വില കൂടാന്‍ കാരണങ്ങള്‍ പലതുണ്ടെങ്കിലും കര്‍ഷകന് തിരിച്ചടിയാകുന്നത് രോഗങ്ങളും കീടങ്ങളുമാണ്. കരിക്കുല രോഗം, പിണ്ടിപ്പുഴു എന്നിവയാണിപ്പോഴത്തെ കാലാവസ്ഥയിലെ പ്രധാന പ്രശ്‌നങ്ങള്‍.
നേന്ത്രപ്പഴത്തിന് വില 70 തിനോട് അടുത്തിരിക്കുകയാണ്... മറ്റിനങ്ങളുടെ വിലയും മുകളിലോട്ട് തന്നെ. എന്നാല്‍ കേരളത്തില്‍ വാഴക്കൃഷി നഷ്ടത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. കീട-രോഗ ബാധ തന്നെയാണ് പ്രധാന കാരണം. പന്നി ശല്യം കാരണം ചെറുകിട കര്‍ഷകര്‍ ദുരിതത്തിലായതോടെ നാടന്‍ കായകളുടെ വരവ് കുറഞ്ഞു. വില കൂടാന്‍ കാരണങ്ങള്‍ പലതുണ്ടെങ്കിലും കര്‍ഷകന് തിരിച്ചടിയാകുന്നത് രോഗങ്ങളും കീടങ്ങളുമാണ്. കരിക്കുല രോഗം, പിണ്ടിപ്പുഴു എന്നിവയാണിപ്പോഴത്തെ കാലാവസ്ഥയിലെ പ്രധാന പ്രശ്‌നങ്ങള്‍.
ഈ രോഗമിപ്പോള്‍ കേരളത്തില്‍ വ്യാപകമാണ്. ഇലത്തണ്ടിലും കായ്കളിലും കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. കുല പഴുക്കുമ്പോള്‍ ഈ പാടുകള്‍ വലുതായി കായ്കള്‍ കറുത്ത് അഴുകുന്നു. ഇതോടെ വലിയ നഷ്ടമാണ് കര്‍ഷകനുണ്ടാകുക. തുടക്കത്തിലേ ശ്രദ്ധിച്ചു പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി നഷ്ടമാകും.
നിയന്ത്രിക്കാം
1. ഒരു ശതമാനം ബോര്‍ഡോ മിശ്രിതം, ഫൈറ്റോലാന്‍ നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി കുലകളില്‍ തളിക്കുക.
2. തുടക്കത്തില്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന കണക്കില്‍ കുലകളില്‍ തളിക്കുന്നത് നല്ലതാണ്.
കറുത്ത് തിളക്കമുള്ള ചെല്ലികള്‍ പുറം പോളയ്ക്കുള്ളില്‍ മുട്ടയിടുകയും വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ പിണ്ടിതുരന്നു വലുതാകുകയും ചെയ്യുന്നു. പുറം പോളയില്‍ നിന്നും കൊഴുത്ത ദ്രാവകം പ്രത്യക്ഷമാകുന്നു. വാഴക്കൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു, കുലകള്‍ പാകമാതെ ഒടിയും.
നിയന്ത്രണ മാര്‍ഗങ്ങള്‍
1. പഴയ ഇലകള്‍ വെട്ടിമാറ്റി തോട്ടം വൃത്തിയാക്കി സൂക്ഷിക്കുക. മൂന്നാം മാസം ഇലക്കവിളുകളില്‍ വേപ്പിന്‍ കുരു പൊടിച്ചതിടുക. ഒരു വാഴയ്ക്ക് 50 ഗ്രാമെന്ന തോതില്‍ ഇട്ടാല്‍ മതി.
2. നന്മ അഞ്ച് മില്ലി വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി നാലാം മാസം മുതല്‍ വാഴയുടെ ഇലക്കവിളുകളില്‍ നിറയ്ക്കുകയും തളിക്കുകയും ചെയ്യുക. മാസത്തിലൊരിക്കല്‍ ഇങ്ങനെ ചെയ്യണം.
3. നാലാം മാസം മുതല്‍ ബിവേറി ബസ്സിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലക്കവിളുകളില്‍ നിറയ്ക്കുക. മാസത്തിലൊരിക്കല്‍ ആവര്‍ത്തിക്കുക.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment