കേരഫെഡ് ലാഭവിഹിതം സര്‍ക്കാരിന് കൈമാറി

സംസ്ഥാനത്തെ നാളികേര കര്‍ഷകരുടെ സഹകരണ സംഘങ്ങളുടെ Apex ഫെഡറേഷനായ കേരഫെഡ്, 2020-21 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 97,79,154 രൂപ കേരള സര്‍ക്കാരിന് കൈമാറി.

By Harithakeralam
2024-12-11

തിരുവനന്തപുരം: സംസ്ഥാനത്തെ നാളികേര കര്‍ഷകരുടെ സഹകരണ സംഘങ്ങളുടെ Apex ഫെഡറേഷനായ കേരഫെഡ്, 2020-21 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 97,79,154 രൂപ കേരള സര്‍ക്കാരിന് കൈമാറി. മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയിലൂടെയും മൂല്യവര്‍ദ്ധനയിലൂടെയും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നാളികേര കര്‍ഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 1987ല്‍ കേരള സര്‍ക്കാര്‍ സ്ഥാപിച്ച കേരള കേര കര്‍ഷക സഹകരണ  ഫെഡറേഷന്‍ ലിമിറ്റഡ് (കേരഫെഡ്) സംസ്ഥാനത്തെ നാളികേര കര്‍ഷകരുടെ സഹകരണ സംഘങ്ങളെ പ്രതിനിധീകരിക്കുന്ന പരമോന്നത ഫെഡറേഷനാണ്. നാളികേരത്തെ അധിഷ്ഠിതമാക്കി വൈവിധ്യമാര്‍ന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍  കേരഫെഡ് നിര്‍മിക്കുന്നുണ്ട്.

അതില്‍ 'കേര' എന്ന ബ്രാന്‍ഡില്‍ വില്‍ക്കപ്പെടുന്ന വെളിച്ചെണ്ണയാണ് പ്രധാനമായിട്ടുള്ളത്. കൂടാതെ  കേര ഡെസിക്കേറ്റഡ് കോക്കനട്ട്, കോക്കനട്ട് മില്‍ക്ക് പൌഡര്‍, ഹെയര്‍ ഓയില്‍ എന്നിവയും കേരഫെഡ് ഉത്പാദിപ്പിക്കുന്നുണ്ട്. നാളികേര കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ച തേങ്ങയ്ക്ക്  ന്യായമായ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ആവിഷ്‌കരിച്ച പച്ചതേങ്ങാ സംഭരണം പദ്ധതി നടപ്പാക്കാനുള്ള ഉത്തരവാദിത്തവും കേരള സര്‍ക്കാര്‍ കേരഫെഡിനെ ഏല്‍പ്പിച്ചിട്ടുണ്ട്.

കേരഫെഡിന്റെ 2020-21 സാമ്പത്തികവര്‍ഷത്തെ അറ്റാദായം 2.16 കോടി രൂപയാണ്.  1.83% ലാഭവിഹിതമാണ് ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ കേരഫെഡിന്റെ 98% ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റെ പേരിലാണ്. കേരള സര്‍ക്കാരിന്റെ കൈവശമുള്ള ആകെ ഓഹരികളുടെ മൂല്യം 53.43 കോടി രൂപ ആണ്.  മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ബഹു.കൃഷി മന്ത്രി  പി പ്രസാദ്, കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി, വൈസ് ചെയര്‍മാന്‍ കെ. ശ്രീധരന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അഡ്വ. എം.സി. ബിനുകുമാര്‍,  കെ സി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്  തുകയുടെ ചെക്ക് ബഹു. മുഖ്യമന്ത്രിക്ക് കൈമാറി. കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ സാജു കെ സുരേന്ദ്രന്‍ ഐ.ഇ.എസ്. മറ്റ് ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനുള്ള സര്‍ക്കാര്‍  ശ്രമങ്ങള്‍ക്ക് കൈത്താങ്ങായി കേരഫെഡിലെ ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ  1,75,397 രൂപയും കേരഫെഡ്  വിഹിതമായ 10 ലക്ഷം രൂപയും ചേര്‍ത്ത്  11,75,397 രൂപയും തദവസരത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കൈമാറി. ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ നൂതന ആശയങ്ങളിലൂടെ കാര്യക്ഷമത വര്‍ധിപ്പിച്ചും   മികച്ച മാനേജ്‌മെന്റ് നടപടികളിലൂടെയും  മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളിലും കാഴ്ചവെക്കാന്‍ കഴിയുമെന്ന് കേരഫെഡ് പ്രതീക്ഷിക്കുന്നു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs