കുടവയര്‍ മിക്കയുവാക്കളുടേയും പ്രധാന പ്രശ്‌നമാണ്. കംപ്യൂട്ടറിന് മുന്നിലുള്ള ജോലിയും വ്യായാമക്കുറവും ഭക്ഷണരീതിയില്‍ വന്ന മാറ്റവുമൊക്കെ കുടവയറിന് കാരണമാണ്. കൃത്യമായി വ്യായാമം ചെയ്യുന്നതിനോടൊപ്പം ചില പാനീയങ്ങളും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും.
ഏറെ ഗുണങ്ങള്‍ നിറഞ്ഞ ഉലുവയിട്ട വെള്ളം ഔഷധ ഗുണമുള്ളതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഉലുവാവെള്ളം നല്ലതാണ്.വയര്‍ നിറഞ്ഞ തോന്നലുമുണ്ടാക്കുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നതും കുറവാകും. ഇതെല്ലാം തടി കുറയ്ക്കാനും ചാടിയ വയര്‍ കുറയ്ക്കാനും നല്ലതാണ്. ഉലുവാ കുതിര്‍ത്ത വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതാണ് നല്ലത്.
കിടക്കയില്‍ നിന്ന് എണീറ്റാലുടന്‍ ചൂടു ചായയും കാപ്പിയും നമ്മുടെ സ്ഥിരം ശീലമാണ്. രാവിലെ, പ്രത്യേകിച്ചും വെറുംവയറ്റില്‍ ഇവ കഴിക്കുന്നത് അത്ര നല്ല ശീലമല്ല. അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. പാലൊഴിച്ച ചായ പോലുള്ളവ കൊഴുപ്പുണ്ടാക്കും വയര്‍ ചാടും. ഇതിന് പരിഹാരമാണ്് ഗ്രീന്‍ ടീ. ഇതിലെ ആന്റിഓക്സിഡന്റുകളാണ് തടി കുറയ്ക്കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കും. രാവിലെ ചായ, കാപ്പി ശീലങ്ങളുള്ളവര്‍ ഗ്രീന്‍ ടീയിലേയ്ക്ക് മാറാം.
ഇഞ്ചി നല്ലൊരു ഔഷധമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൊഴുപ്പയലിയിച്ചു കളയാന്‍ ഏറെ നല്ലതാണ് ഇഞ്ചി. മഞ്ഞളും കൊഴുപ്പ് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇവ രണ്ടും ചേര്‍ത്തു തിളപ്പിച്ച വെളളം രാവിലെ കുടിക്കുന്നത് ഏറെ ഗുണം നല്‍കുന്നു. ജിഞ്ചര്‍ ടര്‍മറിക് ടീ എന്ന പേരിലാണിത് അറിയപ്പെടുന്നത്.ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment