറില്‍ 2500 വാഴ വരെ വളര്‍ത്താം.
സാധാരണ വാഴയെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ വളങ്ങള്‍ ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ക്ക് ആവശ്യമാണ്. ജൈവവളങ്ങള്‍ നാലു തവണകളായി നല്‍കണം. ഇത് കൂടാതെ ആദ്യത്തെ മൂന്ന് മാസം കടലപ്പിണ്ണാക്ക് തടത്തില്‍ നല്‍കുന്നതും പച്ചില കമ്പോസ്റ്റ് നല്‍കുന്നതും വളര്‍ച്ച വേഗത്തിലാക്കും. വെള്ളം ആവശ്യത്തിന് കൊടുക്കണം.
സാധാരണ വാഴകള്‍ക്ക് കാണാറുള്ള കൂമ്പടപ്പ്, കൊക്കാന്‍ , മൊസേക്ക് രോഗം തുടങ്ങിയ വൈറസ് രോഗങ്ങള്‍ ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ക്ക് കുറവാണ്. വൈറസ് രോഗബാധയില്ലെന്ന് ഉറപ്പു വരുത്താന്‍ വൈറസ് ഇന്‍ഡക്‌സിങ്ങ് എന്ന സാങ്കേതികവിദ്യ സഹായിക്കുന്നു. മാതൃ സസ്യത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment