ലാക്റ്ററേറ്റ് കലര്‍ന്ന മണ്ണില്‍ മത്തന്‍ നല്ല വിളവ് നല്‍കണമെങ്കില്‍ പ്രത്യേക പരിചരണം നല്‍കിയേ പറ്റൂ.
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ് കലര്‍ന്ന മണ്ണില്‍ മത്തന്‍ നല്ല വിളവ് നല്‍കണമെങ്കില്‍ പ്രത്യേക പരിചരണം നല്‍കിയേ പറ്റൂ
കാല്‍സ്യം, വൈറ്റിമന്‍ എ, മംഗ്‌നീഷ്യം, പ്രോട്ടീന്‍, പൊട്ടാസ്യം, സിങ് എന്നിവയെല്ലാം ധാരാളം അടങ്ങിയ പച്ചക്കറിയാണ് മത്തന്‍. ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ചെറുക്കാനും കണ്ണ്, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും മത്തന്‍ ഏറെ നല്ലതാണ്. മത്തങ്ങയെപ്പോലെ ഇതിന്റെ ഇലയും പൂവും കുരുവുമെല്ലാം നാം കഴിക്കാറുണ്ട്. എന്നാല്‍ മുകളില്‍പ്പറഞ്ഞവയെല്ലാം മത്തങ്ങയിലുണ്ടാകണമെങ്കില്‍ നാം വളമായി ഇവ നല്‍കിയേ പറ്റൂ. കേരളത്തിലെ മണ്ണില്‍ ഇത് വളരെ കുറവായതിനാല്‍ വളമായി തന്നെ നല്‍കണം.
മത്തന്‍ കൃഷി ചെയ്യുന്ന എല്ലാവരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് പൂ കൊഴിച്ചില്‍. മൂലകങ്ങളുടെ അഭാവം തന്നെയാണിതിന് കാരണം. നടാനായി തടം ഒരുക്കുന്നതുമുതല്‍ ഇക്കാര്യം ശ്രദ്ധിക്കണം. മണ്ണ് നന്നായി കിളച്ച് ഇളക്കി കുമ്മായം ചേര്‍ത്ത് നനയ്ക്കണം. തടങ്ങള്‍ തമ്മിലും വിത്തിട്ട കുഴികള്‍ തമ്മിലും നാല് അടിയെങ്കിലും അകലം പാലിക്കണം. എന്നാലെ വളങ്ങള്‍ വലിച്ചെടുക്കാന്‍ പാകത്തിന് വള്ളികള്‍ക്ക് വളരാന്‍ കഴിയൂ.
കുമ്മായം ചേര്‍ത്തിളക്കിയ ശേഷം മാത്രമേ വിത്തിടാന്‍ പാടൂ എന്നു മുന്നേ പറഞ്ഞല്ലോ. ഇനി അഞ്ച് കിലോയെങ്കിലും കാലിവളം ചേര്‍ത്ത് മണ്ണിളക്കണം. െ്രെടക്കോഡര്‍മ ചേര്‍ത്തിളക്കിയ കാലിവളമാണെങ്കില്‍ ഏറെ നല്ലത്. നട്ട് 15 ദിവസം കഴിഞ്ഞാല്‍ തടത്തില്‍ മഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ക്കാം 35 ഗ്രാം എന്ന തോതില്‍ ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. മഞ്ഞളിപ്പ് വരുകയാണെങ്കില്‍ കുമ്മായം ചേര്‍ത്തു പരിഹരിക്കണം.
നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമേ വള്ളികള്‍ ആരോഗ്യത്തോടെ വളരൂ. ഇവയ്ക്ക് പടരാനായി നിലത്ത് ഉണങ്ങിയ തെങ്ങിന്‍പട്ടയും കരിയിലകളുമിട്ടു കൊടുക്കാം. നല്ല പോലെ കായ്കള്‍ വരാനുമിതു സഹായിക്കും. കൃത്യമായി ഇടവേളകളില്‍ വളപ്രയോഗം നടത്തണം. മത്തന്‍ വണ്ടുകളും പുഴുക്കളുമെല്ലാം ശത്രുക്കളായി എത്തും. ഇതിന് ഫിഷ് അമിനോ ആഡിഡ്, വേപ്പെണ്ണ കലര്‍ന്ന കീടനാശിനികള്‍ ഉപയോഗിക്കാം.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment