പൂത്ത മാവുകളിലാകട്ടെ പൂക്കളും കുഞ്ഞു മാങ്ങകളും കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ മാറ്റം തന്നെയാണിതിനു പ്രധാന കാരണം.
കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ കാരണം ഇത്തവണ കേരളത്തില്‍ ഏറെ വൈകിയാണ് മാവുകള്‍ പൂത്തത്. ഡിസംബറിലും ജനുവരിയിലും മഴ പെയ്തതോടെ മാവുകളില്‍ ഉത്പാദനം കുറഞ്ഞു. പൂത്ത മാവുകളിലാകട്ടെ പൂക്കളും കുഞ്ഞു മാങ്ങകളും കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ മാറ്റം തന്നെയാണിതിനു പ്രധാന കാരണം. പകല്‍ സമയങ്ങളില്‍ നല്ല ചൂടും രാത്രി തണുപ്പുമുള്ള കാലാവസ്ഥ കാരണം ഫംഗല്‍ ആക്രമണവും മാവുകളിലുണ്ട്. ഇവയ്ക്കുള്ള പരിഹാരങ്ങള്‍ നോക്കാം.
1. പൂത്ത് കണ്ണിമാങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയാല്‍ മാവിന് നല്ല പോലെ നനച്ചു കൊടുക്കാം. മാവ് പൂക്കും വരെ നനയ്ക്കരുതെന്നാണ് പറയുക. പൂത്ത് തുടങ്ങിയാല്‍ പിന്നെ നനയ്ക്കണം. വൈകുന്നേരമാണ് വെള്ളമൊഴിക്കാന്‍ പറ്റിയ സമയം. വെള്ളം യഥേഷ്ടം കിട്ടിയാല്‍ മാത്രമേ മാങ്ങകള്‍ വളരൂ. വെയില്‍ പോയ ശേഷം നനച്ചാല്‍ ചുവട്ടില്‍ തണുപ്പ് കുറേ സമയം നിലനില്‍ക്കുകയും ചെയ്യും.
2. പൂക്കളുണ്ടായി തുടങ്ങിയാലുടന്‍ വളപ്രയോഗവും നടത്തണം. നല്ല പോലെ ഉണങ്ങിയ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ സ്യൂഡോമോണസുമായി ചേര്‍ത്ത് തടത്തിലിട്ടു കൊടുക്കാം.
3. മാങ്ങകള്‍ വലുതായി തുടങ്ങിയാല്‍ പൊട്ടാഷും ജൈവവളങ്ങളും ചേര്‍ത്ത് കൊടുക്കാം. മാങ്ങകള്‍ നല്ല വലിപ്പവും രുചിയുമുള്ളതാകാനിതു സഹായിക്കും.
4. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലര്‍ത്തി തടത്തിലൊഴിച്ചു കൊടുക്കാം. പൂക്കളില്‍ സ്േ്രപ ചെയ്യാന്‍ പറ്റുകയാണെങ്കില്‍ ഏറ്റവും നല്ലതാണ്. ഉയരം കുറഞ്ഞ മാവുകളാണെങ്കില്‍ സ്േ്രപ ചെയ്യാം. പൂക്കളുണ്ടാക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ സ്യൂഡോമോണസ് ഉത്പാദിപ്പിക്കും.
5. ഈസമയത്ത് തടത്തില്‍ പുതയിട്ടു കൊടുക്കുന്നതും ഗുണം ചെയ്യും. മാവിന്റെ തന്നെ ഇലകള്‍ ഉപയോഗിച്ച് പുതയിടാം. അല്ലെങ്കില്‍ ചകിരി ഉപയോഗിക്കാം.
6. പൊഴിഞ്ഞ വീണ മാങ്ങകളുടെ അറ്റത്ത് കരിഞ്ഞ പാടുകളുണ്ടെങ്കില്‍ ഫംഗസ് ആക്രമണമാണ്. സ്യൂഡോമോണസ് സ്േ്രപ ചെയ്യുകയാണ് പരിഹാരം. ഒരു ലിറ്ററിലേക്ക് 10 ഗ്രാം ശര്‍ക്കര കൂടി ചേര്‍ത്താല്‍ നല്ലത്. 10 ദിവസം ഇടവിട്ട് ചെയ്യണം.
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ…
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.…
© All rights reserved | Powered by Otwo Designs
Leave a comment