കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ തണ്ണിമത്തന് നല്‍കേണ്ട പരിചരണ മാര്‍ഗങ്ങള്‍ നോക്കാം.
1.വിത്ത് നട്ട് ആദ്യ ഘട്ടത്തില്‍ രണ്ടു ദിവസത്തിലൊരിക്കല്‍ നനയ്ക്കണം
2. പൂവിടുമ്പോഴും കായ്പിടിത്തം തുടങ്ങുമ്പോഴും മണ്ണിലെ ഈര്‍പ്പത്തിന് അനുസരിച്ചു നന ക്രമീകരിക്കണം.
3. തടത്തില്‍ പുതയിടുന്നത് നല്ലതാണ്, ഈര്‍പ്പം ക്രമീകരിക്കാനിതു സഹായിക്കും.
4. കായ്കള്‍ മൂപ്പെത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ജലസേചനം കുറയ്ക്കാം.
5. വള്ളി പടര്‍ന്നു തുടങ്ങിയിട്ടുണ്ടെങ്കില്‍ ഉണങ്ങിയ കമ്പുകള്‍, ഓല , വൈക്കോല്‍ എന്നിവ നിരത്തിക്കൊടുക്കാം. ഇവയിലൂടെ വള്ളികള്‍ പടര്‍ന്നു വളരുന്നത് നല്ലതാണ്.
6. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കായ് പിടിക്കുമ്പോഴും വളപ്രയോഗം നടത്തണം.
7. ചാണക സ്ലറി, വെര്‍മി കമ്പോസ്റ്റ്, െ്രെടക്കോഡര്‍മ, സമ്പുഷ്ടീകരിച്ച ജൈവവളം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം എന്നിവയാണ് തണ്ണിമത്തന് മികച്ച വളങ്ങള്‍.
8. നന്നായി വള്ളി വീശി തുടങ്ങിയാല്‍ പ്രൂണിങ് ചെയ്തു നല്‍കണം. എന്നാല്‍ മാത്രമേ നല്ല പോലെ കായ്ക്കൂ.
9. ചാണകം ഗോമൂത്രംകടപ്പിണ്ണാക്ക് പുളിപ്പിച്ച് ഇലകളില്‍ തളിക്കുന്നതും തടത്തിലൊഴിക്കുന്നതും നല്ലതാണ്. ഗുണനിലവാരമുള്ള സ്യൂഡോമോണസ് തളിക്കുന്നതും ഗുണം ചെയ്യും.
9. ചാണകം ഗോമൂത്രംകടപ്പിണ്ണാക്ക് പുളിപ്പിച്ച് ഇലകളില്‍ തളിക്കുന്നതും തടത്തിലൊഴിക്കുന്നതും നല്ലതാണ്. ഗുണനിലവാരമുള്ള സ്യൂഡോമോണസ് തളിക്കുന്നതും ഗുണം ചെയ്യും.
10. കായീച്ച, ആമവണ്ട് എന്നിവയാണ് തണ്ണിമത്തന്റെ പ്രധാന ശത്രുക്കള്‍. മൂന്ന് മില്ലി വേപ്പെണ്ണ, 3 മില്ലി ഷാംപൂ എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നത് ഇവയെ തുരത്താന്‍ സഹായിക്കും.
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ…
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
© All rights reserved | Powered by Otwo Designs
Leave a comment