കഴിഞ്ഞ മഴക്കാലത്ത് നട്ട ഫല വൃക്ഷ തൈകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കേണ്ട സമയമാണിപ്പോള്‍.
വേനല്‍ച്ചൂടിന്റെ ശക്തി ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ മഴ പേരിനു പോലും ലഭിച്ചിട്ടില്ല. ഏപ്രില്‍-മേയ് മാസങ്ങളിലെ കൊടും ചൂട് നമുക്ക് മുന്നിലുണ്ട്. കഴിഞ്ഞ മഴക്കാലത്ത് നട്ട ഫല വൃക്ഷ തൈകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കേണ്ട സമയമാണിപ്പോള്‍. ഇല്ലെങ്കില്‍ വലിയ വില കൊടുത്ത് വാങ്ങി നട്ട ചെടികള്‍ നശിച്ചു പോകാന്‍ കാരണമാകും.
മണ്ണില്‍ നട്ട് ഒരു വര്‍ഷമായ ചെടികള്‍ക്ക് വേനലില്‍ പ്രത്യേക പരിചരണം നല്‍കണം. ഈ വേനല്‍ കടന്നു കിട്ടിയാല്‍ പിന്നെ അവ നല്ല പോലെ വളര്‍ന്നു കൊളളും. ഇപ്പോള്‍ ശോഷിച്ചു പോയാല്‍ വളര്‍ച്ചയെ അതു പ്രതികൂലമായി ബാധിക്കും.
നന പ്രധാനം
നട്ട് ഒരു വര്‍ഷമായ തൈകള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കൃത്യമായി ജലസേചനം നല്‍കുകയെന്നതാണ് പ്രധാന കാര്യം. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും നനയ്ക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഏറെ നല്ലതാണ്. എന്നാല്‍ തടത്തില്‍ വലിയ തോതില്‍ വെള്ളം കെട്ടിക്കിടക്കാനും പാടില്ല. ഫംഗസ് രോഗങ്ങള്‍ക്കിതു കാരണമാകും.
മറ നല്‍കാം
ചെറിയ ചെടികള്‍ക്ക് ശക്തമായ വെയിലില്‍ നിന്നും രക്ഷനേടാനായി മറ നല്‍കുന്നത് നല്ലതാണ്. ചുവട്ടില്‍ നിന്നുമൊരടി അകലത്തില്‍ ചെടിയുടെ ഉയരത്തോളം വരുന്ന നാലു കമ്പുകള്‍ കുത്തി നാട്ടുക. അതിനു ചുറ്റും തെങ്ങ് /കമുക് പട്ടകള്‍, വാഴയുടെ ഉണങ്ങിയ ഇലകള്‍, തണല്‍ നല്‍കുന്ന തരം വലകള്‍ എന്നിവ ഉപയോഗിച്ച് മറ തയാറാക്കാം. മുകളില്‍ നിന്നും സൂര്യ പ്രകാശം ലഭിക്കുന്ന വിധത്തിലായിരിക്കണമിതു തയാറാക്കേണ്ടത്. തണ്ട് മണ്ണില്‍ മുട്ടുന്ന ഭാഗത്തു മണ്ണ് ചൂടായി തൊലി ഉണങ്ങി മുകളിലേക്കുള്ള ജലത്തിന്റെ സെര്‍ക്യൂട്ട് നിന്ന് പോയാണ് ചെടി ഉണങ്ങിപ്പോകുന്നത്. ഇലകള്‍ക്ക് സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനാല്‍ ചെടിയുടെ ചുവട്ടില്‍ മറകൊടുക്കണം.
പുതയിടാം
ചെടികളുടെ ചുവട്ടില്‍ പുതയിടുന്ന രീതി നാമെല്ലാം പ്രയോഗിക്കുന്നതാണ്. ചകിരി, വാഴപ്പിണ്ടി, കരിയിലകള്‍ തുടങ്ങിയവയെല്ലാം പുതയിടാനായി ഉപയോഗിക്കാം. മറയൊരുക്കുന്നതിന് മുമ്പ് പുതയിടുന്നതുമേറെ നല്ലതാണ്. ചെടിയുടെ ചുവട്ടില്‍ തണ്ടും മണ്ണും കൂട്ടിമുട്ടുന്ന ഭാഗത്തു സൂര്യ പ്രകാശമേല്‍ക്കാത്ത വിധത്തിലാണ് പുതയിടേണ്ടത്.
നട്ട് രണ്ടോ മൂന്നോ വര്‍ഷമായ ചെടികള്‍ക്ക് അത്യാവശ്യം തടിയൊക്കെ വന്നിട്ടുണ്ടാകും. നന, വളപ്രയോഗം തുടങ്ങിയ കാര്യങ്ങളൊക്കെ ഈ സമയത്ത് കൃത്യമായി ചെയ്യണം.
വെള്ള പൂശല്‍
രണ്ടാം വര്‍ഷം മുതല്‍ ചെടിക്കു തടി വന്നു കഴിഞ്ഞാല്‍ അടിയിലെ ഇലകളെല്ലാം കൊഴിഞ്ഞു പോകും. ആ ഭാഗങ്ങളില്‍ ബ്രൗണ്‍ കളറായയ തണ്ടുണ്ടാകും. ഇവിടെ വെള്ള പൂശുന്നതു നല്ലതാണ്. കുമ്മായം വെള്ളത്തില്‍ കലക്കി ബ്രഷ് ഉപയോഗിച്ചു പൂശുകയാണ് വേണ്ടത്.
രാസവളപ്രയോഗങ്ങള്‍ അരുത്
ചെടിയുടെ ചുവട്ടില്‍ മണ്ണ് ചൂടാവാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുക. വേനല്‍കാലത്തു രാസവള പ്രയോഗം നിര്‍ബന്ധമായും ഒഴിവാക്കണം. ചെടികളുടെ ചുവട്ടിലെ കളകള്‍ സമയത്ത് നീക്കം ചെയ്യണം. വേനല്‍ കഴിഞ്ഞു മഴ തുടങ്ങിയാല്‍ മറനീക്കി ചുവടു ഇളക്കി വളങ്ങളും മറ്റും ചെയ്യാം.
നല്ല പരിചരണം നല്കിയാല് ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്കാന് നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…
മഴയൊന്നു മാറി നില്ക്കുന്നതിനാല് പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പഴമായി കഴിക്കാനും സ്ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…
© All rights reserved | Powered by Otwo Designs
Leave a comment