പുതിന മുളയ്ക്കുന്നില്ലേ...? ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ

By Harithakeralam
2023-09-18

കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍ പ്രയോഗിച്ചാണ് പുതിന കേരളത്തിലെത്തുന്നത്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ പുതിന വളര്‍ത്താനുള്ള നിരവധി വഴികള്‍ മുമ്പ് വ്യക്തമാക്കിയതാണ്. അവയെല്ലാം പരീക്ഷിച്ചിട്ടും പുതിന വളര്‍ത്താന്‍ കഴിയാത്തവര്‍ക്കായി പുതിയൊരു മാര്‍ഗമിതാ.

പുതിന വളരുന്നില്ല കാരണം

കടയില്‍ നിന്നും വാങ്ങുന്ന തണ്ടുകള്‍ തന്നെയാണ് നാം നടാന്‍ ഉപയോഗിക്കുന്നത്. നല്ല തണ്ടുകള്‍ ഭക്ഷ്യആവശ്യത്തിനെടുത്ത് ആരോഗ്യം കുറഞ്ഞ തണ്ടുകള്‍ നടുന്നതാണ് പുതിന വളരാതിരിക്കാനുള്ള പ്രധാന കാരണം. നടാനായി നല്ല ആരോഗ്യമുള്ള തണ്ടുകള്‍ മാത്രം തെരഞ്ഞെടുക്കുക. നടുന്ന തണ്ടുകളിലെ വലിയ ഇലകള്‍ നുള്ളിക്കളയണം. വൃത്തിയും പ്രധാനമാണ്, നല്ല വൃത്തിയുള്ള തണ്ടുകള്‍ മാത്രമേ നടാന്‍ ഉപയോഗിക്കാവൂ. വെള്ളത്തില്‍ നടുന്നവര്‍ പറയുന്ന പ്രധാന പ്രശ്‌നമാണ് ചീയല്‍ രോഗം. വൃത്തിയില്ലാത്ത തണ്ടുകള്‍ ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. വെള്ളത്തിലും എന്തെങ്കിലും മാലിന്യങ്ങളുണ്ടാകും. വെള്ളം നിറച്ച പാത്രവും ശുദ്ധമായിരിക്കണം. ഫ്രിഡ്ജിലും ഫ്രീസറിലും സൂക്ഷിച്ച തണ്ടുകള്‍ ഒരു കാരണവശാലും നടാന്‍ ഉപയോഗിക്കരുത്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ പുതിന വളര്‍ത്തല്‍ വിജയകരമാകും.

ഉമിയും ചകിരിച്ചോറും ചാണകപ്പൊടിയും

വളര്‍ത്താനുള്ള മാധ്യമത്തില്‍ ഇത്തവണ ചെറിയ മാറ്റം വരുത്താം. ഉമിയും ചകിരിച്ചോറും അല്‍പ്പം ചാണകപ്പൊടിയും നിറച്ച ഗ്രോബാഗില്‍ പുതിന നടാം. കടയില്‍ നിന്നും വാങ്ങിയ പുതിന തണ്ടുകള്‍ മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചു നടാന്‍ എടുക്കാം. ഗ്രോബാഗില്‍ ചെറിയ ചാലുകള്‍ പോലെ മണ്ണു നീക്കി പുതിന നടാം. മണ്ണ് നീക്കിയ ചാലില്‍ തണ്ട് കിടത്തിയാണ് നടേണ്ടത്. ആദ്യത്തെ ദിവസം നന്നായി നനയ്ക്കുക. എന്നിട്ട് തണലത്ത് ഗ്രോബാഗ് സൂക്ഷിക്കുക. വെയില്‍ അധികമായാല്‍ ചെടി നശിച്ചു പോകും. നല്ല പരിചരണം നല്‍കിയാല്‍ മൂന്നാഴ്ച മുതല്‍ പുതിന പറിച്ചു തുടങ്ങാം.

Leave a comment

കപ്പക്കൃഷിക്ക് തുടക്കം കുറിക്കാം

വേനല്‍ മഴയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ മിക്ക സ്ഥലത്തും കപ്പ കൃഷിക്ക് തുടക്കമാകുക. മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം.…

By Harithakeralam
മില്ലറ്റ് ക്രോപ് മ്യൂസിയം' : പ്രദര്‍ശനത്തോട്ടമൊരുക്കി തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രം

പ്രധാന ധാന്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉല്പാദനത്തില്‍…

By മിഷേൽ ജോർജ്
ജാതിയില്‍ തലമുടി രോഗം ; തെങ്ങില്‍ ചെമ്പന്‍ ചെല്ലി

എക്കാലത്തും മികച്ച വില ലഭിക്കുന്ന വിളയാണ് ജാതി. ഒരു തവണ നട്ടാല്‍ വര്‍ഷങ്ങളോളം ജാതിയില്‍ നിന്നും കായ്കള്‍ ലഭിക്കും. നനയ്ക്കാന്‍ സൗകര്യമുള്ള ഏതു സ്ഥലത്തും നടാം ജാതി. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍…

By Harithakeralam
മരച്ചീനിയില്‍ മിലിമൂട്ട, ഇഞ്ചിയില്‍ ചീച്ചില്‍ രോഗം

മരച്ചീനിയും ഇഞ്ചിയും നന്നായി വിളയുന്ന നാടാണ് നമ്മുടേത്. എന്നാല്‍ കാലാവസ്ഥയില്‍ വന്ന മാറ്റം വലിയ തോതില്‍ ഇവയെ ബാധിക്കുന്നുണ്ട്. കീടങ്ങളും രോഗങ്ങളും നല്ല പോലെ ഈ വിളകളെ ആക്രമിക്കുന്നു. നിലവില്‍ ഈ രണ്ടു വിളകളും…

By Harithakeralam
കോളടിച്ച് കൊക്കോ കര്‍ഷകര്‍ ; കുതിച്ചുയര്‍ന്ന് വില

കൊക്കോ കര്‍ഷകര്‍ സന്തോഷത്തിലാണ്... ഉണങ്ങിയ പരിപ്പിന്റെ വില 800ന് മുകളിലാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്ന വിലയാണ് വാണം വിട്ട പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. ലോകത്തിലെ കൊക്കോ ഉത്പ്പാദനത്തിന്റെ…

By Harithakeralam
ചേന നടാന്‍ സമയമായി

ഭക്ഷ്യ സുരക്ഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ് കിഴങ്ങ് വര്‍ഗങ്ങള്‍. നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കുറഞ്ഞത്  200 ഗ്രാമെങ്കിലും കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ  ശുപാര്‍ശ.…

By Harithakeralam
തെങ്ങിന്‍ തൈയ്ക്ക് പ്രത്യേക സംരക്ഷണം: കൊമ്പന്‍ ചെല്ലിയെ സൂക്ഷിക്കണം

കേരളത്തിന്റെ കല്‍പ്പവൃക്ഷവും ചൂടില്‍ വെന്തുരുകുകയാണ്. കാലാവസ്ഥ വ്യതിയാനവും കീടങ്ങളും തെങ്ങിന് വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. തേങ്ങയുടെ വില തോന്നിയതു പോലെയായതും കര്‍ഷകനെ ദുരിതത്തിലാക്കുന്നു.…

By Harithakeralam
തെങ്ങിന് നന തുടരാം; കമുകിന് കുമ്മായമിട്ട് നന

വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs