നക്ഷത്രക്കൂട്ടം പോലെ പൂക്കള്‍; സുഗന്ധം പരത്തുന്ന കാമിനി മുല്ല

വീട്ടുമുറ്റത്തും ബാല്‍ക്കണിയിലും നക്ഷത്രക്കൂട്ടം വിരുന്നെത്തിയ പോലെ പൂക്കള്‍... ഒപ്പം വശ്യമായ സുഗന്ധവും

By Harithakeralam
2024-03-23

വീട്ടുമുറ്റത്തും ബാല്‍ക്കണിയിലും നക്ഷത്രക്കൂട്ടം വിരുന്നെത്തിയ പോലെ പൂക്കള്‍... ഒപ്പം വശ്യമായ സുഗന്ധവും - അതാണ് കാമിനി മുല്ല. മരമുല്ല, ഓറഞ്ച് ജാസ്മിന്‍, മോക്ക് ഓറഞ്ച്, സാറ്റിന്‍വുഡ് എന്നീ പേരുകൡലും ഈ ചെടി അറിയപ്പെടുന്നു. കുറ്റിച്ചെടിയായി വളരുന്നതിനാല്‍ ബാല്‍ക്കണിയും ജനലരികിലുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമാണ്.  

തൈ നടാം

കാമിനി മുല്ലയുടെ തൈകള്‍ കേരളത്തില്‍ ഇപ്പോള്‍ സുലഭമാണ്. നഴ്‌സറികളിലെല്ലാം തൈകള്‍ ലഭിക്കും, പൂത്ത് തുടങ്ങി നന്നായി പ്രൂണ്‍ ചെയ്തു നിര്‍ത്തിയ ചെടികള്‍ വരെ ലഭ്യമാണ്. വാങ്ങി വീട്ടില്‍ കൊണ്ടുപോയാല്‍ മാത്രം മതി. തൈ വാങ്ങുകയാണെങ്കില്‍ തുടക്കത്തില്‍ നല്ല പരിചരണം നല്‍കണം. അത്യാവശ്യം വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം നടാന്‍. എന്നാല്‍ മാത്രമേ നല്ല പോലെ പൂക്കളുണ്ടാകൂ. കമ്പുകള്‍ മുറിച്ച് ചെടിയെ കുറ്റിച്ചെടിയാക്കി നിര്‍ത്തണം.  3 മുതല്‍ 6 മീറ്റര്‍ വരെ (10 മുതല്‍ 20 അടി വരെ) വരെ ഉയരത്തില്‍ വളരും.

സുഗന്ധം പരത്തും

തൂവെള്ള നിറത്തിലുള്ള പൂക്കളും കടും പച്ച  ഇലകളുമാണ് ചെടിയുടെ പ്രധാന സൗന്ദര്യം. ഇലകള്‍ക്കും പൂക്കള്‍ക്കും സുഗന്ധമുണ്ട്. നക്ഷത്ര ആകൃതിയിലുള്ള ചെറുതും വെളുത്തതും മെഴുക് പോലെയുള്ളതുമായ പൂക്കളുടെ കൂട്ടങ്ങളാണ് ചെടി ഉത്പാദിപ്പിക്കുന്നത്. പൂക്കള്‍ക്ക് ഓറഞ്ച് പൂക്കളെ അനുസ്മരിപ്പിക്കുന്ന മധുരവും സിട്രസ് സുഗന്ധവുമുണ്ട്.  ചിത്രശലഭങ്ങളും തേനീച്ചകളും തേന്‍ കുരുവികളുമെല്ലാം പൂന്തോട്ടത്തിലെത്തണമെങ്കില്‍ കുറച്ചു കാമിനി മുല്ലയുടെ തൈകള്‍ നട്ടാല്‍ മതി.

വെയിലും വെള്ളവും

നല്ല വെയിലുണ്ടെങ്കില്‍ ധാരാളം പൂക്കളുണ്ടാകും. മിതമായ നന മാത്രമാണ് ആവശ്യം. കടുത്ത ചൂടിനെ അതിജീവിച്ച് വളരാനുള്ള കഴിവുണ്ട് ഈ ചെടിക്ക്. ചെടിയുടെ ആവശ്യമുള്ള ആകൃതിയും വലിപ്പവും നിലനിര്‍ത്താന്‍ പ്രൂണിംഗ് നടത്താം.  ഒരു കുറ്റിച്ചെടിയായോ ചെറിയ മരമായി പരിശീലിപ്പിച്ചോ വളര്‍ത്താം. നല്ല പോലെ പൊടിഞ്ഞ ചാണകം വളമായി നല്‍കുന്നത് പൂക്കളുണ്ടാകാന്‍ സഹായിക്കും.  

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs