വെളുത്ത പഞ്ഞിപോലുളള മീലിമൂട്ടയെയും പരന്ന ആകൃതിയിലുളള ശല്‍ക്കകീടങ്ങളേയും നിയന്ത്രിക്കാനായി ജൈവ രീതിയിലുള്ള മാര്‍ഗങ്ങള്‍ നോക്കാം.
ചൂടു ക്രമാതീതമായി കൂടിയതോടെ കീടങ്ങളുടെ ആക്രമണവും വര്‍ധിച്ചിരിക്കുകയാണ്. മീലി മൂട്ടയുടെ ആക്രമണം പച്ചക്കറികളിലും പഴച്ചെടികളിലും രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്. വളരെപ്പെട്ടെന്ന് വംശവര്‍ധനവ് നടത്തുന്ന മീലി മൂട്ടയെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കണം, ഇല്ലെങ്കില്‍ നീരൂറ്റിക്കുടിച്ച് ചെടികള്‍ നശിപ്പിക്കും. വെളുത്ത പഞ്ഞിപോലുളള മീലിമൂട്ടയെയും പരന്ന ആകൃതിയിലുളള ശല്‍ക്കകീടങ്ങളേയും നിയന്ത്രിക്കാനായി ജൈവ രീതിയിലുള്ള മാര്‍ഗങ്ങള്‍ നോക്കാം.
1. അഞ്ച് ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞു ചൂടു വെളളത്തില്‍ ലയിപ്പിച്ചു ചെടികളില്‍ തളിച്ചു കൊടുക്കുക. ഇതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ലക്കാനിസീലിയം ലക്കാനിയെന്ന കുമിള്‍ പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കണം.
2. മീലി മൂട്ടയുടെ എണ്ണം കുറവാണെങ്കില്‍ ശക്തിയായി വെള്ളം ചീറ്റിച്ചാല്‍ മതി, രണ്ടു ദിവസത്തിലൊരിക്കല്‍ രാവിലെയും വൈകിട്ടും ഇങ്ങനെ ചെയ്യണം. തുടക്കസമയമാണെങ്കില്‍ മാത്രമേ ഈ രീതി വിജയിക്കൂ.
3. സോപ്പ്, ഹാന്‍ഡ് വാഷ്, ഷാംപു എന്നിവയില്‍ ഏതെങ്കിലുമൊന്ന് മൂന്ന് മില്ലിയെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുക.
4. മിലി മൂട്ടയുടെ ആക്രമണം രൂക്ഷമാണെങ്കില്‍ ഈ മാര്‍ഗം പ്രയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് മില്ലി വേപ്പെണ്ണ, മൂന്നു മില്ലി സോപ്പ്, മൂന്ന് മില്ലി മണ്ണെണ്ണ എന്നിവ കലര്‍ത്തി നന്നായി തളിച്ചു കൊടുക്കുക. രണ്ടു ദിവസത്തിലൊരിക്കല്‍ ഈങ്ങനെ ചെയ്യണം.
5. പപ്പായയെ ബാധിക്കുന്ന മീലിമൂട്ടക്കെതിരെ അസിരോഫാഗസ് എന്ന എതിര്‍ പ്രാണികളെ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment