വഴുതനയുടെ തണ്ടുകള്‍ മുറിച്ചു നട്ട് പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നതു പലര്‍ക്കും പുതിയ അറിവായിരിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ കാലതാമസമില്ലാതെ വിള വെടുക്കാന്‍ കഴിയുമെന്നൊരു പ്രത്യേകതയുമുണ്ട്.
പച്ചക്കറികള്‍ മിക്കതും വിത്തുകള്‍ പാകി മുളപ്പിച്ചാണു നടാറുള്ളത്. എന്നാല്‍ ചിലത് തണ്ട് മുറിച്ചു നട്ടും വളര്‍ത്താന്‍ കഴിയും. സാധാരണ വഴുതനയുടെ വിത്തുകള്‍ പാകി മുളപ്പിച്ചാണ് പുതിയ തൈകളുണ്ടാക്കുന്നത്. വീടുകളില്‍ ഗ്രോബാഗിലും മറ്റും കൃഷി ചെയ്യുമ്പോള്‍ ഒന്നോ രണ്ടോ ചെടികള്‍ മാത്രമേ ഉണ്ടാകൂ. ഇതില്‍ നിന്നും ചിലപ്പോള്‍ അടുത്ത കൃഷിക്ക് കൂടുതല്‍ തൈകള്‍ ഉണ്ടാക്കുന്നത് പ്രായോഗികമായേക്കില്ല. വഴുതനയുടെ കമ്പ് മുളപ്പിച്ച് പുതിയ ചെടി തയാറാക്കുകയാണ് ഇതിന് ഏക പോംവഴി.
വഴുതനയുടെ തണ്ടുകള്‍ മുറിച്ചു നട്ട് പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നതു പലര്‍ക്കും പുതിയ അറിവായിരിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ കാലതാമസമില്ലാതെ വിള വെടുക്കാന്‍ കഴിയുമെന്നൊരു പ്രത്യേകതയുമുണ്ട്. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ എളുപ്പത്തില്‍ ചെറിയൊരു ഒരു തണ്ടില്‍ നിന്നുപോലും പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാം. ഇതിനായി ഒരു മാതൃസസ്യത്തെ തെരഞ്ഞെടുക്കണം. നല്ല ആരോഗ്യവും വളര്‍ച്ചയുമുള്ളൊരു ചെടിയെ തന്നെ ഇതിനായി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
നല്ല മൂര്‍ച്ചയുള്ള ഒരു കത്തിയോ ബ്ലേഡോ ഉപയോഗിച്ച് തണ്ടുകള്‍ ചരിച്ച് മുറിച്ചെടുക്കാം. കമ്പുകള്‍ ഇങ്ങനെ മുറിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലിട്ടു വയ്ക്കാം. ക്ലോറിന്‍ കലര്‍ന്ന വെള്ളം ഇതിനായി ഉപയോഗിക്കരുത്. മൂന്നോ നാലോ ദിവസം കഴിയുമ്പോഴേക്കും വേരുകള്‍ വന്നുതുടങ്ങും. നല്ലപോലെ വേര് വന്നശേഷം തണ്ടുകള്‍ നടാനായി ഉപയോഗിക്കാം.
ഒരാഴ്ച മുമ്പ് കുമ്മായം ചേര്‍ത്ത് ട്രീറ്റ് ചെയ്ത മണ്ണിലേക്ക് ചാണകവും ചേര്‍ത്ത് മുളപ്പിച്ച തണ്ടുകള്‍ നടാം. ഇങ്ങനെ ചെയ്യുന്നതിലൂടെ പെട്ടെന്നു തൈകള്‍ വളരും വേഗത്തില്‍ കായ്കളുണ്ടാകും. ഇതുപോലെ മുളകും തക്കാളിയുമെല്ലാം തണ്ടുകള്‍ മുറിച്ചെടുത്ത് തൈകള്‍ ഉണ്ടാക്കാന്‍ സാധിക്കും.
ചൂട് കൂടി വരുകയാണിപ്പോള്‍... വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്‍…
ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കീട-രോഗ ബാധ വഴുതനയില്‍ വലിയ തോതിലുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍…
തക്കാളിച്ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും കീടങ്ങളും തക്കാളിയെ…
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…
ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…
അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
© All rights reserved | Powered by Otwo Designs
Leave a comment