തമിഴ്‌നാട്ടില്‍ നിന്നുള്ള രാജപാളയം നായ്ക്കള്‍, ചിപ്പിപ്പാറെ നായ്ക്കള്‍, കര്‍ണാടകയില്‍ നിന്നുള്ള മുധോള്‍ ഹൗണ്ട് എന്നീ ഇനങ്ങളാണ് ദേശീയ തലത്തില്‍ ബ്രീഡ് പദവി നേടിയിട്ടുള്ളത്.
പ്രാദേശികമായി അറിയപ്പെടുന്ന നായയിനങ്ങള്‍ ഇന്ത്യയില്‍ ഏറെയുണ്ടെങ്കിലും ഒരു ബ്രീഡ് എന്ന നിലയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട തദ്ദേശീയ വളര്‍ത്തുനായ ജനുസ്സുകള്‍ നമുക്ക് മൂന്നെണ്ണം മാത്രമേയുള്ളൂ. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജപാളയം നായ്ക്കള്‍, ചിപ്പിപ്പാറെ നായ്ക്കള്‍, കര്‍ണാടകയില്‍ നിന്നുള്ള മുധോള്‍ ഹൗണ്ട് എന്നീ ഇനങ്ങളാണ് ദേശീയ തലത്തില്‍ ബ്രീഡ് പദവി നേടിയിട്ടുള്ളത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എ.ആര്‍.) കീഴില്‍ ഹരിയാണയിലെ കര്‍ണാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആനിമല്‍ ജനറ്റിക്‌സ് റിസോഴ്‌സസ് ബ്യൂറോയാണ് (എന്‍. ബി. എ. ജി. ആര്‍. ) രാജ്യത്തെ വളര്‍ത്തുമൃഗജനുസ്സുകള്‍ക്ക് ബ്രീഡ് പദവി നല്‍കുന്നത്.ബ്രീഡ്റജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഈ സ്ഥാപനം പുറത്തിറക്കുകയും പുതുക്കുകയും ചെയ്യുന്ന ദേശീയബ്രീഡ്രജിസ്റ്റര്‍ തദ്ദേശീയ ജനുസ്സുകളുടെ വൈവിധ്യം അടയാളപ്പെടുത്തുന്ന അംഗീകൃതവും ഔദ്യോഗികവുമായ രേഖയാണ്.
തമിഴ്‌നാടിന്റെ സ്വകാര്യ അഹങ്കാരമായ രാജപാളയം നായ്ക്കള്‍ അവയുടെ പേരുപോലെ വേട്ട നായ്ക്കള്‍ക്കിടയിലെ രാജാവാണ്. രണ്ട് മണിക്കൂര്‍ വരെ നിര്‍ത്താതെ ഓടാനുള്ള കായികക്ഷമത രാജപാളയത്തിനുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയാണ് വേഗത. വിരുദുനഗര്‍, തിരുനെല്‍വേലി, മധുര ജില്ലകളാണ് രാജപാളയം നായ്ക്കളുടെ ജന്മഭൂമിക. പേശീബലത്തിലും കായികശേഷിയിലും മികവേറെയുള്ള രാജപാളയത്തിന് വെളുപ്പഴകാണ്. പഴയകാലത്ത് യുദ്ധങ്ങള്‍ക്ക് പോലും ഈ നായജനുസ്സിന്റെ ശക്തി അന്നത്തെ രാജാക്കന്മാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. ടിപ്പു സുല്‍ത്താന്‍ ധാരാളം രാജപാളയം നായ്കളെ സംരക്ഷിച്ചിരുന്നതായും അവയെ ചേര്‍ത്ത് വലിയ ഒരു നായ്പട്ടാളം ഉണ്ടാക്കിയതായും ചരിത്രരേഖകളുണ്ട്. ബ്രിട്ടീഷുകാരായിട്ടുള്ള യുദ്ധത്തില്‍ ബ്രിട്ടീഷ് കുതിരപ്പട്ടാളത്തെ ആക്രമിക്കാന്‍ രാജപാളയം നായ്ക്കള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്രേ. ഇന്ത്യന്‍ നായ ജനുസ്സുകള്‍ക്കിടയില്‍ ഏറ്റവും ബുദ്ധിശക്തിയും അനുസരണയുമുള്ള ഇനമെന്ന വിശേഷണമുള്ളവരാണ് ചിപ്പിപ്പാറെ നായ്ക്കള്‍. വിരുദുനഗര്‍, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി, മധുര എന്നീ പ്രദേശങ്ങളിലാണ് ചിപ്പിപ്പാറെ കൂടുതലായി കാണപ്പെടുന്നത്.
ലോകത്തെ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ വേട്ടപ്പട്ടിയിനമായി കണക്കാക്കുന്ന അറേബ്യന്‍ ഭൂപ്രദേശത്തെ സലൂഖി ശ്വാനജനുസ്സിന്റെ പിന്മുറക്കാരാണ് ചിപ്പിപ്പാറെയെന്ന് കണക്കാക്കുന്നു.ഇന്ത്യന്‍ സായുധസേനയുടെ ശ്വാനപ്പടയിലേക്ക് ആദ്യമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ ജനുസ്സ് നായയാണ് മുധോള്‍ ഹൗണ്ട്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ മുധോളിലെ ഘോര്‍പഡെ രാജവംശം ഉരുത്തിരിച്ച ഇനമാണിത്. ഇംഗ്ലണ്ട്സന്ദര്‍ശന വേളയില്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന് ഈ നായ്ക്കളെ മുധോള്‍ രാജാവ് സമ്മാനിച്ചതോടെയാണ്മുധോള്‍ ഹൗണ്ട് എന്ന് പേര് ലഭിക്കുന്നത്. കാരവാന്‍ ഹൗണ്ട് എന്നും ഈ ജനുസ് അറിയപ്പെടുന്നു. വേട്ടയിലും വേഗത്തിലും കാഴ്ചശക്തിയിലും കരുത്തിലും ബുദ്ധിശക്തിയിലും വിശ്വാസ്യതയിലുമെല്ലാം മുന്‍നിരക്കാരാണ് മുധോള്‍ ഹണ്ട് നായ്ക്കള്‍. ലാബ്രഡോര്‍ നായ്ക്കള്‍ 90 സെക്കന്‍ഡുകള്‍കൊണ്ട് പൂര്‍ത്തിയാക്കുന്ന ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് അതിന്റെ പകുതി സമയം മതി. പ്രധാനമന്ത്രിക്ക് സുരക്ഷാകവചം നല്‍കുന്നതിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സ്‌ക്വാഡില്‍2022ല്‍ മുധോള്‍ ഹൗണ്ട്‌സ് നായ്ക്കളെ ഉള്‍പ്പെടുത്തിയിരുന്നു.
ഔദ്യോഗിക ബ്രീഡ് എന്ന പദവിയുടെ തിളക്കമൊന്നുമില്ലങ്കിലും നമ്മുടെ തദ്ദേശീയ നായജനുസ്സുകളില്‍ മികവും മേന്മയും ഏറെയുള്ള ഇനമാണ് ഇന്ത്യന്‍ പരിയാ നായ്ക്കള്‍. നമ്മള്‍ നാടന്‍ പട്ടികള്‍ എന്നും തെരുവുനായ്ക്കളെന്നുമെല്ലാം വിളിച്ചു വിലകുറച്ചു കാണുന്ന ഇനമാണെങ്കിലും ഇണക്കി വളര്‍ത്തിയാല്‍ അടുപ്പത്തിലും അനുസരണയിലും മറ്റേത് ശ്വാന ജനുസ്സിനേയും വെല്ലുന്ന സ്വഭാവ സവിശേതകളുള്ള ഇനമാണ് ഇന്ത്യന്‍ പരിയാ (Indian pariah dog) നായ്ക്കള്‍. മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ നായ വര്‍ഗ്ഗത്തിലാണ് നമ്മുടെ ഇന്ത്യന്‍ പരിയാ നായ്ക്കളുടെ സ്ഥാനമെന്നാണ് ഈ മേഖലയിലെ ഗവേഷണങ്ങള്‍ പറയുന്നത്. പല മേഖലകളില്‍ നിന്നും കണ്ടെത്തിയ പ്രാചീന നായ ഫോസിലുകള്‍ക്ക് ഇന്നത്തെ ഇന്ത്യന്‍ പരിയാ നായ്ക്കളുമായാണ് സാമ്യം എന്നാണ് ഗവേഷകരുടെ അഭിപ്രായം.
തെരുവില്‍ ജനിച്ച് മഴയെയും വെയിലിനെയും മറ്റെല്ലാ പ്രതികൂലതകളെയും നേരിട്ട് പലതലമുറകളായി ഉരുത്തിരിഞ്ഞ ജനുസ്സായതിനാല്‍ അതിജീവനത്തിന്റെ കരുത്ത് ഇന്ത്യന്‍ പരിയാ നായ്ക്കള്‍ക്ക് ഏറെയുണ്ട്. മറ്റ് ജനുസ്സുകളിലെന്നപോലെ മഴനനഞ്ഞാല്‍ പനിയോ ചുമയോ വെയിലേറ്റാല്‍ സൂര്യാഘാതമോ ഹീറ്റ്‌സ്‌ട്രോക്കോ ഇന്ത്യന്‍ പെരിയായെ ബാധിക്കില്ല. പാര്‍വോ, ബബീസിയ തുടങ്ങി നായ്ക്കളെ ബാധിക്കുന്ന സാംക്രമികരോഗാണുക്കള്‍ക്കും ഇന്ത്യന്‍ പരിയയെ എളുപ്പം കീഴടക്കാനാവില്ല. വിദേശ ജനുസ്സുകളായ ലാബ്രഡോര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ നായ്ക്കളില്‍ പൊതുവെ കാണുന്ന രോഗങ്ങള്‍ ഇന്ത്യന്‍ പരിയാ നായ്ക്കളെ ബാധിക്കുന്നതും കുറവാണ്.
അമിതവണ്ണം, പ്രമേഹം, ഹൃദയ രോഗങ്ങള്‍ തുടങ്ങി വിദേശജനുസ്സുകളുടെ കൂടെപ്പിറപ്പായ ലൈഫ് സ്‌റ്റൈല്‍ രോഗങ്ങള്‍ ഇന്ത്യന്‍ പെരിയായെ തേടിയെത്തുന്നതും അത്യപൂര്‍വ്വം. രോഗങ്ങള്‍ കുറയുന്നതോടെ വളര്‍ത്തുന്നവര്‍ക്ക് പരിപാലന ചിലവും കുറയും. തീറ്റയില്‍ റെഡി മെഡ് ഡോഗ് ഫുഡ്‌സ് തന്നെ വേണമെന്ന നിര്‍ബന്ധമൊന്നും ഇന്ത്യന്‍ പരിയാക്കില്ല. നമ്മള്‍ കഴിക്കുന്നതെന്തും കഴിക്കും. ബുദ്ധിശക്തിയിലും ഓര്‍മശക്തിയിലും കായികകരുത്തിലും ശരീരക്ഷമതയിലും ഇന്ത്യന്‍ പെരിയാ ഒരു പടി മുന്നില്‍ തന്നെ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയുള്ള പ്രകൃതിയുടെ സ്വാഭാവിക തിരഞ്ഞെടുപ്പ് വഴി രൂപം കൊണ്ടിട്ടുള്ളതാണ് പരിയായുടെ ഈ സ്വഭാവസവിശേഷതകളത്രയും. കുഞ്ഞു നാളില്‍ കൂടെ കൂട്ടിയാല്‍ പരമാവധി ആയുസ്സായ പതിമൂന്ന് പതിനഞ്ച് വയസ്സ് വരെ അവ നമുക്കൊപ്പമുണ്ടാവും. പ്രജനനത്തില്‍ താത്പര്യമില്ലങ്കില്‍ ആറുമാസം പ്രായമെത്തുമ്പോള്‍ വന്ധ്യംകരണം നടത്തണം. വന്ധ്യംകരണം നടത്തുന്നതോടെ ആണ്‍നായ്ക്കള്‍ കൂടുതല്‍ ശൗര്യമുള്ളവയായി മാറും. വര്‍ഷാവര്‍ഷം പേവിഷബാധ, എലിപ്പനി, പാര്‍വോ, ഡിസ്റ്റംബര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും തടയാനുള്ള വാക്‌സിനുകള്‍ എടുക്കേണ്ടതും പ്രധാനം.
ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍ ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…
ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ 440 ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…
ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…
വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…
ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…
© All rights reserved | Powered by Otwo Designs
Leave a comment