കന്നുകാലി, മൃഗ പരിപാലന രംഗത്തെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
വയനാട്: കന്നുകാലി, മൃഗ സംരക്ഷണ മേഖലയിലെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് ഈ മാസം 20 മുതല്‍ പൂക്കോട് കേരള വെറ്റിനറി സര്‍വകലാശാലയില്‍ ആരംഭിക്കും. കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 21ന് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ടി. സിദ്ധിഖ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സര്‍വകലാശാല ഭരണസമിതി അംഗങ്ങളായ കെ.എം. സച്ചിന്‍ദേവ് എംഎല്‍എ, ഇ.കെ. വിജയന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാഥിതികളാകും.
കന്നുകാലി, മൃഗ പരിപാലന രംഗത്തെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കോണ്‍ക്ലേവിന്റെ ഭാഗമായി വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കള്‍ച്ചര്‍ എന്നിവയുടെ സ്റ്റാളുകളാണ് ഒരുക്കുന്നത്. പക്ഷിമൃഗാദികളുടെ ലൈവ് പ്രദര്‍ശനവും വിവിധ എക്‌സ്‌പോകളും നടത്തുന്നുണ്ട്. മൃഗ സംരക്ഷണ വകുപ്പിനു കീഴിലുള്ള വിവിധ ഏജന്‍സികളുടെയും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയും പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും.
കന്നുകാലി, ക്ഷീര കാര്‍ഷിക മേഖലയുടെ സാധ്യതകള്‍, വെല്ലുവിളികള്‍, ജനവാസമേഖലയിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവി ആക്രമണം തടയുന്നതിനുള്ള സാധ്യതകള്‍, ക്ഷീര കാര്‍ഷിക മേഖലയിലുള്‍പ്പടെയുള്ള സംരംഭകത്വ ശാക്തീകരണം, സമുദ്ര മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ സെമിനാറുകള്‍ നയിക്കും.
പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട, മാംസം തുടങ്ങിയ മൂല്യ വര്‍ധിത വസ്തുക്കളുടെ ഉല്‍പാദനക്ഷമതയും വികാസവും ഉറപ്പുവരുത്തുക, കന്നുകാലി മൃഗ പരിപാലന മേഖലയില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആവിശ്യമായ സഹായങ്ങള്‍ നല്‍കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക എന്നിവയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് കന്നുകാലി സംബന്ധമായ രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്കും പ്രതിവിധികള്‍ക്കുമായി തത്സമയ കണ്‍സല്‍ട്ടന്‍സി സൗകര്യവും കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവേശനം. കോണ്‍ക്ലേവ് ഈ മാസം 29ന് സമാപിക്കും.
വയനാട്: കന്നുകാലി, മൃഗ സംരക്ഷണ മേഖലയിലെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് ഈ മാസം 20 മുതല്‍ പൂക്കോട് കേരള വെറ്റിനറി സര്‍വകലാശാലയില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ നാളികേര കര്‍ഷകരുടെ സഹകരണ സംഘങ്ങളുടെ Apex ഫെഡറേഷനായ കേരഫെഡ്, 2020-21 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 97,79,154 രൂപ കേരള സര്‍ക്കാരിന് കൈമാറി. മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയിലൂടെയും…
കൊച്ചി: രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ ശേഖരം കൊണ്ട് ശ്രദ്ധേയമാവുകയാണ് സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ. ലിസി ജംഗ്ഷനിലെ റെന ഇവന്റ് ഹബ്ബില്‍ തിങ്കളാഴ്ച്ച…
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ ജില്ലാ കൃഷി ഫാമില്‍ ജനുവരി രണ്ട് മുതല്‍ ആറ് വരെ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന വിപണന മേള നിറപൊലി അഗ്രി എക്‌സ്‌പോ നടത്തുന്നു.
പാല്‍ വില്‍പ്പനയിലും വന്‍ മുന്നേറ്റണാണ് മലബാര്‍ മില്‍മ നടത്തിയത്. 27.89 ശതമാനം വര്‍ദ്ധന 2018 19ല്‍ 4,95,597 ലിറ്റര്‍ പാല്‍ വിറ്റഴിച്ച സ്ഥാനത്ത് ഇന്ന് വില്‍പ്പന നടത്തുന്നത് 6,33,830 ലിറ്ററാണ്. മൂല്യ…
തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള 'വിള പരിപാലന ശുപാര്‍ശകള്‍ 2024' ന്റെയും കോള്‍ നിലങ്ങളുടെ അറ്റ്‌ലസിന്റെയും പ്രകാശനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.…
കോഴിക്കോട്/ വയനാട്: കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് കേരള വെറ്ററിനറി സര്‍വകലാശാല ഡിസംബര്‍ 20മുതല്‍ 29വരെ വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തുന്ന ആഗോള…
കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…
© All rights reserved | Powered by Otwo Designs
Leave a comment