ഓസ്‌ട്രേലിയയില്‍ ഏറെ ജനപ്രിയമായ ഇനം മാവാണിത്. ഏകദേശം 800 ഗ്രാമില്‍ മുകളില്‍ വലിപ്പമുള്ള മാങ്ങയാണ് പ്രധാന പ്രത്യേകത.
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും. ഏകദേശം ഓസ്‌ട്രേലിയയോട് സാമ്യമുള്ള ഭൂപ്രകൃതിയാണല്ലോ നമ്മുടെ നാട്ടില്‍. ഇതിനാല്‍ ഇവിടെ നടാന്‍ അനുയോജ്യമായ ഇനമാണിത്.
ഓസ്‌ട്രേലിയയില്‍ ഏറെ ജനപ്രിയമായ ഇനം മാവാണിത്. ഏകദേശം 800 ഗ്രാമില്‍ മുകളില്‍ വലിപ്പമുള്ള മാങ്ങയാണ് പ്രധാന പ്രത്യേകത. നല്ല മധുരവും ഒരു പ്രത്യേക സുഗന്ധമുള്ളതുമായ കാമ്പാണിതിനുള്ളത്. നിറവും സുഗന്ധവും നാര് ഇല്ലാത്തതുമായ മാങ്ങയാണ് നമ്മുടെ നാട്ടില്‍ നന്നായി വളരുകയും ഏകദേശം മൂന്നു നാല് വര്‍ഷം കൊണ്ട് കായ്ഫലം കിട്ടുകയും ചെയ്യും. പഴത്തിന് പച്ച-മഞ്ഞ നിറവും നന്നായി പഴുത്താല്‍ മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറവുമായി മാറും. നല്ല ഉറപ്പുള്ള മാങ്ങ കൂടുതല്‍ കാലം കേടുവരാതെയിരിക്കും.
മറ്റിനങ്ങളെ അപേക്ഷിച്ച് R2E2 വിന്റെ തൈക്ക് അല്‍പ്പം വില കൂടുതലാണ്, പ്രധാന നഴ്‌സറികളില്‍ മാത്രമേ ലഭിക്കൂ. വെയില്‍ ലഭിക്കുന്ന സ്ഥലത്ത് കുഴികുത്തി ജൈവവളങ്ങള്‍ നിറച്ച് തൈ നടാം. നല്ല പോലെ വിടര്‍ന്നു പടര്‍ന്നു മാവ് കാണാന്‍ തന്നെ ഭംഗിയാണ്. മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ കായ്ക്കുകയും ചെയ്യും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment