നല്ല പോലെ ശ്രദ്ധിച്ചാല്‍ മാത്രമേ മികച്ച കുല വിപണിയിലെത്തിച്ച് വിലക്കയറ്റത്തിന്റെ ഗുണം സ്വന്തമാക്കാന്‍ കഴിയൂ.
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. രോഗങ്ങള്‍ വലിയ തോതില്‍ കേരളത്തിലെ വാഴത്തോട്ടങ്ങളെ ആക്രമിക്കുന്നുണ്ട്. നല്ല പോലെ ശ്രദ്ധിച്ചാല്‍ മാത്രമേ മികച്ച കുല വിപണിയിലെത്തിച്ച് വിലക്കയറ്റത്തിന്റെ ഗുണം സ്വന്തമാക്കാന്‍ കഴിയൂ.
1. നാലുമാസം പ്രായമായ വാഴകള്‍ക്ക് വാഴ ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതില്‍ വളപ്രയോഗം നടത്തണം.
2. ഇലപ്പുള്ളി രോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം എന്ന തോതില്‍ തളിക്കുക.
3. ഇലപ്പുള്ളി രോഗം കണ്ടെത്തിയാല്‍ വാഴകള്‍ക്ക് 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കേണ്ടതുമാണ്.
4. തോട്ടം വൃത്തിയായി സൂക്ഷിക്കുക. ഉണങ്ങിയ ഇലകളും ആവശ്യമില്ലാത്ത കന്നുകളുമെല്ലാം നശിപ്പിക്കുക.
5. പിണ്ടിപ്പുഴുവിനെതിരെ ജാഗ്രത പാലിക്കണം. മൂന്നാം മാസം ഇലക്കവിളുകളില്‍ വേപ്പിന്‍ കുരു പൊടിച്ചതിടുക. ഒരു വാഴയ്ക്ക് 50 ഗ്രാമെന്ന തോതില്‍ ഇട്ടാല്‍ മതി.
6. നാലാം മാസം മുതല്‍ ബിവേറി ബസ്സിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലക്കവിളുകളില്‍ നിറയ്ക്കുക. മാസത്തിലൊരിക്കല്‍ ആവര്‍ത്തിക്കുക.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment